കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രകോപനം തൊഴിലാക്കി ചൈന!! ഇന്ത്യക്കെതിരെയുള്ള രണ്ടാമത്തെ വീഡിയോ പുറത്ത്!!

പരിഹാസം മാറി മയപ്പെടുത്തിയ വിമര്‍ശനം

  • By നിള
Google Oneindia Malayalam News

ബീജിങ്ങ്: ചൈനക്ക് നിര്‍ത്താന്‍ ഉദ്ദേശമില്ല. ഇന്ത്യക്കെതിരെ ചൈനയുടെ ഷിങ്ഹുവാ വാര്‍ത്താ ഏജന്‍സിയില്‍ വീണ്ടും വീഡിയോ പ്രത്യക്ഷപ്പെട്ടു. ഇത്തവണ വീഡിയോയില്‍ പരിഹാസ സ്വരമല്ല, വിമര്‍ശനമാണ്. അതും അല്‍പം മയപ്പെട്ട ഭാഷയില്‍. ആദ്യത്തെ വീഡിയോയുടെ പേര് ഇന്ത്യയുടെ ഏഴ് പാപങ്ങള്‍ എന്നായിരുന്നുവെങ്കില്‍ ഇത്തവണ ടോക്ക് ഇന്ത്യ എന്ന പേരിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് വീഡിയോയിലെ പ്രസ്താവനകള്‍ക്ക് അല്‍പം മയം വന്നിട്ടുണ്ടെങ്കിലും ചൈന വീണ്ടും പ്രകോപനങ്ങള്‍ തുടരുകയാണ്. വിമര്‍ശനത്തോടൊപ്പം ഇന്ത്യയെ കുറ്റപ്പെടുത്തുന്നുമുണ്ട്. ഇന്ത്യയുടെ സംസ്‌കാരത്തെയും പാരമ്പര്യത്തെയുമാണ് വീഡിയോയില്‍ പ്രശംസിക്കുന്നത്.

 ഇന്ത്യയാണ് തെറ്റ്

ഇന്ത്യയാണ് തെറ്റ്

ചൈനയാണ് ശരി എന്നു സ്ഥാപിക്കുന്നില്ലെങ്കിലും ഇന്ത്യയാണ് തെറ്റ് എന്ന് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്ന വാര്‍ത്താ അവതാരകന്‍ പറയുന്നു. നിരന്തരം പ്രകോപനങ്ങളും ഭീഷണികളും ആവര്‍ത്തിക്കുമ്പോഴും സമാധാനപരമായ ചര്‍ച്ച ചൈന ആഗ്രഹിക്കുന്നു എന്നാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്ന അവതാരകന്‍ പറയുന്നത്.

ഇന്ത്യയാണ് അതിക്രമിച്ചു കയറിയതെന്ന് ആവര്‍ത്തിക്കുന്നു

ഇന്ത്യയാണ് അതിക്രമിച്ചു കയറിയതെന്ന് ആവര്‍ത്തിക്കുന്നു

ചൈനയുടെ പ്രദേശത്ത് ഇന്ത്യയാണ് അതിക്രമിച്ചു കയറിയത് എന്ന് പുതിയ വീഡിയോയിലും ആവര്‍ത്തിക്കുന്നു. ഡോക്‌ലാമില്‍ എന്താണ് സംഭവിച്ചതെന്ന് ചൈനയുടെ വീക്ഷണകോണില്‍ അവതാരകന്‍ അവതരിപ്പിക്കുകയാണ്. അതേ സമയം ഇന്ത്യയുടെ സംസ്‌കാരത്തെയും പാരമ്പര്യത്തെയും പുതിയ വീഡിയോയില്‍ പ്രശംസിക്കുന്നുമുണ്ട്.

ചൈന ആഗ്രഹിക്കുന്നത് സമാധാനപരമായ ചര്‍ച്ച

ചൈന ആഗ്രഹിക്കുന്നത് സമാധാനപരമായ ചര്‍ച്ച

പ്രശ്‌നത്തില്‍ സമാധാനപരമായ ചര്‍ച്ചയാണ് ചൈന ആഗ്രഹിക്കുന്നത്. ഇന്ത്യയും ചൈനയും ശത്രുരാജ്യങ്ങളായിരുന്നില്ല. ചൈനയുടെ പ്രദേശത്ത് ഇന്ത്യന്‍ സൈന്യം അതിക്രമിച്ചു കയറുകയാണുണ്ടായത്. പിന്നീട് ചൈനയുടെ റോഡുനിര്‍മ്മാണം ഇന്ത്യ തടസ്സപ്പെടുത്തി. ഇതേത്തുടര്‍ന്നാണ് ഡോക്‌ലാമില്‍ സംഘര്‍ഷം ആരംഭിക്കുന്നത്. സമാധാനപരമായി ചര്‍ച്ച ചെയ്ത് പരിഹാരം കാണുന്നതാണ് ഇരുകൂട്ടര്‍ക്കും നല്ലതെന്നും അവതാകരന്‍ പറയുന്നു.

ആദ്യത്തെ വീഡിയോ

ആദ്യത്തെ വീഡിയോ

ഇന്ത്യയെ കണക്കിന് കളിയാക്കിയും ഇന്ത്യയുടെ ഏഴ് പാപങ്ങള്‍ എണ്ണിപ്പറഞ്ഞു കൊണ്ടുമാണ് ആദ്യത്തെ വീഡിയോ പ്രത്യക്ഷപ്പെട്ടത്. വംശീയച്ചുവയുള്ള പരാമര്‍ശങ്ങളാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. ഇംഗ്ലീഷിലുള്ള വീഡിയോയില്‍ ഇന്ത്യയുടെ 7 പാപങ്ങളും വിവരിക്കുന്നു. പാപങ്ങളെക്കുറിച്ച് പശ്ചാത്തപിക്കാനുള്ള സമയം ആയെന്നും പറയുന്നുണ്ട്. തലപ്പാവണിഞ്ഞ, താടിക്കാരനായ മനുഷ്യനാണ് വീഡിയോയില്‍ സംസാരിക്കുന്നത്. ഇന്ത്യക്കാരുടെ ഇംഗ്ലീഷിനെ പരിഹസിക്കുന്ന രീതിയിലാണ് സംസാരം. ഇന്ത്യയിലെ മതന്യൂനപക്ഷമായ സിക്ക് വിഭാഗത്തെയാണ് പ്രധാനമായും ലക്ഷ്യം വെച്ചിരിക്കുന്നത്.

ഉറക്കം നടിക്കുന്നവനെ ഉണര്‍ത്താനാകില്ലെന്ന്..

ഉറക്കം നടിക്കുന്നവനെ ഉണര്‍ത്താനാകില്ലെന്ന്..

ഉറക്കം നടിക്കുന്നവനെ ഉണര്‍ത്താനാകില്ലെന്നാണ് ആദ്യത്തെ വീഡിയോയില്‍ അവതാരകയായി പ്രത്യക്ഷപ്പെടുന്ന ചൈനീസ് പെണ്‍കുട്ടി പറയുന്നത്. വാതില്‍ മുട്ടാതെ അയല്‍ക്കാരന്റെ വീട്ടിലേക്ക് ബുള്‍ഡോസര്‍ ഇടിച്ചുകയറ്റുകയാണ് ഇന്ത്യ ചെയ്തതെന്നും അവതാരക പറയുന്നു. നിയമം ലംഘിക്കരുതെന്ന് അമ്മ പഠിപ്പിച്ചിട്ടില്ലേ എന്നും അവതാരക ചോദിക്കുന്നു.

ഇന്ത്യക്കാരുടെ ഇംഗ്ലീഷിനും പരിഹാസം

ഇന്ത്യക്കാരുടെ ഇംഗ്ലീഷിനും പരിഹാസം

വീഡിയോയില്‍ ഇന്ത്യക്കാരുടെ ഇംഗ്ലീഷിനെയും കണക്കറ്റ് പരിഹസിക്കുന്നുണ്ട്. 'ബികോസ്' എന്ന വാക്കു പോലും തെറ്റായിട്ടാണ് ഉച്ചരിക്കുന്നത്. താന്‍ അപടകടത്തിലാണെന്നും വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്ന സിഖുകാരന്‍ പറയുന്നു. യഥാര്‍ത്ഥത്തില്‍ ഇന്ത്യ ഒരു ഭീഷണിയും നേരിടുന്നില്ലെന്നും ഷിങ്ഹുവായുടെ വീഡിയോയില്‍ സ്ഥാപിക്കുന്നു.

ഷിങ്ഹുവ

ഷിങ്ഹുവ

സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് ഷിങ്ഹുവ. ചൈനീസ് സര്‍ക്കാരിന്റെ ഒദ്യോഗിക മുഖപത്രമായ ഗ്ലോബല്‍ ടൈംസിലുള്‍പ്പെടെയുള്ള ചൈനീസ് മാധ്യമങ്ങളില്‍ സര്‍ക്കാരിനെ പരിഹസിച്ചുകൊണ്ട് വീഡിയോ പ്രത്യക്ഷപ്പെടാറുണ്ട്.

English summary
Chinese news agency tries a different tack with a video explainer claiming “sober, cooperative solution is in need to tackle China-India border standoff”.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X