ലൈംഗിക ബന്ധത്തിലേർപ്പെടാൻ ലണ്ടനിൽ നിന്നെത്തിയ മലയാളി പിടിയിൽ, വീഡിയോ പുറത്ത്

  • Posted By:
Subscribe to Oneindia Malayalam

ലണ്ടൻ: 14 കാരിയുമായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ ലണ്ടനിൽ നിന്നെത്തിയ മലയാളി പിടിയിൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിക്കുന്നവരെ കണ്ടെത്തുന്ന വിജിലന്റ് ഗ്രൂപ്പിന്റെ കൊണിയിലാണ് മലയാളിയായ ബാങ്ക് മനേജർ വീണത്. ഓൺലൈൻ ചാറ്റിലൂടെ ഡീൽ ഉറപ്പിച്ചതിനു ശേഷം ഹോട്ടലിൽ കാത്തിരിക്കുമ്പോഴാണ് വിജിലൻസിന്റെ പിടി വീഴുന്നത്.

താൻ പെൺക്കുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ആഗ്രഹിച്ചിരുന്നില്ലെന്നും ഉച്ചഭക്ഷണം കഴിക്കാനാണ് ഇവിടെ എത്തിയതെന്നും ഇയാൾ വിജിലൻസിനോട് പറഞ്ഞു. എന്നാൽ ഇദ്ദേഹം അയച്ച ലൈംഗിക നിറഞ്ഞ മെസേജുകൾ സംഘം എടുത്തു കാണിച്ചതിനെ തുടർന്ന് ബലചന്ദ്രൻ കുറ്റം സമ്മതിക്കുകയായിരുന്നു.

മലയാളി കുടുങ്ങി

മലയാളി കുടുങ്ങി

പതിനാലുകാരിയായ പെൺകുട്ടിയെ ലൈംഗിക ആവശ്യത്തിന് ഉപയോഗിക്കാമെന്ന് കരുതി ലണ്ടനിൽ നിന്നും ബെർമങ്ഹാമിലെത്തിയ മലയാളിയായ ബാങ്ക് ഉദ്യോഗസ്ഥനെയാണ് വിജിലന്റ് ഗ്രൂപ്പ് കുടുക്കിയത്.

 ആദ്യം കുറ്റം സമ്മതിച്ചില്ല

ആദ്യം കുറ്റം സമ്മതിച്ചില്ല

എന്നാൽ ആദ്യം ഇയാൾ കുറ്റം സമ്മതിക്കാൻ തയ്യാറായിരുന്നില്ല. പെൺകുട്ടിയുമായി ഉച്ചഭക്ഷണം കഴിക്കാൻ വേണ്ടിയാണ് ഇവിടെ എത്തിയതെന്നു മൊഴി നൽകി. എന്നാൽ ഇയാൾ അയച്ച മെസേജുകൾ തെളിവായി നിരത്തിയതോടെ കുറ്റം സമ്മതിക്കേണ്ടി വന്നു.

വിജിലന്റ് കുഴിച്ച കുഴി

വിജിലന്റ് കുഴിച്ച കുഴി

ബാലപീഡകരെ കുടുക്കുന്നതിനായി പ്രവർത്തിക്കുന്ന വിജിലന്റ് ഗ്രൂപ്പ് തയ്യാറാക്കിയ പദ്ധതിയിലാണ് ഇയാൾ വീണത്. പെൺകുട്ടിയായി ചമഞ്ഞു ബാലചന്ദ്രനെ ചാറ്റ് ചെയ്ത് കുരുക്കുകയായിരുന്നു.

പ്രായപൂർത്തിയാകത്ത പെൺകുട്ടികളെ താൽപര്യം

പ്രായപൂർത്തിയാകത്ത പെൺകുട്ടികളെ താൽപര്യം

രക്ഷപ്പെടുന്നതിനായി പല അടവുകളും ഇയാൾ പയറ്റിയെങ്കിലും അവസാനം കുറ്റസമ്മകം നടത്തേണ്ടി വന്നു. പെണ്ഡകുട്ടി 18 വയസായി എന്ന് വെളിപ്പെടു്ത്തിയതിനെ തുടർന്നാണ് താൻ അവളെ കാണാനായി ബെർമിങ്ഹാമിലെത്തിയതെന്നു ഇയാൾ പറഞ്ഞിരുന്നു. എന്നാൽ ഇത് ഗ്രൂപ്പ് പൊളിച്ചടുക്കുകയായിരുന്നു. അവസാനം പെൺകുട്ടിയുമായി സെക്സിൽ ഏർപ്പെടുകയായിരുന്നു തന്റെ ഉദ്യോശമെന്ന് ഇയാൾ തുറന്നു പറഞ്ഞു.

 തെളിവോടെ പിടിച്ചു

തെളിവോടെ പിടിച്ചു

ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുള്ള എല്ലാ കരുതലോടും കൂടിയാണ് ബാലചന്ദ്രൻ ഹോട്ടലിലെത്തിയത്. റൂമിലെ മേശപ്പുറത്തു നിന്നു കോണ്ടവും പെർഫ്യൂമും കണ്ടെത്തിയിരുന്നു.

നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു

നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു

താൻ പിടിക്കപ്പെട്ടുവെന്ന് മനസിലായ ബാലചന്ദ്രൻ നിയന്ത്രണം വിട്ട് പൊട്ടിക്കരയുകയാണ്. സംഭവത്തെ കുറിച്ചുള്ള വീഡിയോ വൈറലാവുകയും ചെയ്തതു.

വീഡിയോ പുറത്ത്‌‌‌

വീഡിയോ പുറത്ത്‌‌‌

ബാലചന്ദ്രനെ പിടികൂടുന്നതുമായി ബന്ധപ്പെട്ട ഒരു മണിക്കൂറിലധികം ദൈർഘ്യമുള്ള വീഡിയോ പുറത്തു വന്നിട്ടുണ്ട്. അങ്ങനെ ഒരു പെൺകുട്ടിയില്ലയെന്നും ബാലചന്ദ്രനെ ചാറ്റ് ചെയ്ത് കുരുക്കിയത് ക്യാപ്റ്റമാരാണെന്നും ഉദ്യോഗസഥർ വിശദീകരിക്കുന്നുണ്ട്. തന്റെ ജോലി പോകുമെന്നുളള ആശങ്ക പ്രകടിപ്പിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. താൻ ഇന്ത്യയിലേയ്ക്ക് മടങ്ങി പോയ്ക്കോളാമെന്നും ബാലചന്ദ്രൻ ഉദ്യോഗസ്ഥരോട് പറയുന്നുണ്ട്.

 കോടതി ശിക്ഷ വിധിച്ചു

കോടതി ശിക്ഷ വിധിച്ചു

ബെർമിങ്ഹാം ക്രൗൺകോടതി ബാലചന്ദ്രന് 15 മാസത്തെ ശിക്ഷ വിധിച്ചിട്ടുണ്ട്. ഇതു കൂടാതെ 10 വർഷത്തെ സെക്ഷ്വൽ ഹാം പ്രിവൻഷൻ ഓഡറും നൽകിയിട്ടുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
A city banker was snared by paedophile hunters as more than 130,000 people watched Facebook Live video stream, a court heard.Citibank business manager Balachandran Kavungalparambath, 38, was trying to meet a 14-year-old girl for sex after grooming her online.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്