കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അപകടത്തില്‍ തകര്‍ന്ന കാറില്‍ സ്ത്രീ കുടുങ്ങിക്കിടന്നത് 6 ദിവസം, കാര്‍ കന്പനിയ്ക്കെതിരെ പരാതി

Google Oneindia Malayalam News

ഡെന്‍വര്‍: പ്രമുഖ കാര്‍ കമ്പനിയ്‌ക്കെതിരെ പരാതിയുമായി കൊളറാണോഡ വനിത. ജനറല്‍ മോട്ടോഴ്‌സിനെതിരെ പാരതിയുമായാണ് ക്രിസ്റ്റിന്‍ ഹോപ്കിന്‍സ് (45) എന്ന സ്ത്രീ രംഗത്തെത്തിയത്. ജനറല്‍ മോട്ടോഴ്‌സിന്റെ 2009 ഷെവി മാലിബു വാണ് ഹോപ്കിന്‍സിന്റെ ജീവിതം തന്നെ തകര്‍ത്തത്.

2009 മാലിബുവില്‍ ഒട്ടേറെ സേഫ്ടി ഫീച്ചറുകളാണ് കമ്പിനി വാദ്ഗാനം ചെയ്തിരുന്നത്. എന്നാല്‍ ഇവയൊന്നും തന്നെ അപകട സമയത്ത് ഉപകരിച്ചില്ല. 2014 ല്‍ നടന്ന വാഹനാപകടത്തില്‍ ആറ് ദിവസത്തോളമാണ് ഈ സ്ത്രീ മാലിബു കാറിനുള്ളില്‍ അകപ്പെട്ടത്. രക്ഷപ്പെടാന്‍ പോലുമാകാതെ ഗുരുതരമായി പരിക്കേറ്റ സ്ത്രീ കാറില്‍ തന്നെ കഴിച്ച് കൂട്ടി. ഇവരുടെ രണ്ട് കാലുകളും പിന്നീട് മുട്ടിന് താഴെ വച്ച് മുറിച്ച് മാറ്റുകയായിരുന്നു.

Accident

ക്രാഷ് അവോയിഡന്‍സ് സംവിധാനം പ്രവര്‍ത്തിയ്ക്കാതിരുന്നത് അപകട സമയത്താണ് താന്‍ തിരച്ചറിഞ്ഞതെന്നും യുവതി കോടതിയെ അറിയിച്ചു. ഒരു താഴ് വരയിലൂടെ പോകുമ്പോഴാണ് ഇവരുടെ വാഹനം 300 അടി താഴ്ചയിലേയ്ക്ക് മറിഞ്ഞത്. വാഹനത്തിന് തൊട്ടടുത്തെത്തി പലരും നോക്കിയെങ്കിലും വാഹനത്തിനുള്ളില്‍ ഹോപ്കിന്‍സിനെ കണ്ടെത്താനായില്ല. തുടര്‍ന്നാണ് ദിവസങ്ങളോളം സ്ത്രീ വാഹനത്തില്‍ കുരുങ്ങിക്കിടന്നത്. സിംഗിള്‍ പാരന്റായ ഹോപ്കിന്‍സിന് വാഹന കമ്പനിയില്‍ നിന്നും ലഭിയ്ക്കുന്ന ന ഷ്ടപരിഹാരമാകും ജീവിതത്തിന് മുതല്‍ക്കൂട്ടാവുക.

English summary
A Colorado woman who was trapped inside her car for six days after losing control and rolling 300 feet (90 meters) down a mountainside is suing General Motors, saying her 2009 Chevy Malibu's safety features failed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X