ഡോക് ല പ്രശ്നത്തില്‍ ഇന്ത്യയ്ക്ക് ചൈനീസ് മുന്നറിയിപ്പ്:കശ്മീര്‍ പ്രശ്നത്തില്‍ ഇടപെടും!!

  • Posted By:
Subscribe to Oneindia Malayalam

ബീജിങ്: സിക്കിം അതിര്‍ത്തി തര്‍ക്കത്തില്‍ ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ചൈന. ചൈനീസ് സൈന്യത്തിലെ വിദഗ്ദനാണ് ഡോക് ല പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ലെങ്കില്‍ കശ്മീര്‍ പ്രശ്നത്തില്‍ ഇടപെടുമെന്നാണ് മുന്നറിയിപ്പ്. ഡോക് ലയില്‍ ഇന്ത്യന്‍ സൈന്യം അതിക്രമിച്ച് കടന്നുവെന്ന് ആരോപിക്കുന്ന ചൈന ഡോക് ലയില്‍ നിന്ന് ഇന്ത്യന്‍ സൈന്യം പിന്‍വാങ്ങിയില്ലെങ്കില്‍ ജമ്മു കശ്മീര്‍ പ്രശ്നത്തില്‍ ഇടപെടുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

നേരത്തെ ചൈനീസ് മാധ്യമങ്ങളും സമാനമായ വാദങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്നു. ചൈനയുടെ പിഎല്‍എ നാവികസേനയുടെ മുതിര്‍ന്ന ക്യാപ്റ്റന്‍ ഴാങ് യേയാണ് ഒടുവില്‍ രംഗത്തെത്തിയിട്ടുള്ളത്. പിഎല്‍എ നേവല്‍ റിസര്‍ച്ച് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ദനാണ് ഴാങ് യേ. ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ ഇന്ത്യന്‍ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ചൈനയിലുള്ള സാഹചര്യത്തിലാണ് യേയുടെ ഭീഷണി.

 കശ്മീര്‍ പ്രശ്നത്തില്‍ ഇടപെടും

കശ്മീര്‍ പ്രശ്നത്തില്‍ ഇടപെടും

ഡോക് ല പ്രശ്നം ഉടന്‍ പരിഹരിക്കപ്പെട്ടിട്ടില്ലെങ്കില്‍ ജമ്മു കശ്മീര്‍ പ്രശ്നത്തില്‍ ഇടപെടുമെന്നാണ് പിഎല്‍എ നാവികസേനയുടെ മുതിര്‍ന്ന ക്യാപ്റ്റന്‍ ഴാങ് യേ നല്‍കുന്ന മുന്നറിയിപ്പ്. ഡോക് ലയില്‍ നിന്ന് ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ നിന്ന് വ്യതിചലിക്കാത്തതാണ് ചൈനീസ് നിലപാട്.

 അജിത് ഡോവല്‍ ചൈനയില്‍

അജിത് ഡോവല്‍ ചൈനയില്‍

ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ഇന്ത്യന്‍ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ചൈനയിലെത്തി രണ്ടാം ദിവസമാണ് പിഎല്‍എ നേവല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സൈനിക ഉദ്യോഗസ്ഥന്‍റെ താക്കീത്. വെള്ളിയാഴ്ച രാവിലെയാണ് ബ്രിക്സിന്‍റെ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗം ചേരുന്നത്.

 ബ്രിക്സില്‍ പ്രതീക്ഷ!!

ബ്രിക്സില്‍ പ്രതീക്ഷ!!

സിക്കിം സെക്ടറിലെ ഡോക് ലായിലെ സംഘർഷങ്ങൾക്കിടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദാവോൾ ചൈനയുടെ സ്റ്റേറ്റ് കൗൺസിലർ യാങ് ജിയേഷിയുമായി വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ബ്രിക്സ് കൂട്ടായ്മയുടെ നിലവിലെ അധ്യക്ഷ സ്ഥാനം വഹിക്കുന്നത് ചൈനയാണ്. ഇതിന്റെ ഭാഗമായാണ് ജൂലൈ 27, 28 തിയ്യതികളിലാണ് കൂടിക്കാഴ്ച നടക്കുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ബ്രിക്സ് രാജ്യങ്ങളിലെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങിനെയും കാണും.

ഇന്ത്യ മൂന്നാം കക്ഷിയോ!!

ഇന്ത്യ മൂന്നാം കക്ഷിയോ!!

ചൈന- ഭൂട്ടാന്‍ അതിര്‍ത്തി തര്‍ക്കത്തിലെ മൂന്നാം കക്ഷിയായ ഇന്ത്യന്‍ സൈന്യത്തിന് ഡോക് ലയില്‍ അതിക്രമിച്ച് കടക്കാന്‍ അവകാശമുണ്ടോ എന്ന് ചോദിക്കുന്ന ചൈനീസ് മാധ്യമം ഡോക് ലയിലെ റോഡ് നിര്‍മാണം തടഞ്ഞ സൈന്യത്തിന്‍റെ നടപടിയെയും ചോദ്യം ചെയ്യുന്നു. ഇന്ത്യ- പാക് പ്രശ്നത്തില്‍ ഇടപെടാന്‍ ഇന്ത്യന്‍ അധീന കശ്മീരില്‍ മറ്റൊരു രാജ്യത്തിന്‍റെ സൈന്യത്തെ പ്രവേശിപ്പിക്കുന്നതിന് ഇന്ത്യ അനുവദിക്കുമോയെന്നും ചൈനീസ് ഔദ്യോഗിക മാധ്യമം ഗ്ലോബല്‍ ടൈംസ് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ചോദ്യങ്ങളുന്നയിക്കുന്നു.

നയതന്ത്ര ബന്ധം മെച്ചപ്പെടും

നയതന്ത്ര ബന്ധം മെച്ചപ്പെടും

ഡോക് ലയില്‍ ഭൂട്ടാനുമായുള്ള അതിര്‍ത്തി തര്‍ക്കം പരിഹരിക്കപ്പെട്ടാല്‍ ചൈനയും ഭൂട്ടാനും തമ്മില്‍ സാധാരണ ഗതിയിലുള്ള നയതന്ത്ര ബന്ധം സാധ്യമാകുമെന്നും ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുമെന്നും യാങ് പറയുന്നു. ഭൂട്ടാനില്‍ ഇന്ത്യയ്ക്കുള്ള സ്വാധീനമാണ് ചൈന- ഭൂട്ടാന്‍ ബന്ധത്തില്‍ വിള്ളലേല്‍പ്പിക്കുന്നതെന്നും യേ കൂട്ടിച്ചേര്‍ക്കുന്നു. ഇന്ത്യയുടെ ഇടപെടലാണ് ഭൂട്ടാന്‍- ചൈന അതിര്‍ത്തിയില്‍ വാദ് വാദങ്ങള്‍ക്ക് ഇടയാക്കുന്നതെന്ന് ഭൂട്ടാനിലെ ജനങ്ങള്‍ പരാതി പറയുന്നുവെന്നും യാങ് ആരോപിക്കുന്നു.

സൈനിക വിന്യാസം ഉയര്‍ത്തി

സൈനിക വിന്യാസം ഉയര്‍ത്തി

ഡോക് ല തര്‍ക്കം ഒരു മാസം പിന്നിട്ടതോടെ ഭൂട്ടാനിലെ ഇന്ത്യന്‍ സൈനിക വിന്യാസം വര്‍ധിപ്പിക്കുന്നതിന് ഇടയാക്കിയെന്നും ഇത് ഇന്ത്യയ്ക്ക് ഭൂട്ടാന് മേലുള്ള നിയന്ത്രണം വര്‍ധിപ്പിച്ചുവെന്നും, ഭൂട്ടാനെ സഹായിക്കാനെന്ന പേരിലാണ് ഇന്ത്യ ഡോക് ലയിലേയക്ക് സൈന്യത്തെ അയച്ചതെന്നും ചൈനീസ് വിദഗ്ദന്‍ ആരോപിചക്കുന്നു. ചൈനയെ പ്രതിരോധിക്കാനാണ് ഇന്ത്യ ഭൂട്ടാനെ ഒപ്പം നിര്‍ത്തുന്നതെന്നും ചൈന ആരോപിക്കുന്നു.

റോഡ് നിര്‍മാണം തര്‍ക്കത്തില്‍

റോഡ് നിര്‍മാണം തര്‍ക്കത്തില്‍

റോഡ് നിര്‍മാണം തര്‍ക്കത്തില്‍ സിക്കിം സെക്ടറിലെ ഡോക് ലാമില്‍ ചൈനയുടെ അനധികൃത റോഡ് നിര്‍മാണത്തെ തുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ആരംഭിക്കുന്നത്. ജൂണ്‍ 16 ന് ശേഷമായിരുന്നു സംഭവം. ചൈനയുടെ റോഡ് നിര്‍മാണത്തെ എതിര്‍ത്ത് ആദ്യം രംഗത്തെത്തിയത് ഇന്ത്യയായിരുന്നുവെങ്കിലും പിന്നീട് ഭൂട്ടാനും എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. ഇന്ത്യ- ഭൂട്ടാന്‍- ചൈന എന്നീ രാജ്യങ്ങളുടെ അതിര്‍ത്തി പ്രദേശമായ ട്രൈ ജംങ്ഷനിലായിരുന്നു ചൈനയുടെ റോഡ് നിര്‍മാണം.

Beijing sends conciliatory signals after Doval's meeting Yang Jiechi
ട്രൈ ജംങ്ഷന്‍ വാദം തള്ളി

ട്രൈ ജംങ്ഷന്‍ വാദം തള്ളി

ജൂണ്‍ മാസത്തില്‍ ഇന്ത്യന്‍ സൈന്യം അതിര്‍ത്തി കടന്ന് ചൈനീസ് ഭൂപ്രദേശത്തേയ്ക്ക് പ്രവേശിച്ചുവെന്നായിരുന്നു ചൈനയുടെ അവകാശവാദം. ട്രൈ ജംങ്ഷനായ ഡോക് ലയിലെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ റോഡ് നിര്‍മാണത്തെത്തുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം ഉടലെടുക്കുന്നത്. ഇന്ത്,- ചൈന- ഭൂട്ടാന്‍ എന്നീ മൂന്ന് രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ട്രൈ ജംങ്ഷനാണ് സിക്കിമിലെ ഡോക് ല. എന്നാല്‍ ഈ വാദം നിഷേധിച്ച ചൈന തങ്ങള്‍ക്ക് പരമാധികാരമുള്ള പ്രദേശമാണെന്ന വാദമാണ് ഉയര്‍ത്തുന്നത്.

English summary
Even as National Security Adviser Ajit Doval holds key talks with the Chinese leadership, a prominent strategist of a People's Liberation Army think-tank has warned that India's "trespass" into the Doklam region would set the precedent for "a third party's" intervention in Jammu & Kashmir.
Please Wait while comments are loading...