കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മസൂദ് അസര്‍: ഭീകരനാക്കാനുള്ള പ്രഖ്യാപനത്തെ എതിര്‍ക്കുമെന്ന് ചൈന, എല്ലാ സാഹസങ്ങളും പാകിസ്താനുവേണ്ടി!!

Google Oneindia Malayalam News

ബീജിംഗ്: പാക് ഭീകര സംഘടന ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കച്ചെ ചൈന എതിര്‍ക്കുമെന്ന് സൂചന. മസൂദ് അസറിനെ ഭീകരനായി പ്രഖ്യാപിക്കാനുള്ള അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ നീക്കങ്ങളെ എതിര്‍ക്കുമെന്ന് തിങ്കളാഴ്ചയാണ് ചൈന സൂചന നല്‍കിയത്. ജെയ് ഷെ മുഹമ്മദ് തലവനും പത്താന്‍കോട്ട് ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരനുമായ മസൂദ് അസറിന് വിലക്കേര്‍പ്പെടുത്തുന്നതിനായി ഐക്യരാഷ്ട്ര സഭയുടെ രക്ഷാ സമിതിയുടെ ഹര്‍ജി തടസ്സപ്പെടുത്തുമെന്ന സൂചനയാണ് ചൈന നല്‍കുന്നത്.

മസൂദ് അസറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കുന്നതിനുള്ള നീക്കത്തെ പ്രതിരോധിച്ച ചൈന ഇതിനായി സമര്‍പ്പിച്ച പ്രമേയം തടഞ്ഞുവെച്ചിരുന്നു. തുടര്‍ന്ന് മൂന്ന് മാസത്തിന് ശേഷം ഇത് നീട്ടിയ ചൈന ഇന്ത്യയും ബ്രിട്ടനും ഫ്രാന്‍സും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് തിരിച്ചടി നല്‍കിക്കൊണ്ടാണ് പാകിസ്താനെ പരസ്യമായി പിന്തുണയ്ക്കുന്ന ചൈന ഈ നീക്കത്തെ എതിര്‍ക്കുന്നത്. ചൈനീസ് വിദേശകാര്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.

തെളിച്ച് പറഞ്ഞ് ചൈന

തെളിച്ച് പറഞ്ഞ് ചൈന


മസൂദ് അസറിനെ ആഗോള ഭീകരാക്കുന്നതിനെ എതിര്‍ത്തുകൊണ്ടുള്ള പ്രമേയം നവംബര്‍ രണ്ടിന് അവസാനിക്കാനിരിക്കെയാണ് ഇന്ത്യയുടെ നീക്കത്തെ എതിര്‍ക്കുമെന്ന് ചൈന വ്യക്തമാക്കിയത്. ചൈനീസ് വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്.

 ആദ്യം ഇ‍ടഞ്ഞു പിന്നെ എതിര്‍ത്തു

ആദ്യം ഇ‍ടഞ്ഞു പിന്നെ എതിര്‍ത്തു

ഒക്ടോബറില്‍ അസറിനെ ഭീകരനാക്കാനുള്ള ഇന്ത്യയുടെ നീക്കത്തെ ചൈന എതിര്‍ത്തിരുന്നു. പിന്നീട് വീറ്റോ ചെയ്യപ്പെട്ട പ്രമേയം ആറ് മാസത്തിന് ശേഷം വീണ്ടും പരിഗണിക്കവെയാണ് ചൈന വീണ്ടും തടസ്സം സൃഷ്ടിച്ചത്. ജനുവരിയില്‍ നടന്ന പത്താന്‍കോട്ട് ആക്രമണത്തില്‍ അടക്കം നിരവധി ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനാണ് അസര്‍.

 ഐക്യരാഷ്ട്ര സഭയില്‍ എതിര്‍പ്പ്

ഐക്യരാഷ്ട്ര സഭയില്‍ എതിര്‍പ്പ്

നേരത്തെ പാക് ഭീകരന്‍ മസൂദ് അസ്റിനെ ആഗോളഭീകരനായി മുദ്രകുത്തി വിലക്കേര്‍പ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കത്തെ ഐക്യാരാഷ്ട്ര സഭയില്‍ എതിര്‍ത്ത ചൈന രണ്ട് വര്‍ഷത്തിനിടെ രണ്ട് തവണയാണ് ഇന്ത്യയുടെ നീക്കത്തിന് വിലങ്ങുതടിയായത്. ബ്രിട്ടന്‍, ഫ്രാന്‍സ്, അമേരിക്ക തുടങ്ങിയ ലോകരാജ്യങ്ങളുടെ പിന്തുണയോടെയാണ് ഇന്ത്യ മസൂജ് അസറിന് ഉപരോധം ഏര്‍പ്പെടുത്തുന്നതിനുള്ള പ്രമേയം ഐക്യരാഷ്ട്രസഭയില്‍ അവതരിപ്പിച്ചത്.

 ഉപരോധത്തിന് ശേഷം

ഉപരോധത്തിന് ശേഷം



ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്‍റെ തലവന്‍ മസൂദ് അസറിന് ഉപരോധനം ഏര്‍പ്പെടുത്തുന്നതോടെ ഫണ്ടുകള്‍ റദ്ദാക്കുന്നതിനൊപ്പം സാമ്പത്തിക ഇടപാടുകളും മരവിപ്പിക്കും. ഇതിന് പാകിസ്താന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായിരിക്കും ഉപരോധം. എന്നാല്‍ പാകിസ്താനെ പരസ്യമായി പിന്തുണയ്ക്കുന്ന ചൈനയുടെ നിലപാടിനെതിരെ ഇന്ത്യയും രംഗത്തെത്തിയിരുന്നു.

English summary
China is all set to once again block a move to get Jaish-e-Mohammad chief Maulana Masood Azhar declared a global terrorist. The proposal by India which has the backing of the US, UK and France has been put on technical hold by China which as a permanent member of the UNSC wields a veto power.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X