സിക്കിം അതിര്‍ത്തി തര്‍ക്കം വഷളാക്കുന്നത് യു​എസ്!ചൈനീസ് മാധ്യമം പരസ്യമായി രംഗത്ത്,അടവില്‍ നേട്ടമില്ല

  • Written By:
Subscribe to Oneindia Malayalam

ബീജിംങ്: സിക്കിം അതിര്‍ത്തി തര്‍ക്കത്തില്‍ അമേരിക്കയെ പഴിചാരി ചൈനീസ് മാധ്യമം. സിക്കിം അതിര്‍ത്തി തര്‍ക്കത്തിന്‍റെ തീവ്രത വര്‍ധിപ്പിക്കുന്നതിന് വ്യാപിപ്പിക്കുന്നതിനായി അമേരിക്കയും മറ്റ് രാജ്യങ്ങളും ശ്രമിക്കുന്നുവെന്നും തന്ത്രപ്രധാനമായ നേട്ടങ്ങള്‍ക്ക് വേണ്ടി ദക്ഷിണ ചൈനാ കടലില്‍ പയറ്റിയ തന്ത്രം അമേരിക്ക വീണ്ടും പുറത്തെടുക്കുകയാണ് എന്നുമാണ് ചൈനീസ് മാധ്യമത്തിന്‍റെ വാദം.

സിക്കിം സെക്ടറില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം അഞ്ച് ആഴ്ച പിന്നിട്ടതോടെയാണ് തര്‍ക്കം പരിഹരിക്കാന്‍ മുന്‍കയ്യെടുത്ത അമേരിക്കയെ ചൈനീസ് മാധ്യമം പ്രതിസ്ഥാനത്ത് നിര്‍ത്തിയിട്ടുള്ളത്. ചൈനീസ് ഔദ്യോഗിക മാധ്യമം ഗ്ലോബല്‍ ടൈംസ് എഡിറ്റോറിയല്‍ പേജില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യങ്ങള്‍ ആരോപിക്കുന്നത്. അമേരിക്കയ്ക്ക് പുറമേ ഓസ്ട്രേലിയയേയും ചൈനീസ് മാധ്യമം നേരിട്ട് ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

സിക്കിം അതിര്‍ത്തി തര്‍ക്കം

സിക്കിം അതിര്‍ത്തി തര്‍ക്കം

സിക്കിം അതിര്‍ത്തി തര്‍ക്കത്തില്‍ അമേരിക്കയും ഓസ്ട്രേലിയയും ഇന്ത്യയെ പിന്തുണയ്ക്കുന്നുവെന്നും മാധ്യമം വാഷിംഗ്ടണ്‍ പോസ്റ്റ് ഉള്‍പ്പെടെയുള്ള യുഎസ് മാധ്യമങ്ങള്‍ തര്‍ക്കത്തില്‍ ഇന്ത്യയെ പിന്തുണയ്ക്കുന്നുവെന്നും ചൈനയ്ക്കെതിരെ നില്‍ക്കുന്നതിന് ഇന്ത്യയ്ക്ക് ധൈര്യം നല്‍കുന്നുവെന്നും ഗ്ലോബല്‍ ടൈംസ് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ആരോപിക്കുന്നു. ഇത് ലോകത്തെ ചൈനയ്ക്കെതിരെ നിര്‍ത്താനും ഉപയോഗപ്പെടുത്തുവെന്നും മാധ്യമത്തിന്‍റെ ആരോപണം.

 ഓസ്ട്രേലിയ ഇന്ത്യയ്ക്കൊപ്പം

ഓസ്ട്രേലിയ ഇന്ത്യയ്ക്കൊപ്പം

സിക്കിം സെക്ടറിലെ ഡോക് ലയില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഓസ്ട്രേലിയ ശ്രമം നടത്തുന്നുണ്ടെങ്കിലും ആത്യന്തികമായി ഓസ്ട്രേലിയയെ പിന്തുണയ്ക്കുവെന്നാണ് ചൈനീസ് വാദം. ഓസ്ട്രേലിയന്‍ വിദേശകാര്യ മന്ത്രി ജൂലി ബിഷപ്പ് ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നം പരിഹരിക്കാന്‍ ശ്രമം നടത്തിയിരുന്നുവെന്നും മാധ്യമം ലേഖനത്തില്‍ പറയുന്നു.

അമേരിക്കയ്ക്ക് നേട്ടമുണ്ടാകില്ല!!

അമേരിക്കയ്ക്ക് നേട്ടമുണ്ടാകില്ല!!

ദക്ഷിണ ചൈനാ കടല്‍ വിഷയത്തില്‍ അമേരിക്ക സ്വീകരിച്ച നിലപാടുകൊണ്ട് ഇന്ത്യ- ചൈന തര്‍ക്കത്തില്‍ അമേരിക്കയ്ക്ക് നേട്ടമുണ്ടാകില്ലെന്നാണ് ഗ്ലോബല്‍ ടൈംസ് ആരോപിക്കുന്നത്. വിഷയത്തില്‍ അമേരിക്കയുടെ ഇടപെടല്‍ ഉണ്ടായി എന്നതുകൊണ്ട് മാത്രം ചൈന തങ്ങളുടെ ഭൂപ്രദേശം സംരക്ഷിക്കുന്നതില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നും മാധ്യമം താക്കീത് നല്‍കുന്നു. തര്‍ക്കങ്ങള്‍ ഉടലെടുക്കുമ്പോള്‍ അമേരിക്ക കൃത്യമായി ഇടപെടുമെന്നും നേട്ടങ്ങളുണ്ടാക്കുമെന്നും ലേഖനം പരോക്ഷമായി പറഞ്ഞുവയ്ക്കുന്നു.

പ്രശ്നത്തിന് പിന്നില്‍ പാശ്ചാത്യ ശക്തികള്‍

പ്രശ്നത്തിന് പിന്നില്‍ പാശ്ചാത്യ ശക്തികള്‍

സിക്കിം സെക്ടറില്‍ ഇന്ത്യന്‍ ചൈനീസ് സൈന്യങ്ങള്‍ തമ്മില്‍ ഉടലെടുത്ത അതിര്‍ത്തി തര്‍ക്കങ്ങള്‍ക്ക് കാരണം ചില പാശ്ചാത്യ ശക്തികളാണെന്നും ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇതില്‍ അമേരിക്ക ദക്ഷിണ ചൈനാ കടല്‍ തര്‍ക്കത്തില്‍ അമേരിക്ക പയറ്റിയ തന്ത്രങ്ങളും നിലപാടുകളും എടുത്തുപറയുന്നുണ്ട്.

ദക്ഷിണ ചൈനാ കടല്‍ തര്‍ക്കം

ദക്ഷിണ ചൈനാ കടല്‍ തര്‍ക്കം

ചൈന അവകാശമുന്നയിക്കുന്ന ദക്ഷിണ ചൈനാ കടലില്‍ വിയറ്റ്നാം, ഫിലിപ്പീൻസ്, തായ് വാൻ, മലേഷ്യ, ബ്രൂണൈ തുടങ്ങിയ രാജ്യങ്ങളാണ് അവകാശമുന്നയിക്കുന്നത്. ദക്ഷിണ ചൈനാ കടലിൽ 21,300 കോടി ക്രൂഡ് ഓയിൽ നിക്ഷേപമുണ്ടെന്ന കണക്കുകൂട്ടലിനെ തുടർന്ന് ഈ പ്രദേശത്ത് അധികാരം സ്ഥാപിച്ച് ക്രൂഡ് ഓയില്‍ നിക്ഷേപം കൈവശപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. ഐക്യരാഷ്ട്ര സഭയുടെ ഉടമ്പടി അനുസരിച്ച് കടല്‍ത്തീരത്തുനിന്ന് 12 നോട്ടിക്കൽ മൈൽ ദൂരം വരെ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങൾ അതാത് രാജ്യങ്ങളുടെ പരിധിയിൽ വരുന്നതാണ്. അമേരിക്ക അവകാശവാദമുന്നയിക്കുന്നില്ലെങ്കിലും ചൈനയുടെ സൈനിക വിന്യാസത്തെ നിശിതമായി വിമര്‍ശിക്കുന്നുണ്ട്.

 ഇന്ത്യ- ചൈന യുദ്ധം

ഇന്ത്യ- ചൈന യുദ്ധം

ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കത്തക്കുറിച്ച് പരാമര്‍ശിക്കുന്ന ലേഖനത്തില്‍ 1962 ലെ ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധത്തേയും അധിക്ഷേപിക്കുന്നുണ്ട്. അരനൂറ്റാണ്ട് മുമ്പുണ്ടായ യുദ്ധത്തെക്കുറിച്ച് ഓര്‍ക്കുന്നത് നല്ലതാണെന്നും, യുദ്ധത്തിന് പിന്നില്‍ അമേരിക്കയുടേയും റഷ്യയുടേയും കരങ്ങളുണ്ടെന്നുമാണ് ലേഖനം ആരോപിക്കുന്നത്.

ട്രൈ ജംങ്ഷന്‍ വാദം തള്ളി

ട്രൈ ജംങ്ഷന്‍ വാദം തള്ളി

ജൂണ്‍ മാസത്തില്‍ ഇന്ത്യന്‍ സൈന്യം അതിര്‍ത്തി കടന്ന് ചൈനീസ് ഭൂപ്രദേശത്തേയ്ക്ക് പ്രവേശിച്ചുവെന്നായിരുന്നു ചൈനയുടെ അവകാശവാദം. ട്രൈ ജംങ്ഷനായ ഡോക് ലയിലെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ റോഡ് നിര്‍മാണത്തെത്തുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം ഉടലെടുക്കുന്നത്. ഇന്ത്,- ചൈന- ഭൂട്ടാന്‍ എന്നീ മൂന്ന് രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ട്രൈ ജംങ്ഷനാണ് സിക്കിമിലെ ഡോക് ല. എന്നാല്‍ ഈ വാദം നിഷേധിച്ച ചൈന തങ്ങള്‍ക്ക് പരമാധികാരമുള്ള പ്രദേശമാണെന്ന വാദമാണ് ഉയര്‍ത്തുന്നത്.

Prepare For ''AllOut Confrontation,''Chinese Media Warns India
 റോഡ് നിര്‍മാണം തര്‍ക്കത്തില്‍

റോഡ് നിര്‍മാണം തര്‍ക്കത്തില്‍


സിക്കിം സെക്ടറിലെ ഡോക് ലാമില്‍ ചൈനയുടെ അനധികൃത റോഡ് നിര്‍മാണത്തെ തുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ആരംഭിക്കുന്നത്. ജൂണ്‍ 16 ന് ശേഷമായിരുന്നു സംഭവം. ചൈനയുടെ റോഡ് നിര്‍മാണത്തെ എതിര്‍ത്ത് ആദ്യം രംഗത്തെത്തിയത് ഇന്ത്യയായിരുന്നുവെങ്കിലും പിന്നീട് ഭൂട്ടാനും എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. ഇന്ത്യ- ഭൂട്ടാന്‍- ചൈന എന്നീ രാജ്യങ്ങളുടെ അതിര്‍ത്തി പ്രദേശമായ ട്രൈ ജംങ്ഷനിലായിരുന്നു ചൈനയുടെ റോഡ് നിര്‍മാണം.

English summary
A Chinese daily today accused the US and other countries of trying to escalate the Sino-India standoff to replicate the "South China Sea trick" and seek strategic benefits.
Please Wait while comments are loading...