
തായ്‌വാനില്‍ ബലപ്രയോഗം തുടരുമെന്ന് ഷീ ജിന്‍പിംഗ്; മറുപടിയുമായി തായ്‌വാന്‍
ബീജിംഗ്: തായ്‌വാന്‍ വിഷയത്തില്‍ നിന്ന് ചൈന ഒരിക്കലും പിന്നോട്ട് പോകില്ല എന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ്. ബീജിംഗില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കം കുറിച്ച് ഉദ്ഘാടന പ്രസംഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തായ്വാന്‍ വിഷയം പരിഹരിക്കുന്നത് ചൈനക്കാരുടെ പ്രശ്നമാണ് എന്നും അത് ചൈനക്കാര്‍ മാത്രമാണ് പരിഹരിക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.
ആത്മാര്‍ത്ഥതയോടും ഏറ്റവും വലിയ പരിശ്രമത്തോടും കൂടി സമാധാനപരമായ ഒരു പുനരേകീകരണത്തിന്റെ സാധ്യതയ്ക്കായി ഞങ്ങള്‍ പരിശ്രമിക്കും. പക്ഷേ അത് ഉപേക്ഷിക്കാന്‍ ഒരിക്കലും തയ്യാറല്ല. ബലപ്രയോഗം അടക്കമുള്ള ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനുള്ള വഴി മുന്നിലുണ്ടാകും എന്നും അദ്ദേഹം വ്യക്തമാക്കി.

തായ്വാനെ ചൈന അവരുടെ ഭൂപ്രദേശത്തിന്റെ ഭാഗമായാണ് കാണുന്നത്. ആവശ്യമെങ്കില്‍ സൈനിക ഇടപെടലിലൂടെ ഒരു ദിവസം തായ്വാനെ തിരിച്ചുപിടിക്കും എന്നാണ് ചൈന പറയുന്നത്. ഹോങ്കോങ്ങിലെ സ്ഥിതിഗതികള്‍ അരാജകത്വത്തില്‍ നിന്ന് ഭരണത്തിലേക്കുള്ള വലിയ മാറ്റം കൈവരിച്ചിരിക്കുന്നു എന്നും ഷീ ജിന്‍പിംഗ് ചൂണ്ടിക്കാട്ടി.
മഞ്ഞപ്പടയ്ക്ക് എംവിഡിയുടെ പൂട്ട്; ബ്ലാസ്റ്റേഴ്സിന്റെ ബസിനെതിരേയും നടപടി, ആരാധകര്‍ കലിപ്പില്‍

തായ്വാനിലെ ജനങ്ങളെ തങ്ങള്‍ ബഹുമാനിക്കുകയും പരിപാലിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു. തായ്വാന്‍ കടലിടുക്കിലുടനീളം സാമ്പത്തികവും സാംസ്‌കാരികവുമായ കൈമാറ്റം പ്രോത്സാഹിപ്പിക്കുന്നതില്‍ ചൈന പ്രതിജ്ഞാബദ്ധമാണെന്നും ഷി പറഞ്ഞു.
സുരേഷ് ഗോപി വരുമോ? അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്ന് വി. മുരളീധരന്

അതേസമയം തങ്ങളുടെ പരമാധികാരത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നും സ്വാതന്ത്ര്യത്തിലും ജനാധിപത്യത്തിലും വിട്ടുവീഴ്ച ചെയ്യില്ല എന്നും ഷീ ജിന്‍പിംഗിന്റെ പ്രസ്താവനയോട് തായ്വാന്‍ പ്രതികരിച്ചു. യു എസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ്വാന്‍ സന്ദര്‍ശനത്തെത്തുടര്‍ന്ന് ഓഗസ്റ്റില്‍ ചൈന തായ്വാന് സമീപം യുദ്ധ തയ്യാറാറെടുപ്പുകള്‍ നടത്തിയിരുന്നു.
നയന്‍താര-വിഘ്നേഷ് ദമ്പതികള്‍ക്കായി വാടകഗര്‍ഭം ധരിച്ചത് ബന്ധുവെന്ന് റിപ്പോര്‍ട്ട്

എന്നാല്‍ തായ്വാന്റെ നിലപാട് ഉറച്ചതാണ് എന്നും ദേശീയ പരമാധികാരത്തില്‍ പിന്നോട്ട് പോകില്ല എന്നും തായ്വാന്‍ പ്രസിഡന്‍ഷ്യല്‍ ഓഫീസ് പ്രതികരിച്ചു. യുദ്ധക്കളത്തില്‍ ഒരിക്കലും മികച്ച ഓപ്ഷനായിരിക്കില്ല എന്നും തായ്വാന്‍ പ്രസ്താവനയില്‍ പറഞ്ഞു. പാര്‍ട്ടി കോണ്‍ഗ്രസിലെ സംഭവവികാസങ്ങള്‍ ദേശീയ സുരക്ഷാ സംഘം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും പ്രസിഡന്റിന്റെ ഓഫീസ് പറഞ്ഞു.

ഹോങ്കോങ്ങിന് ഉപയോഗിക്കുന്ന അതേ ഫോര്‍മുലയായ സ്വയംഭരണത്തിന്റെ 'ഒരു രാജ്യം, രണ്ട് സംവിധാനങ്ങള്‍' എന്ന മാതൃകയാണ് ബീജിംഗ് തായ്വാന് വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാല്‍ തായ്‌വാനിലെ എല്ലാ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും ആ നിര്‍ദ്ദേശം നിരസിച്ചിട്ടുണ്ട്. അഭിപ്രായ വോട്ടെടുപ്പുകളില്‍ ജനങ്ങളും ഇത് തള്ളിയിട്ടുണ്ട്.