ലക്ഷ്യം ഇന്ത്യ; അറബിക്കടലിൽ ചൈന-പാക് സംയുക്ത സൈനികാഭ്യാസം

  • Posted By:
Subscribe to Oneindia Malayalam

ബെയ്ജിംഗ്: ഇന്ത്യയെ ലക്ഷ്യം വച്ച് അറബിക്കടലിൽ ചൈന- പാക് സംയുക്ത സൈനികപരിശീലനത്തിന്. ചൈനീസ്- പാക് നാവിക സേനകളുടെ പടക്കപ്പലുകൾ അറബിക്കടലിൽ സംയുക്ത സൈനിക പരിശീലനം നടത്തുമെന്ന് ചൈനീസ് സൈന്യത്തെ ഉദ്ധരിച്ച് മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. നാല് ദിവസം നീണ്ടുനിൽക്കുന്ന സൈനിക പരിശീലനത്തിനായി മൂന്ന് പടക്കപ്പലുകൾ ഉള്‍പ്പെടെയുള്ള സേനയാണ് അറബിക്കടലിൽ എത്തിയിട്ടുള്ളത്.

നിയന്ത്രിത മിസൈൽ നശീകരണ കപ്പൽ ചാങ്ചുൻ, മിസൈല്‍ ശേഷിയുള്ള യുദ്ധക്കപ്പൽ ജിൻസൗ, യുദ്ധസാമഗ്രികളുടെയും മറ്റും വിതരണത്തിനുള്ള ചൗഹുവാ എന്നി കപ്പലുകളാണ് അറബിക്കടലിൽ നങ്കുരമിട്ടിട്ടുള്ളത്. ഇതിനെല്ലാം പുറമേ രണ്ട് രാജ്യങ്ങളുടേയും നാവികസേനയുടെ അഞ്ച് ഉപരിതല കപ്പലുകള്‍, ഹെലികോപ്റ്റര്‍ എന്നിവയും സൈനിക പരിശീലനത്തില്‍ പങ്കെടുക്കും.

ഗൂര്‍ഖ മുക്തി മോര്‍ച്ച പോലീസ് സ്റ്റേഷന് തീവെച്ചു: ഡാർജിലിംഗിൽ ഗൂർഖ പ്രതിഷേധം കത്തുന്നു

 photo

ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള പരസ്പര ധാരണയും പരസ്പരവിശ്വാസനും ഊട്ടിയുറപ്പിക്കാനും നാവിക സേനകൾ തമ്മിലുള്ള ആശയ വിനിമയത്തിൽ സ്ഥിരത കൈവരിക്കുന്നതിനും ഇത് സഹായിക്കുമെന്ന് ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി കമാന്‍ഡർ സഹൻ ഹൂ പറഞ്ഞു. ഇത് ലോക സമാധാനത്തിനും പരസ്പര വളർച്ചയ്ക്കും വഴിയൊരുക്കുമെന്നും സഹൻ ഹൂ പറഞ്ഞു.

പാകിസ്താനും ചൈനയും തമ്മിലുള്ള ബന്ധം വളരുന്നതിനെ ആശങ്കയോടെ നോക്കിക്കാണുന്ന ഇന്ത്യയ്ക്ക് ആകുലത വർധിപ്പിക്കുന്നതാണ് ചൈനീസ് നീക്കം. നാല് ദിവസത്തേയ്ക്ക് കറാച്ചിയിൽ തങ്ങുന്ന ചൈനീസ് യുദ്ധവിമാനത്തിലെ ഉദ്യോഗസ്ഥർ പാക് നാവികസേനയുമായി കൂടിക്കാഴ്ച നടത്തും. കറാച്ചി തീരത്തെത്തിയ ചൈനീസ് യുദ്ധക്കപ്പലിൽ വച്ച് പാക് നാവിക സേനാ തലവന് ഗാർഡ് ഓഫ് ഓണർ നല്‍കിയാണ് സ്വീകരിച്ചിട്ടുള്ളത്. നേരത്തെ ചൈനീസ് ആണവഅന്തർവാഹിനി കപ്പലും പാക് തീരത്തെത്തിയിരുന്നു.

English summary
China and Pakistan have held naval drills in the Arabian Sea, the Chinese military has said, with both sides looking to deepen interoperability between their navies in the Indian Ocean.
Please Wait while comments are loading...