Get Updates
Get notified of breaking news, exclusive insights, and must-see stories!

ചൈനയില്‍ ആറാഴ്ച്ചയ്ക്കിടെ ഏറ്റവും കൂടുതല്‍ കേസുകള്‍, 108 പേര്‍, 48 മണിക്കൂറില്‍ കൊറോണയുടെ കുതിപ്പ്!!

ബെയ്ജിംഗ്: ചൈനയില്‍ കൊറോണവൈറസിനെ കീഴടക്കിയെന്ന വാദങ്ങള്‍ പൊളിയുന്നു. ആറാഴ്ച്ചയ്ക്കിടെ ഏറ്റവും ഉയര്‍ന്ന തരത്തിലുള്ള പോസിറ്റീവ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം രോഗം ബാധിച്ച് രാജ്യത്തെത്തുന്നവരുടെ എണ്ണം വലിയ തോതില്‍ വര്‍ധിക്കുകയാണ്. റഷ്യയില്‍ നിന്നാണ് ഇതില്‍ ഭൂരിഭാഗവും എത്തുന്നത്. റഷ്യയുമായി അതിര്‍ത്തി പങ്കിടുന്ന സുയിഫെന്‍ നേരത്തെ ചൈന അടച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം റഷ്യയില്‍ നിന്നെത്തിയ പകുതി യാത്രക്കാരിലും കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇന്നലെ 108 കേസുകളാണ് ചൈനയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

1

വുഹാനിലെ ലോക്ഡൗണ്‍ പിന്‍വലിച്ചപ്പോള്‍ തന്നെ മുന്നറിയിപ്പ് നല്‍കിയ രണ്ടാം തരംഗത്തിന്റെ വരവാണ് ഇതെന്ന് ഉറപ്പിച്ചിരിക്കുകയാണ് ചൈന. രാജ്യത്തെ എല്ലാ പൗരന്മാരെയും നിര്‍ബന്ധമായി വീണ്ടും പരിശോധിക്കാനാണ് തീരുമാനം. ഇവരെ 15 ദിവസം വരെ ഐസൊലേഷനില്‍ വെക്കാനും തീരുമാനമുണ്ട്. ചൈന കൊമേഴ്ഷ്യല്‍ ഹബ്ബുകള്‍ തുറന്ന് രാജ്യത്തെ പഴയ രീതിയിലേക്ക് കൊണ്ടുവരാനുള്ള തീവ്ര ശ്രമത്തിലാണ്. അതിനാണ് തിരിച്ചടി നേരിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം വെറ്റ് മാര്‍ക്കറ്റുകളും ചൈന തുറന്നിരുന്നു. എന്നാല്‍ ഇവിടെ സാധനങ്ങള്‍ വാങ്ങാന്‍ ആളുകള്‍ തീരെ വരുന്നില്ല. കൊറോണ വൈറസ് വുഹാനിലെ വെറ്റ് മാര്‍ക്കറ്റില്‍ നിന്നാണ് മനുഷ്യരിലേക്ക് പകര്‍ന്നതെന്നാണ് കണ്ടെത്തല്‍.

കഴിഞ്ഞ 48 മണിക്കൂറില്‍ ഇതുവരെയില്ലാത്ത രീതിയിലാണ് ചൈനയില്‍ പുതിയ കേസുകള്‍ വര്‍ധിക്കുന്നത്. ശനിയാഴ്ച്ച മാത്രം 99 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രണ്ട് ദിവസം കൊണ്ട് 200ലധികം കേസുകളാണ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്ത 108 പേരില്‍ 98 പേരും വിദേശത്ത് നിന്ന് വന്നവരാണ്. അതേസമയം പ്രകടമായ രോഗലക്ഷണങ്ങള്‍ ഇല്ലാതെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇത് 63 ആയിരുന്നു. ഇത് 61 ആയിട്ടാണ് കുറഞ്ഞത്. ഇത്തരം രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരുടെ കേസുകളും ചൈന കുഴപ്പത്തിലാക്കുന്നുണ്ട്. ഇതിന്റെ പട്ടിക വേറെ തന്നെയാണ് ചൈന റിപ്പോര്‍ട്ട് ചെയ്യുന്നത്.

Recommended Video

cmsvideo
    ഏറ്റവും കൂടുതല്‍ രോഗികളെ രക്ഷപ്പെടുത്തി കേരളം മുന്നോട്ട് | Oneindia Malayalam

    അതേസമയം നിത്യേനയുള്ള കേസുകളുടെ എണ്ണത്തില്‍ ചെറിയ കുറവ് വന്നിട്ടുണ്ട്. പ്രാദേശികമായി റിപ്പോര്‍ട്ട് ചെയ്യുന്നവയാണിത്. മറ്റ് രാജ്യങ്ങളില്‍ നിന്ന് രോഗവുമായി എത്തുന്നവര്‍ രണ്ടാം തരംഗത്തിന് കാരണമാകുന്നുവെന്ന് ചൈന പറയുന്നു. കഴിഞ്ഞ ദിവസം ആപ്രിക്കന്‍ വംശജര്‍ക്കെതിരെ ചൈന നടപടി ശക്തമാക്കിയിരുന്നു. ഇവരെ വീടുകളില്‍ നിന്ന് പുറത്താക്കുകയും ജയിലില്‍ അടയ്ക്കുകയും ചെയ്തിരുന്നു. ഇത് കറുത്ത വംശജര്‍ കൊറോണ പരത്തുന്നു എന്ന പ്രചാരണത്തിന് പിന്നാലെയായിരുന്നു. ചൈനയുടെ നോര്‍ത്ത് ഈസ്റ്റ് പ്രവിശ്യയായ ഹെയ്‌ലോംഗ്ജിയാംഗ് പ്രവിശ്യയില്‍ നിന്ന് 56 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 49 എണ്ണവും റഷ്യയില്‍ നിന്നാണ്. സുയിഫെനിലും, ഹാര്‍ബിനിലും ഉള്ളവര്‍ വിദേശത്ത് നിന്ന് വരുന്നവരെ 28 ദിവസത്തോളം ക്വാറന്റൈനില്‍ വെക്കും.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+