കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ: ചൈനയില്‍ നിരീക്ഷണത്തിലുണ്ടായിരുന്നവരെ പാര്‍പ്പിച്ച ഹോട്ടല്‍ തകര്‍ന്നു ; 70 പേര്‍ കുടുങ്ങി

  • By Anupama
Google Oneindia Malayalam News

ബെയിജിങ്: ചൈനയില്‍ കൊറോണ നിരീക്ഷണത്തിലുള്ളവരെ താമസിപ്പിച്ച ഹോട്ടല്‍ തകര്‍ന്നു വീണ് 70 ഓളം പേര്‍ കെട്ടിടത്തില്‍ കുടുങ്ങി. സംഭവ സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. 48 പേരെ രക്ഷപ്പെടുത്തിയെന്നാണ് പ്രാഥമിക കണക്ക്. ഞായറാഴ്ച്ച രാവിലെ അഗ്നി ശമന സേന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഒരാളെ കൂടി പുറത്തെടുത്തിട്ടുണ്ട്. പ്രാദേശിക സമയം ശനിയാഴ്ച്ച 7:30 ഓടെയാണ് കെട്ടിടം തകര്‍ന്നു വീണ് അപകടം ഉണ്ടായത്.

corona virus

തെക്ക് കിഴക്കന്‍ ചൈനയിലെ ഫുജിയാന്‍ പ്രവിശ്യയിലുള്ള ഷിന്‍ജിയ ഹോട്ടലാണ് തകര്‍ന്നു വീണത്. അഞ്ച് നിലകളിലായി 80 മുറികളുള്ള ഹോട്ടല്‍ ഈയിടെയാണ് കൊറോണ ബാധിച്ചവരുമായി ഇടപഴകിയവരെ നിരീക്ഷിക്കാനുള്ള കേന്ദ്രമാക്കി മാറ്റിയത്.

ഫുജിയാന്‍ പ്രവിശ്യാ ഭരണകൂടം 150 ഓളെ പേരെ രക്ഷാ പ്രവര്‍ത്തനത്തിന് നിയോഗിച്ചിട്ടുണ്ട്. ഒപ്പം ബെയിജിങ്ങില്‍ നിന്നുള്ള സംഘവും സംഭവ സ്ഥലത്തെത്തിയിരുന്നു. രണ്ട് വര്‍ഷം മുന്‍പ് പണി പൂര്‍ത്തിയാക്കിയ ഹോട്ടലാണ് തകര്‍ന്നു വീണതെന്ന് റിപ്പോര്‍ട്ടുകള്‍. ഫുജിയാന്‍ പ്രവിശ്യയില്‍ 296 ആളുകള്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. 10,819 പേര്‍ നിരീക്ഷണത്തിലാണ്.

ചൈനയില്‍ തുടങ്ങിയ കൊറോണ വൈറസ് രോഗം ലോകം മൊത്തം ഭീഷണി സൃഷ്ടിച്ചിരിക്കുകയാണ്. ചൈനയില്‍ 3000ത്തോളം പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ ഇതിന്റെ ഇരട്ടിയാളുകള്‍ മരിച്ചിട്ടുണ്ടാകാമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചൈനയ്ക്ക് പുറത്ത് ഇറ്റലിയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്. 197 പേര്‍ മരിച്ചു. ഇറാനില്‍ 145 പേരാണ് മരിച്ചത്. അമേരിക്ക, ആസ്ത്രേലിയ, ഇറ്റലി, തായ്ലാന്റ് തുടങ്ങി ഒട്ടേറെ രാജ്യങ്ങളില്‍ കൊറോണ ബാധിച്ചുള്ള മരണം റിപ്പോര്‍ട്ട ചെയ്തിട്ടുണ്ട്.

ഇന്ത്യയില്‍ 32 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടെങ്കിലും മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇറാനില്‍ കുടങ്ങിയ ഇന്ത്യക്കാരുടെ രക്ത സാംപിളുകള്‍ ഇന്ത്യയിലെത്തിച്ച് പരിശോധിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. വൈറസ് ബാധയില്ലെന്ന് കണ്ടെത്തിയാല്‍ ഇവര്‍ക്ക് നാട്ടിലേക്ക് മടങ്ങാനുള്ള സൗകര്യം ഒരുക്കും. ലോകത്ത് ഒരു ലക്ഷത്തിലധികം പേര്‍ക്ക് രോഗം ബാധിച്ചുവെന്നാണ് കണക്കാക്കുന്നത്.

രോഗ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സൗദി അറേബ്യ രാജ്യത്ത് എത്തുന്നവര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. കൊറോണ വൈറസ് ബാധയില്ലെന്ന് വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. ഇതില്ലാത്തവര്‍ക്ക് സൗദിയില്‍ പ്രവേശിക്കാന്‍ സാധ്യമല്ല.

സൗദിയില്‍ നിന്ന് അവധിക്ക് നാട്ടില്‍ പോയി തിരിച്ചുവരുന്നവര്‍ക്കും നിയന്ത്രണം ബാധകമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വിമാനം കയറുന്നതിന് 24 മണിക്കൂര്‍ മുമ്പ് ലഭിച്ച സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. സൗദി കോണ്‍സുലേറ്റിന്റെ അംഗീകാരമുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്.

സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ക്ക് മാത്രമേ ബോര്‍ഡിങ് പാസുകള്‍ നല്‍കാവു എന്ന് കൊറോണ ബാധ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളിലെ വിമാനത്താവളങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. വിദേശ രാജ്യങ്ങളില്‍ നിന്ന് സൗദിയിലേക്ക് റോഡ് മാര്‍ഗം പ്രവേശിക്കുന്നതിനും നിയന്ത്രണമുണ്ട്. യുഎഇ, കുവൈത്ത്, ബഹ്റൈന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് റോഡ് മാര്‍ഗം സൗദിയിലേക്ക്പ്രവേശിക്കാന്‍ സാധിക്കില്ല. വിമാനത്താവളം വഴി മാത്രമേ വിദേശത്ത് നിന്നുള്ളവര്‍ പ്രവേശിക്കാവൂ എന്നാണ് പുതിയ നിര്‍ദേശം.

സമാനമായ നടപടി കഴിഞ്ഞദിവസം കുവൈത്ത് എടുത്തിരുന്നു. ഇന്ത്യ ഉള്‍പ്പെടെ ആറ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് കുവൈത്തിലെ വിലക്ക്. ഈ രാജ്യങ്ങളിലേക്കുള്ള കുവൈത്ത് എയര്‍വേയ്സിന്റെ സര്‍വീസ് ഒരാഴ്ചത്തേക്ക് നിര്‍ത്തിവയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇതേ തുടര്‍ന്ന് കുവൈത്തിലേക്ക് പോകാന്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ 170 പേര്‍ക്ക് യാത്ര മുടങ്ങി. വിസ കാലാവധി തീരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളവര്‍ പ്രതിസന്ധിയിലായിട്ടുണ്ട്.

English summary
Coronavirus quarantine hortel collapses in China and trapping 70 people. search and rescue effotrs continue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X