Get Updates
Get notified of breaking news, exclusive insights, and must-see stories!

അതിർത്തിയിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ തയ്യാറല്ല!!!സുഷമ ​ പാർലമെൻറിൽ പറഞ്ഞത്​ നുണയെന്ന്​ ചൈന

അതിർത്തിയിൽ നിന്ന്​ സൈന്യത്തെ പിൻവലിക്കാൻ തയാറല്ലെന്നും ചൈന

ദില്ലി: ഡോക്​ലാം വിഷയത്തിൽ രാജ്യസഭയിൽ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്​ നടത്തിയ അഭിപ്രായ പ്രകടനം കള്ളമെന്ന്​ ചൈന. സർക്കാരിന്റെ ഔദ്യോഗിക മാധ്യമമായ ഗ്ലോബൽ ടൈംസാണ് സുഷമയെ വിമർശിച്ച് രംഗത്തെത്തിരിക്കുന്നത്. സിക്കിം അതിർത്തിയിലെ പ്രശ്നങ്ങളിൽ ലോകരാജ്യങ്ങളുടെ പിന്തുണ ഇന്ത്യക്കുണ്ടെന്ന്​ സുഷമ പാർലമെൻറിൽ പറഞ്ഞിരുന്നു.ഇരു രാജ്യങ്ങളും അതിർത്തിയിൽ സൈന്യത്തെ പിൻവലിച്ച്​ ചർച്ച നടത്തണമെന്നാണ്​ ഇന്ത്യ ആവശ്യപ്പെടുന്നത്​. അതിനായി നയതന്ത്രതലത്തിൽ ഇടപെടൽ ശക്​തമാക്കുമെന്നും സുഷമ വ്യക്തമാക്കിയിരുന്നു.

ഇതിനെതിരെയാണ് രൂക്ഷവിമർശനവുമായി ചൈന രംഗത്തെത്തിയത്.പാർലമെൻറിലെ സുഷമയുടെ പ്രസംഗം നുണയാണ്​. ചൈനീസ്​ അതിർത്തിയിൽ ഇന്ത്യയുടെ കടന്നുകയറ്റം യാഥാർഥ്യമാണ്​. ഇഇന്ത്യയുടെ സൈനിക ശക്​തി ചൈനക്ക്​ ഏറെ പിറകി​ലാണെന്നും ​മാധ്യമം​ അവകാശപ്പെടുന്നു.

sushamma

അതിർത്തിയിൽ നിന്ന്​ സൈന്യത്തെ പിൻവലിക്കാൻ തയാറല്ലെന്നും ചൈന അറിയിച്ചിട്ടുണ്ട്.ഡോക്​ലാം ചൈനയുടെ അധീനതയിലുള്ള പ്രദേശമാണ്​. അതിൽ ഒരിഞ്ച്​ പോലും നഷ്​ടപ്പെടാൻ അനുവദിക്കില്ലെന്നും പത്രത്തന്റെ മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടുന്നു. ഡോക്​ലാമിൽ ചൈനയുടെ​ അധീനതയിലുള്ള പ്രദേശത്താണ്​ റോഡ്​ നിർമിക്കുന്നത്​ ഇവിടെ നിന്ന്​ ഇന്ത്യയാണ്​ സൈന്യത്തെ പിൻവലിക്കേണ്ടതെന്നും ലേഖനത്തിൽ പറയുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+