ചൈനയുടെ സിനോവാക്‌സിന്‍ ബൂസ്റ്ററുകള്‍ക്ക് പ്രതിരോധ ശേഷി കുറവ്, ഒമൈക്രോണിനെ തൊടാനാവില്ലെന്ന് പഠനം
ബെയ്ജിംഗ്: ഒമൈക്രോണിനെതിരെ ബൂസ്റ്റര്‍ ഡോസുകള്‍ ലോകത്താകെ പ്രതീക്ഷയാകുമ്പോള്‍ ചൈനയ്ക്ക് അത്ര ആശ്വാസകരമല്ലാത്ത ഒരു റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. ചൈനയുടെ സിനോവാക്കിന്റെ മൂന്ന് ഡോസ് വാക്‌സിന്‍ എടുത്താലും ഒമൈക്രോണിനെ പ്രതിരോധിക്കാനാവില്ലെന്നാണ് പഠന റിപ്പോര്‍ട്ട്. ഒമൈക്രോണിനെ പ്രതിരോധിക്കാന്‍ സാധിക്കുന്ന ആന്റിബോഡികള്‍ ചൈനയുടെ സിനോവാക്‌സിന്റെ ബൂസ്റ്റര്‍ ഡോസുകള്‍ക്ക് ഉണ്ടാക്കാന്‍ സാധിക്കില്ലെന്നാണ് ഹോങ്കോംഗിലെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. ഫൈസര്‍ വാക്‌സിനാണ് ഇതിനേക്കാള്‍ വളരെ മികച്ചതെന്നും പഠനത്തില്‍ പറയുന്നു. ഫൈസറിന്റെ വാക്‌സിന്‍ രണ്ട് ഡോസുകള്‍ ശേഷമുള്ള ബൂസ്റ്റര്‍ ഡോസുകള്‍ക്ക് ശേഷം ഒമൈക്രോണിനെ പ്രതിരോധിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.

ഇതോടെ ചൈനയുടെ വാക്‌സിന്‍ മറ്റ് രാജ്യങ്ങള്‍ക്കിടയില്‍ ജനപ്രീതി കുറയുമെന്നാണ് വിവരം. ഒമൈക്രോണിനെ പ്രതിരോധിക്കാനാവുമെന്ന് നേരത്തെ തന്നെ ഫൈസറും ബയോണ്‍ടെക്കും പറഞ്ഞിരുന്നു. ഇവരുടെ ബൂസ്റ്റര്‍ ഷോട്ടില്‍ ആന്റിബോഡികള്‍ ഒമൈക്രോണിനെതിരെ ശരീരത്തില്‍ നിര്‍മിക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. അതേസമയം എത്ര സാമ്പിളുകള്‍ ഉപയോഗിച്ചാണ് പഠനം നടത്തിയതെന്ന് ഹോങ്കോംഗ് യൂണിവേഴ്‌സിറ്റി വെളിപ്പെടുത്തിയിട്ടില്ല. സിനോവാക് അധികൃതര്‍ ഈ പഠനത്തോട് പ്രതികരിച്ചിട്ടില്ല. ലോകം മുഴുവന്‍ ബൂസ്റ്റര്‍ ഡോസുകള്‍ക്ക് പിന്നാലെ ഓടിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സിനോവാകിന് കൂടുതല്‍ സമ്മര്‍ദം നല്‍കുന്നതാണ് ഈ പഠനം.
ചൈനയില്‍ സിനോവാക്കും കോര്‍വി വാക്‌സിനുമാണ് ഏറ്റവും പോപ്പുലറായിട്ടുള്ള വാക്‌സിന്‍. സിനോഫാം എന്ന വാക്‌സിനാണ് ഇതോടൊപ്പമുള്ളത്. ഹോങ്കോംഗില്‍ സിനോവാക്കും ഫൈസറും ഒരുപോലെ ഉപയോഗിക്കുന്നുണ്ട്. പന്ത്രണ്ടിനും പതിനേഴിനും ഇടയിലുള്ളവര്‍ക്ക് ഫൈസറിന്റെ വാക്‌സിന്‍ മാത്രമാണ് നല്‍കുന്നത്. അതേസമയം വാക്‌സിന്‍ എടുക്കാത്തവരെ കൂടുതലായി ഒമൈക്രോണ്‍ ബാധിക്കുമെന്ന് വൈറോളജിസ്റ്റ് ഡോ ഇയാന്‍ ലിപ്ക്കിന്‍ പറയുന്നു. മുമ്പ് വൈറസ് ബാധിക്കാത്തവരും വലിയ പ്രശ്‌നത്തിലാവും. അവര്‍ക്ക് രോഗം ഗുരുതരമാകാനുള്ള സാധ്യതയുണ്ടെന്നും ലിപ്കിന്‍ പറയുന്നു. നിലവില്‍ എത്രത്തോളം തീവ്രമാണ് ഒമൈക്രോണ്‍ എന്ന് അറിയില്ല. പക്ഷേ വ്യാപകമായ തോതില്‍ ഇത് വ്യാപിക്കുമെന്ന് ഉറപ്പാണെന്നും ലിപ്കിന്‍ വ്യക്തമാക്കി.
വ്യാപനം അതിതീവ്രമായാല്‍ തന്നെ പ്രശ്‌നമാണ്. അത് വാക്‌സിന്‍ എടുക്കാത്തവരെ പ്രശ്‌നത്തിലാക്കും. അതോടൊപ്പം വാക്‌സിന്‍ എടുത്തവരിലും രോഗം വരാം. രോഗത്തിന് മുമ്പില്‍ ചെറിയ തോതില്‍ കീഴടങ്ങുന്നവരോ പ്രതിരോധ ശേഷി കുറഞ്ഞവരോ ആയിരിക്കും ഒമൈക്രോണ്‍ ഏറ്റവും കൂടുതല്‍ ബാധിക്കുകയെന്നും ലിപ്കിന്‍ പറഞ്ഞു. അതേസമയം രാജ്യത്തെ കേസുകള്‍ മുന്നൂറ് പിന്നിട്ടിരിക്കുകയാണ്. ആന്ധ്രപ്രദേശില്‍ രണ്ട് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. ഈസ്റ്റ് ഗോദാവരി ജില്ലയില്‍ 41കാരിക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ ഗന്നവാരം വിമാനത്താവളത്തില്‍ ഇറങ്ങിയതാണ്. കുവൈത്തില്‍ നിന്നാണഅ വന്നത്. ഇവര്‍ക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ല. യുഎഇയില്‍ നിന്ന് വിശാഖപട്ടണത്തെത്തിയ യുവാവാണ് രോഗം സ്ഥിരീകരിച്ച മറ്റൊരാള്‍.












Click it and Unblock the Notifications