കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിസൈല്‍ പരീക്ഷണം അവസാനിപ്പിക്കാന്‍ ഉത്തരകൊറിയോട് ചൈന: പിന്നില്‍ യുഎസ് സമ്മര്‍ദ്ദം, ചൈന ഒറ്റപ്പെടും!!

യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലാണ് ഉത്തരകൊറിയയ്ക്ക് ഉപരോധമേര്‍പ്പെടുത്തിയത്

Google Oneindia Malayalam News

ബീജിങ്: അമേരിക്ക ഐക്യരാഷ്ട്ര സഭയുടെ പിന്തുണയോടെ ഉത്തരകൊറിയ്ക്ക് ഉപരോധമേര്‍പ്പെടുത്താനുള്ള നടപടികള്‍ ആരംഭിച്ചതോടെ ചൈന രംഗത്ത്. ഉത്തരകൊറിയയോട് മിസൈല്‍ പരീക്ഷണങ്ങളും ആണവ പരീക്ഷണങ്ങളും നിര്‍ത്തിവയ്ക്കാനാണ് ചൈന ആവശ്യപ്പെട്ടിട്ടുള്ളത്. യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലാണ് ഉത്തരകൊറിയയ്ക്ക് ഉപരോധമേര്‍പ്പെടുത്താനുള്ള നീക്കം നടത്തിയത്. അന്താരാഷ്ട്ര സമൂഹത്തെ പ്രകോപിപ്പിച്ചും ഐക്യരാഷ്ട്രസഭയുടെ നിര്‍ദേശവും മറികടന്ന് ആണവപരീക്ഷങ്ങളും മിസൈല്‍ പരീക്ഷണങ്ങളും നടത്തരുതെന്നാണ് നിര്‍ദേശം.

ഐക്യരാഷ്ട്ര സഭയുടെ രക്ഷാ സമിതി ഏര്‍പ്പെടുത്തിയ പുതിയ ഉപരോധങ്ങള്‍ തള്ളിക്കൊണ്ട് സര്‍ക്കാര്‍ മുഖപത്രം റൊഡാങ് സിന്‍മുനില്‍ രംഗത്തെത്തിയിരുന്നു. പത്രം പ്രസീദ്ധീകരിച്ച ലേഖനത്തിലാണ് ഉപരോധം തള്ളിക്കളഞ്ഞത്. ത്തരകൊറിയ്ക്ക് നേരെയുള്ള നടപടിയ്ക്ക് പിന്നില്‍ അമേരിക്കയാണെന്ന് ആരോപിക്കുന്ന പത്രം ഉപരോധമുള്‍പ്പെടെയുള്ള നടപടികൊണ്ട് തങ്ങളെ പീഡിപ്പിക്കാനാണ് ശ്രമമെങ്കില്‍ തിരിച്ചടി നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നല്‍കുന്നു. ആണവായുധങ്ങള്‍ വികസിപ്പിച്ചെടുക്കുന്നത് രാജ്യത്തിന്‍റെ പ്രതിരോധ മേഖല ശക്തിപ്പെടുത്തുന്നതിനാണെന്നുള്ള വാദവും മാധ്യമം മുന്നോട്ടുവയ്ക്കുന്നത്.

പ്രകോപനമരുതെന്ന് ചൈന

പ്രകോപനമരുതെന്ന് ചൈന

അന്താരാഷ്ട്ര സമൂഹത്തെ പ്രകോപിപ്പിച്ചും വെല്ലുവിളിച്ചും ഐക്യരാഷ്ട്രസഭയുടെ നിര്‍ദേശവും മറികടന്ന് ആണവപരീക്ഷങ്ങളും മിസൈല്‍ പരീക്ഷണങ്ങളും നടത്തരുതെന്നാണ് നിര്‍ദേശം. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയാണ് ആസിയാന്‍റെ ചടങ്ങില്‍ വച്ച് ഉത്തരകൊറിയന്‍ വിദേശകാര്യ മന്ത്രി റി യോങ് ഹോയോടാണ് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുള്ളത്. മനിലയില്‍ വച്ചായിരുന്നു ചടങ്ങ്. കൊറിയന്‍ ദ്വീപില്‍ സ്ഥിതി സങ്കീര്‍ണ്ണമായ സാഹചര്യത്തിലാണ് ചൈനയുടെ നിര്‍ദേശം. എന്നാല്‍ ഉത്തരകൊറിയയുടെ പ്രതികരണം പുറത്തുവന്നിട്ടില്ല. സംഘര്‍ഷം ശക്തമാകാതിരിക്കാന്‍ ചര്‍ച്ചകള്‍ പുനഃരാരംഭിക്കാനും യി ആവശ്യപ്പെട്ടിട്ടുണ്ട്.

ഉത്തരകൊറിയയ്ക്ക് ഉപരോധം

ഉത്തരകൊറിയയ്ക്ക് ഉപരോധം

ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതിയാണ് ഉത്തരകൊറിയയ്ക്ക് ഉപരോധമേര്‍പ്പെടുതിത്തിയത്. അന്താരാഷ്ട്ര സമൂഹത്തിന്‍റേയും അമേരിക്ക ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങളുടേയും മുന്നറിയിപ്പ് മറികടന്ന് നിരന്തരം ആണവ- മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തുന്നത് പതിവാക്കിയതാണ് ഇതിന് കാരണമായത്. അമേരിക്ക ഉപരോധമേര്‍പ്പെടുത്താനുള്ള ആവശ്യവുമായി ഐക്യരാഷ്ട്രസഭയെ സമീപിപ്പിച്ചതാണ് നിര്‍ണായകമായത്.

 ഉപരോധം തള്ളിക്കളഞ്ഞു

ഉപരോധം തള്ളിക്കളഞ്ഞു

ഐക്യരാഷ്ട്ര സഭയുടെ രക്ഷാ സമിതി ഏര്‍പ്പെടുത്തിയ പുതിയ ഉപരോധങ്ങള്‍ തള്ളിക്കൊണ്ട് സര്‍ക്കാര്‍ മുഖപത്രം റൊഡാങ് സിന്‍മുനില്‍ രംഗത്തെത്തിയിരുന്നു. പത്രം പ്രസീദ്ധീകരിച്ച ലേഖനത്തിലാണ് ഉപരോധം തള്ളിക്കളഞ്ഞത്. ഉത്തരകൊറിയ്ക്ക് നേരെയുള്ള നടപടിയ്ക്ക് പിന്നില്‍ അമേരിക്കയാണെന്ന് ആരോപിക്കുന്ന പത്രം ഉപരോധമുള്‍പ്പെടെയുള്ള നടപടികൊണ്ട് തങ്ങളെ പീഡിപ്പിക്കാനാണ് ശ്രമമെങ്കില്‍ തിരിച്ചടി നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നല്‍കുന്നു. ആണവായുധങ്ങള്‍ വികസിപ്പിച്ചെ
ടുക്കുന്നത് രാജ്യത്തിന്‍റെ പ്രതിരോധ മേഖല ശക്തിപ്പെടുത്തുന്നതിനാണെന്നുള്ള വാദവും മാധ്യമം മുന്നോട്ടുവയ്ക്കുന്നത്.

ലക്ഷ്യം യുഎസ് മാത്രം

ലക്ഷ്യം യുഎസ് മാത്രം

അമേരിക്കയുള്‍പ്പെടെയുള്ള ലോക രാജ്യങ്ങളുടേയും ഐക്യരാഷ്ട്ര സഭയുടേയും മുന്നറിയിപ്പുകളെല്ലാം കാറ്റില്‍പ്പറത്തിയ ഉത്തരകൊറിയ ജഗാംങ് പ്രവിശ്യയില്‍ നിന്നാണ് ശനിയാഴ്ച ആണവായുധ ശേഷിയുള്ള ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷിച്ചത്. 3000 കിലോമീറ്റര്‍ ദൂരത്തില്‍ പറന്ന മിസൈല്‍ ജപ്പാന്‍ കടലില്‍ പതിക്കുകയായിരുന്നു. അമേരിക്കയെ മുഴുവന്‍ ആക്രമിക്കാന്‍ ശേഷിയുള്ള മിസൈലാണ് പരീക്ഷിച്ചതെന്ന് വിക്ഷേപണത്തിന് ശേഷം കൊറിയന്‍ വക്താവ് വ്യക്തമാക്കി. എപ്പോള്‍ വേണമെങ്കിലും ആരെയും നേരിടാനുള്ള രാജ്യത്തിന്‍റെ ശക്തി തെളിയിക്കുന്നതാണ് മിസൈല്‍ പരീക്ഷണമെന്ന് കിംഗ് ജോങ് ഉന്നിനെ ഉദ്ധരിച്ച് കൊറിയന്‍ സെന്‍ ട്രല്‍ ന്യൂസ് ഏജന്‍സി വ്യക്തമാക്കി.

ആക്രമിച്ചാല്‍ നശിപ്പിക്കുമെന്ന് ഭീഷണി

ആക്രമിച്ചാല്‍ നശിപ്പിക്കുമെന്ന് ഭീഷണി

അമേരിക്കയുള്‍പ്പെടെയുള്ള ലോക രാജ്യങ്ങളുടേയും യുഎന്നിന്‍റെയും വിലക്ക് മറികടന്ന് നിരന്തരം ആയുധ പരീക്ഷണം നടത്തുന്ന ഉത്തരകൊറിയ തങ്ങളെ ആക്രമിച്ചാല്‍ അമേരിക്കയെ നശിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം ഉത്തരകൊറിയന്‍ വക്താവ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഉത്തരകൊറിയ്ക്കെതിരെ കൊറിയ- യുഎസ് കൂട്ടായ്മ

ഉത്തരകൊറിയ്ക്കെതിരെ കൊറിയ- യുഎസ് കൂട്ടായ്മ

ജൂണ്‍ 29ന് ഉത്തരകൊറിയ ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷിച്ചതോടെ മറുപടിയെന്നോണം അമേരിക്കയും ദക്ഷിണ കൊറിയയും ചേര്‍ന്ന് സംയുക്ത മിസൈല്‍വേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു. ഇതിന് പുറമേ അമേരിക്കയെ ലക്ഷ്യം വച്ച് വിക്ഷേപിക്കാവുന്ന ഉത്തരകൊറിയയുടെ ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷണം വിജയകരമായതോടെ യുഎസ് മിസൈല്‍ പ്രതിരോധ സംവിധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ദക്ഷിണ കൊറിയയും ആരംഭിച്ചിട്ടുണ്ട്. എന്നല്‍ ദക്ഷിണ കൊറിയന്‍ നീക്കത്തെ എതിര്‍ത്തുകൊണ്ടാണ് ചൈന രംഗത്തെത്തിയത്.

 യുഎന്‍ പ്രമേയത്തിന്‍റെ ലംഘനം

യുഎന്‍ പ്രമേയത്തിന്‍റെ ലംഘനം

ഉത്തരകൊറിയ നടത്തിയ മിസൈല്‍ പരീക്ഷണം യുഎന്‍ പ്രമേയങ്ങള്‍ ലംഘിച്ചുകൊണ്ടാണെന്ന് സമ്മതിച്ച ചൈന സംഘര്‍ഷം ലഘൂകരിക്കാനാണ് ശ്രമിക്കേണ്ടതെന്ന നിര്‍ദേശമാണ് മുന്നോട്ടുവച്ചത്. ഉത്തരകൊറിയന്‍ മിസൈല്‍ പരീക്ഷണത്തില്‍ അപലപിച്ച ചൈന മിസൈല്‍ പ്രതിരോധ സംവിധാനം സ്ഥാപിക്കാനുള്ള ദക്ഷിണ കൊറിയന്‍ നീക്കത്തെ ശക്തമായി എതിര്‍ക്കുകയും ചെയ്തു. പ്രതിരോധ സംവിധാനം കൊണ്ട് ഉത്തരകൊറിയയില്‍ നിന്നുള്ള ഭീഷണി ഇല്ലാതാവില്ലെന്നും സൈനിക സന്തുലിതാവസ്ഥ ഇല്ലാതാക്കുകയേ ഉള്ളൂവെന്നാണ് ചൈന ചൂണ്ടിക്കാണിക്കുന്നത്.

 ഉത്തരകൊറിയയ്ക്ക് വിലക്ക്!!

ഉത്തരകൊറിയയ്ക്ക് വിലക്ക്!!

ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ അധികാരത്തിലെത്തിയ ശേഷം 14 മിസൈല്‍ പരീക്ഷണങ്ങളാണ് ഇതുവരെ നടത്തിയിട്ടുള്ളത്. ഇതില്‍ മൂന്ന് ആണ​വ പരീക്ഷണങ്ങളും ഉത്തരകൊറിയ നടത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ഉത്തരകൊറിയയ്ക്ക് വിലക്കേര്‍പ്പെടുത്തുന്ന കാര്യം ചര്‍ച്ച ചെയ്യണമെന്ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റ് മുണ്‍ ജി ഇന്‍ ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അമേരിക്ക ഉത്തരകൊറിയയ്ക്ക് വിലക്കേര്‍പ്പെടുത്തുന്നതിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു.

ഭൂഖണ്ഡ‍ാന്തര മിസൈല്‍ പരീക്ഷണം

ഭൂഖണ്ഡ‍ാന്തര മിസൈല്‍ പരീക്ഷണം

ലോകരാഷ്ട്രങ്ങളെ ഒന്നടങ്കം ഞെട്ടിച്ചു കൊണ്ട് ഏറ്റവും ശക്തിയേറിയ ഭൂണ്ഡാന്തര ബാലിസ്റ്റിക് മിസൈലാണ് ജൂലൈയില്‍ ഉത്തരകൊറിയ പരീക്ഷിച്ചത്. അമേരിക്കയെ വരെ പരിധിയിലാക്കാന്‍ ശേഷിയുള്ള ഹ്വാസോങ്-3 എന്ന ബാലിസ്റ്റിക് മിസൈല്‍ ജഗാന്‍സ് പ്രവിശ്യയില്‍ നിന്നാണ് ജൂലൈ 29ന് അമേരിക്ക വിക്ഷേപിച്ചത്. ആണവായുധങ്ങളെ വഹിക്കാന്‍ ശേഷിയുള്ളതാണ് പുതിയ മിസൈല്‍. ഈ മാസം ഇതു മൂന്നാം തവണയാണ് ഉത്തരകൊറിയ ഇത്തരത്തിലുള്ള മിസൈല്‍ പരീക്ഷണം നടത്തുന്നത്. 3000 കിലോമീറ്റര്‍ ഉയരത്തില്‍ പറന്ന മിസൈല്‍ ജപ്പാന്‍ കടലില്‍ പതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. എപ്പോള്‍ വേണമെങ്കിലും ആരെയും നേരിടാന്‍ ശേഷിയുള്ളതാണ് പുതിയ ബാലിസ്റ്റിക് മിസൈലെന്ന് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനെ ഉദ്ധരിച്ച് കൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു.

English summary
A U.S. push to further isolate North Korea appeared to be reaping some dividends Sunday as China, Pyongyang's major benefactor, urged its outcast neighbor to make a "smart decision" and stop conducting missile launches and nuclear tests.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X