കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുഞ്ഞിന് വേണ്ടി കീമോ നിരസിച്ച ടിവി അവതാരക മരിച്ചു

Google Oneindia Malayalam News

ബീജീംഗ്: വയറ്റില്‍ കഴിയുന്ന കുഞ്ഞിന് വേണ്ടി, കീമോതെറാപ്പി വേണ്ടെന്ന് വെച്ച ടി വി അവതാരക മരിച്ചു. കാന്‍സര്‍ രോഗബാധയില്‍ കഴിയുമ്പോഴും ചികിത്സ വേണ്ട, കുഞ്ഞ് മതി എന്ന് തീരുമാനിച്ച കിയു യുവാന്‍യുവാന്‍ എന്ന 26 കാരിയാണ് മരണത്തിന് കീഴടങ്ങിയത്. കുഞ്ഞ് ജനിച്ച് കൃത്യം നൂറാമത്തെ ദിവസത്തിലാണ് യുവാന്‍യുവാന്‍ മരിച്ചത്. ഹെനാനിലെ ജെഞ്‌ജോവിലാണ് സംഭവം.

ജെഞ്‌ജോ ടെലിവിഷന്‍ സ്‌റ്റേഷന് വേണ്ടി ചെസ്സ് കളിയുടെ അവതാരകയായാണ് യുവാന്‍യുവാന്‍ ശ്രദ്ധിക്കപ്പെട്ടത്. കഴിഞ്ഞ മാര്‍ച്ചിലാണ് യുവാന്‍ ഗര്‍ഭിണിയാണ് എന്ന് തിരിച്ചറിഞ്ഞത്. എന്നാല്‍ ഈ സന്തോഷം അധികം നീണ്ടുനിന്നല്ല. ദിവസങ്ങള്‍ കഴിയുന്നതിന് മുമ്പേ തന്നെ, താന്‍ കാന്‍സറിന്റെ പിടിയിലാണ് എന്നും യുവാന്‍ തിരിച്ചറിഞ്ഞു.

pregnant-lady

കുഞ്ഞിനെ സുരക്ഷിതമായി വെക്കാന്‍ വേണ്ടി, യുവാന്‍ കീമോതെറാപ്പി വേണ്ടെന്ന് വെച്ചു. ചികിത്സ വൈകിയതോടെ രോഗം മൂര്‍ച്ഛിച്ചു. യുവാന്റെ സ്ഥിതി വഷളായെേതാ സെപ്തംബറില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ വെച്ച് സിസേറിയനിലൂടെ ഡോക്ടര്‍മാര്‍ യുവാന്റെ മകനെ പുറത്തെടുത്തു. നിയാനിന്‍ എന്നാണ് യുവാന്റെ മകന്റെ പേര്.

ട്യൂമര്‍ നീക്കം ചെയ്യാനായി യുവാന്‍ ഒരു സര്‍ജറിക്ക് വിധേയായി എങ്കിലും ഏറെ വൈകിയിരുന്നു. 20 ദിവസം തുടര്‍ച്ചയായി കീമോ ചെയ്‌തെങ്കിലും യുവാന്റെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് സാധിച്ചില്ല. ജീവന്‍ രക്ഷിക്കാനാവില്ല എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ യുവാന്‍ വീട്ടിലേക്ക് തിരിച്ചെത്തി മകനോടൊപ്പം കഴിയുകയായിരുന്നു. വെള്ളിയാഴ്ച വീട്ടില്‍ വെച്ചാണ് യുവാന്‍ മരണത്തിന് കീഴടങ്ങിയത്.

English summary
Chinese television presenter died after refusing to undergo chemotherapy for her cancer in order to save her unborn child.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X