ഇന്ത്യയിലേയ്ക്ക് സഞ്ചരിക്കുന്നവര്‍ക്ക് വിലക്ക്! ചൈന പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കി!സത്യം ഇങ്ങനെ

  • Written By:
Subscribe to Oneindia Malayalam

ബീജിങ്: സിക്കിമിലെ അതിര്‍ത്തി പ്രശ്നങ്ങളെ തുടര്‍ന്ന് ഇന്ത്യയിലേയ്ക്ക് സഞ്ചരിക്കുന്ന ചൈനീസ് പൗരന്മാര്‍ക്ക് ചൈന നിര്‍ദേശം നല്‍കിയെന്ന് സൂചന. ചൈനീസ് വിദേശകാര്യ മന്ത്രാലയം പൗരന്മാര്‍ക്ക് ഇത് നിര്‍ദേശം നല്‍കുന്നതിനായി പ്രസ്താവന പുറത്തിറക്കിയിട്ടുണ്ടെന്ന് സിഎന്‍എന്‍ ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. അനധികൃതമായി ഡോക് ല പ്രദേശത്തേയ്ക്ക് പ്രവേശിച്ച സൈന്യത്തെ ഇന്ത്യ പിന്‍വലിക്കണമെന്ന ആവശ്യം ചൈന നിരന്തരം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് ഈ വാര്‍ത്ത പുറത്തുവരുന്നത്. ഇന്ത്യന്‍ സൈന്യം ഡോക് ല പ്രദേശത്ത് അതിക്രമിച്ചു കടന്നുവെന്നാണ് ചൈനീസ് വിദേശകാര്യമന്ത്രാലയം അവകാശപ്പെടുന്നത്.

ഇന്ത്യ-ചൈന-ഭൂട്ടാന്‍ എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ഡോക് ല പ്രദേശത്ത് നിലനില്‍ക്കുന്ന തര്‍ക്കം ഒരു മാസത്തോളമായി തര്‍ക്കത്തിന് ഇതുവരെയും പരിഹാരമായിട്ടില്ല. 1962ലെ ഇന്ത്യ- ചൈന യുദ്ധത്തിന് ശേഷം ഇന്ത്യയും ചൈനയും തമ്മിലുണ്ടാകുന്ന ശക്തമായ തര്‍ക്കമാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. ഭൂട്ടാന്‍ തങ്ങളുടെ ഭൂപ്രദേശത്തിന്‍റെ ഭാഗമാണെന്ന് അവകാശപ്പെടുന്ന ഡോക് ലാമിനെയാണ് ഇന്ത്യ ഡോ ക് ല എന്ന് വിശേഷിപ്പിക്കുന്നത്. എന്നാല്‍ ഡോംഗ് ലാം തങ്ങള്‍ക്ക് പരമാധികാരമുള്ള പ്രദേശമാണെന്നാണ് ചൈന ഉന്നയിക്കുന്ന വാദം.

sushma-china

ഡോക് ല മേഖലയില്‍ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി നടത്തിയ റോഡ് നിര്‍മാണം ഇന്ത്യന്‍ സൈന്യം തടഞ്ഞതാണ് ഇന്ത്യ- ചൈന തര്‍ക്കങ്ങളുടെ തുടക്കം. എന്നാല്‍ ചൈനീസ് ഭൂപ്രദേശത്തേയ്ക്ക് ഇന്ത്യന്‍ സൈന്യം അതിക്രമിച്ച് കയറിയെന്നും ഇന്ത്യയന്‍ സൈന്യം ഡോക് ലയില്‍ നിന്ന് മടങ്ങണമെന്നുമാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം ഇന്ത്യയ്കക്ക് മുമ്പില്‍ വയ്ക്കുന്ന നിര്‍ദേശം.

English summary
According toCNN-News18, a statement was issued by the Ministry of Foreign Affairs in Beijing on Wednesday as saying, "To earn the trust of its neighbour, India has to withdraw troops from the territory illegally trespassed."
Please Wait while comments are loading...