• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ചൈനയില്‍ കൊറോണ രണ്ടാം തരംഗം.... 7 മാസത്തിനുള്ളില്‍, ഡോക്ടര്‍മാര്‍ പറയുന്നു, പരിഹരിക്കാത്ത 3 പ്രശ്‌നം

ബെയ്ജിംഗ്: ചൈന കൊരോണ വൈറസിനെ പരാജയപ്പെടുത്തിയിട്ടില്ലെന്ന് ഡോക്ടര്‍മാര്‍. ഇപ്പോഴുള്ളത് രോഗ വ്യാപനത്തിന്റെ ഇടവേളയാണ് ഇതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. മൂന്ന് പ്രശ്‌നങ്ങള്‍ ഇപ്പോള്‍ തന്നെ ചൈനയെ അലട്ടുന്നുണ്ട്. ഈ സാഹചര്യത്തില്‍ ലോകത്തെ കൊറോണവൈറസിന്റെ കണക്കുകള്‍ ബോധിപ്പിക്കുക ബുദ്ധിമുട്ടായിരിക്കും. അതിലുപരി മറ്റ് പ്രശ്‌നങ്ങളും ചൈനയ്ക്കുണ്ട്.

പ്രധാനമായും അമേരിക്കയുടെ സമ്മര്‍ദമാണ് ഇതില്‍ പ്രധാനം. ലോകാരോഗ്യ സംഘടന അമേരിക്കയ്ക്ക് മുന്നില്‍ മുട്ടുകുത്തുന്ന അവസ്ഥയാണ്. മറ്റൊരു കാര്യം അന്താരാഷ്ട്ര തലത്തില്‍ യുഎസ് സാമ്പത്തിക ബാധ്യതയ്ക്ക് ചൈനയെ കുറ്റപ്പെടുത്തുന്നുണ്ട്. കൂടുതല്‍ രാജ്യങ്ങള്‍ ഇതേ വഴിയിലേക്ക് വരുന്നുണ്ട്. ബ്രസീല്‍ ചൈനയുടെ ഏറ്റവും വലിയ സുഹൃത്തായിരുന്നു. അവര്‍ ചൈനയെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ വരെ തുടങ്ങി.

രണ്ടാം തരംഗം

രണ്ടാം തരംഗം

ചൈന അടുത്ത ഏഴ് മാസത്തിനുള്ളില്‍ കൊറോണവൈറസിന്റെരണ്ടാം തരംഗം നേരിടേണ്ടി വരുമെന്ന് ആരോഗ്യ വിദഗ്ധര്‍ പ്രവചിക്കുന്നു. ചൈന മാത്രമല്ല മറ്റ് രാജ്യങ്ങളും സമാന കാലയളവില്‍ രണ്ടാം തരംഗത്തെ നേരിടേണ്ടി വരുമെന്നും മെഡിക്കല്‍ വിദഗ്ധനായ ഷാങ് വെന്‍ഹോംഗ് പറയുന്നു. അതേസമയം ചൈന കൊറോണയെ അതിജീവിച്ച് തിരിച്ചെത്തിയതേയുള്ളൂ. ഇപ്പോഴും സമ്പദ് ഘടന പഴയ രീതിയില്‍ എത്തിയിട്ടില്ല. ഈ സാഹചര്യത്തില്‍ ഹോംഗിന്റെ വാക്കുകള്‍ ശരിക്കും ചൈനയെ ഭയപ്പെടുത്തുന്നുണ്ട്.

വരാനിരിക്കുന്നത് ഇങ്ങനെ

വരാനിരിക്കുന്നത് ഇങ്ങനെ

ഷാങ് വെന്‍ഹോംഗ് കോവിഡിനെ നേരിടാനുള്ള ചൈനീസ് വിദഗ്ധ ടീമിന്റെ തലവനാണ്. ഇത്തരം പ്രതിസന്ധികളെ നേരിടാന്‍ ഫ്‌ളെകിസിബിള്‍ ആയിട്ടുള്ള സമീപനം വേണമെന്ന് അതേസമയം ചൈനയില്‍ വീണ്ടും രോഗം വന്നാലും അതിനെ നേരിടാന്‍ സാധിക്കും. ഇപ്പോള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ വേണ്ടി വരില്ല. വിദേശത്ത് നിന്നുള്ള കേസുകള്‍ തീര്‍ച്ചയായും വര്‍ധിക്കും. പക്ഷേ അതിനെ മാസങ്ങള്‍ക്കുള്ളില്‍ നിയന്ത്രിക്കാനാവുമെന്ന് ഹോംഗ് പറയുന്നു.

കേസുകള്‍ കുതിക്കുന്നു

കേസുകള്‍ കുതിക്കുന്നു

വിദേശത്ത് നിന്ന് എത്തുന്നവരില്‍ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ആദ്യമായി കുറഞ്ഞിരിക്കുകയാണ്. ഇന്നലത്തെ കണക്ക് പ്രകാരമാണിത്. എന്നാല്‍ പ്രാദേശികമായിട്ടുള്ള രോഗവ്യാപനം വര്‍ധിച്ചിരിക്കുകയാണ്. ഇന്നലെ വിദേശത്ത് നിന്ന് വന്നവരില്‍ 34 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ഇത് 36 ആയിരിക്കുകയാണ്. അതേസമയം ദേശീയ തലത്തില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 12 ആയി. പത്തില്‍ നിന്നാണ് ഈ കുതിപ്പ്. ബെയ്ജിംഗില്‍ മാത്രം മൂന്ന് പുതിയ പ്രാദേശിക കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. സുയിഫാനിലാണ് മറ്റ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസം മൊത്തം 46 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

പുതിയ പഠനം

പുതിയ പഠനം

ചൈനയില്‍ എസി വഴിയും രോഗം പടര്‍ന്നിട്ടുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്. മൂന്ന് കുടുംബങ്ങളില്‍ നിന്നുള്ള പത്ത് പേര്‍ ചൈനയിലെ ഗ്യാങ്ഷുവിലെ ഒരു റെസ്റ്റോറന്റില്‍ വന്നിരുന്നു. ഇതിലൊരു കുടുംബം വുഹാനില്‍ നിന്നാണ് എത്തിച്ചത്. ഇവര്‍ അടുത്തടുത്തുള്ള മേശയില്‍ നിന്നാണ് ഭക്ഷണം കഴിച്ചത്. ജനുവരി 24നാണ് ഇത് നടന്നത്. മണിക്കൂറുകള്‍ക്കുള്ളില്‍ ആ കുടുംബത്തിലെ ഒരാള്‍ക്ക് കടുത്ത പനിയും ചുമയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫെബ്രുവരി അഞ്ചിന് ബാക്കിയുള്ളവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം ഈ ചുമച്ചതിലൂടെ വൈറസ് വായുവിലെത്തുകയും അതിലൂടെ മറ്റുള്ളവരിലേക്ക് പകര്‍ന്നെന്നുമാണ് കണ്ടെത്തല്‍. ഇതിന് എസിയുടെ സാന്നിധ്യം സഹായിച്ചെന്നാണ് വിലയിരുത്തല്‍.

യുഎസ് അതിജീവിക്കുമോ

യുഎസ് അതിജീവിക്കുമോ

ഇപ്പോള്‍ നല്ല രീതിയില്‍ പ്രതിരോധ പ്രവര്‍ത്തനം നടത്തിയ എല്ലാ രാജ്യങ്ങളും രണ്ടാം തരംഗത്തെ നേരിടുമെന്ന് ഷാങ് വെന്‍ഹോംഗ് പറഞ്ഞു. യുഎസ്സും ഈ പ്രതിസന്ധിയെ നേരിടും. മെയില്‍ അവര്‍ക്ക് കൊറോണ വൈറസിനെ നിയന്ത്രിച്ച് നിര്‍ത്താനാവും. ചൈനയും അമേരിക്കയും മഹാമാരിയെ നേരിടാന്‍ കൂടുതല്‍ സഹകരിച്ച് പ്രവര്‍ത്തിക്കണം. മെഡിക്കല്‍ ലെവലിലുള്ള ആശയവിനിമയം അവസാനിച്ചിട്ടില്ലെന്നും ഷാങ് പറഞ്ഞു. മരുന്ന്, ആരോഗ്യം, രോഗത്തെ നിയന്ത്രിക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ യുഎസ്സുമായി സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

English summary
china will face second wave in november predicts doctor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X