കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്ക-ചൈന ബന്ധം ഉലയുന്നു; അമേരിക്കയുടെ ആളില്ലാ അന്തര്‍വാഹിനി ചൈനയുടെ കയ്യില്‍

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് തായ്വാന്‍ പ്രസിഡന്റ് സീ ഇന്‍ വിന്നുമായി ഡിസംബര്‍ ആദ്യംനടത്തിയ ചര്‍ച്ചയില്‍ ചൈന അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

  • By Akshay
Google Oneindia Malayalam News

വാഷിങ്ടണ്‍: അമേരിക്ക വിന്യസിച്ചിരുന്ന ആളില്ല അന്തര്‍വാഹിനി ചൈനീസ് നാവിക സേന പിടിച്ചെടുത്തു. ഫിലിപ്പിന്‍സിലെ സുബിക്ക് ഉള്‍ക്കടലില്‍ നിന്നും 50 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു സംഭവം. അന്തര്‍വാഹിനി തിരികെ നല്‍കണമെന്ന് യുഎസ് അധികൃതര്‍ ചൈനയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതോടെ യുഎസ്-ചൈനീസ് ബന്ധം കൂടുതല്‍ വഷളാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് തായ്വാന്‍ പ്രസിഡന്റ് സീ ഇന്‍ വിന്നുമായി ഡിസംബര്‍ ആദ്യംനടത്തിയ ചര്‍ച്ചയില്‍ ചൈന അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

 ചൈന-അമേരിക്ക

ചൈന-അമേരിക്ക

ദക്ഷിണ ചൈനാക്കടലില്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ചൈനയും ഇവിടെ പ്രതിരോധവാണിജ്യ താത്പര്യങ്ങളുള്ള അമേരിക്കയുമായുള്ള സംധര്‍ഷത്തിന് ഇത് കാരണമായേക്കുമെന്നാണ് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്.

 നിയമപരം

നിയമപരം

സമുദ്രസര്‍വേക്കായി ഇവിടെയുണ്ടായിരുന്ന യുഎസ്എന്‍എസ് ബോഡിച്ച് എന്ന കപ്പലാണ് ആളില്ലാത്ത ചെറിയ അന്തര്‍വാഹിനി അയച്ചത്. നിയമപരമായാണ് ഇതുചെയ്തതെന്ന് അമേരിക്ക അവകാശപ്പെടുന്നു.

 പിടിച്ചെടുത്തത്

പിടിച്ചെടുത്തത്

അമേരിക്ക വിന്യസിച്ചിരുന്ന ആളില്ല അന്തര്‍വാഹിനി ചൈനീസ് നാവിക സേന പിടിച്ചെടുത്തത് സമീപകാലചരിത്രത്തിലെ ആദ്യസംഭവമാണിതെന്ന് അമേരിക്ക അവകാശപ്പെട്ടു.

 മണിക്കൂറുകള്‍ക്കകം

മണിക്കൂറുകള്‍ക്കകം

ദക്ഷിണ ചൈന കടലിടുക്കില്‍ ചൈന സൈനീക വിന്യാസം ഉയര്‍ത്തിയെന്ന വാര്‍ത്തകള്‍ ബുധനാഴ്ച അമേരിക്കന്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. വിമാനവേധ തോക്കുകളും മിസൈല്‍ അടക്കമുള്ള മറ്റ് ആയുധ സാമഗ്രികളും സജ്ജമാക്കിയതായി അറിച്ച് മണിക്കൂറുകള്‍ക്കകമാണ് അന്തര്‍വാഹിനി പിടികൂടിയത്.

English summary
The seized underwater drone was part of an unclassified program to collect oceanographic data, including salinity, temperature and clarity of the water, the official added.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X