യുഎസ് വിമാനങ്ങളെ തടഞ്ഞ് ചൈനീസ് യുദ്ധവിമാനം: അപകടം ഒഴിവായത് തലനാരിഴയ്ക്ക്!! പെന്‍റഗണ്‍ പറയുന്നത്

  • Posted By:
Subscribe to Oneindia Malayalam

ബിജിങ്: യുഎസ് നിരീക്ഷണ വിമാനത്തെ ചൈനീസ് യുദ്ധ വിമാനങ്ങള്‍ തടഞ്ഞു. രണ്ട് ചൈനീസ് ഫൈറ്റര്‍ ജെറ്റ് വിമാനങ്ങളാണ് കിഴക്കന്‍ ചൈനാ കടലില്‍ വച്ച് യുഎസ് നിരീക്ഷണ വിമാനങ്ങളെ തടഞ്ഞത്. യുഎസ് വിമാനത്തിന്‍റെ 300 അടി അടുത്ത് ചൈനീസ് ഫൈറ്റര്‍ ജെറ്റുകള്‍ എത്തിയിരുന്നുവെന്ന് യുഎസ് അധികൃതരാണ് വ്യക്തമാക്കിയത്. കഴിഞ്ഞ ഞായറാഴ്ടയായിരുന്നു സംഭവം. യുഎസ്ഇപി 3 എന്ന വിമാനത്തിനാണ് ചൈനീസ് ഫൈറ്റര്‍ ജെറ്റുകള്‍ യാത്രാ തടസ്സം സൃഷ്ടിച്ചത്. ചൈനീസ് വിമാനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ വിമാനത്തിന്‍റ ദിശ മാറ്റുകയായിരുന്നുവെന്നും യുഎസ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു.

നേരത്തെ കഴി‍ഞ്ഞ മെയ് മാസത്തിലും ഇത്തരത്തില്‍ ചൈനീസ് വിമാനങ്ങള്‍ യുഎസ് വിമാനത്തെ തടയാനെത്തിയിരുന്നു. ചൈനയുടെ സുഖോയ് 30 വിമാനങ്ങളാണ് തടസ്സം സൃഷ്ടിച്ചത്. ചൈനീസ് നഗരമായ ക്വിംഗ്ഡാവോയില്‍ നിന്ന് 80 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ആയുധങ്ങളും വഹിച്ച ചൈനീസ് വിമാനം പ്രത്യക്ഷപ്പെട്ടതെന്നും യുഎസ് പെന്‍റഗണ്‍ വ്യക്തമാക്കി. യുഎസ് തീരപ്രദേശത്ത് നടത്തുന്ന ചെറുചലനങ്ങള്‍ പോലും ചൈന നിരീക്ഷിച്ച് വരുന്നതിനിടെയാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്.

25-1500970777

200ല്‍ യുഎസ് നിരീക്ഷണ വിമാനത്തിന്‍റെ ഗതി തടസ്സപ്പെടുത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ചൈനീസ് വിമാനവും യുഎസ് നിരീക്ഷണ വിമാനവും തമ്മില്‍ കൂട്ടിയിടിച്ചിരുന്നു. ചൈനീസ് പൈലറ്റ് അപകടത്തില്‍ മരിച്ചതിനെ തുടര്‍ന്ന് യു​എസ് വിമാനം അടിയന്തരമായി ഹെയ്നാനിലെ സൈനിക താവളത്തില്‍ അടിയന്തരമായി ഇറക്കിയിരുന്നു. തുടര്‍ന്ന് ചൈന യുഎസ് വിമാനത്തിലെ 24 ക്രൂ അംഗങ്ങളെ ചൈന തടവിലാക്കിയിരുന്നു. അമേരിക്ക മാപ്പ് അപേക്ഷിച്ചതിനെ തുടര്‍ന്ന് 11 ദിവസത്തിന് ശേഷമാണ് ഇവരെ ചൈന വിട്ടയച്ചത്. ജോര്‍ജ് ബുഷ് അധികാരത്തിലിരിക്കെയുള്ള സംഭവം ചൈന- യുഎസ് ബന്ധത്തില്‍ വിള്ളലേല്‍പ്പിച്ചിരുന്നു.
English summary
Two Chinese fighter jets intercepted a United States Navy surveillance plane over the East China Sea at the weekend, prompting evasive action by the former's pilot to avoid a collision, the Pentagon has said.
Please Wait while comments are loading...