കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിക്കെതിരെ അമേരിക്കയില്‍ പടയൊരുക്കം; ട്രംപിനെ മറികടന്ന് നീക്കങ്ങള്‍, രാജകുമാരനെതിരെ അന്വേഷണം

Google Oneindia Malayalam News

Recommended Video

cmsvideo
സൗദിക്കെതിരെ അമേരിക്കയില്‍ പടയൊരുക്കം | Oneindia Malayalam

റിയാദ്/വാഷിങ്ടണ്‍: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകം സൗദി അറേബ്യയ്ക്ക് മാത്രമല്ല, അമേരിക്കന്‍ പ്രസിഡന്‍ിനും തിരിച്ചടിയാകുമെന്ന് സൂചന. കൊലപാതകത്തിന്റെ കുന്തമുന സൗദി രാജകുമാരനിലേക്കാണ് നീങ്ങുന്നത്. എന്നാല്‍ രാജകുമാരനെ തള്ളിപ്പറയാതെയാണ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചത്.

ട്രംപിന്റെ പ്രതികരണത്തോട് വിയോജിച്ചിരിക്കുകയാണ് അമേരിക്കന്‍ കോണ്‍ഗ്രസ്. വിഷയത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് അമേരിക്കന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. അമേരിക്കക്കും സൗദിക്കും ഒരുപോലെ തിരിച്ചടിയാണ് അമേരിക്കന്‍ കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍. വിശദാംശങ്ങള്‍ ഇങ്ങനെ...

അന്വേഷിക്കുന്നത് ഇതാണ്

അന്വേഷിക്കുന്നത് ഇതാണ്

ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തില്‍ സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന് പങ്കുണ്ടോ? ഇക്കാര്യമാണ് അന്വേഷിക്കേണ്ടതെന്ന് അമേരിക്കന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കോണ്‍ഗ്രസിന്റെ വിദേശകാര്യങ്ങള്‍ക്കുള്ള സമിതിയാണ് ഇക്കാര്യം വൈറ്റ് ഹൗസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

യാതൊരു ബന്ധവുമില്ലെന്ന് സൗദി

യാതൊരു ബന്ധവുമില്ലെന്ന് സൗദി

തുര്‍ക്കിയിലെ ഇസ്താബൂളിലുള്ള സൗദി കോണ്‍സുലേറ്റില്‍ വച്ചാണ് ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടത്. തുര്‍ക്കി ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തില്‍ സൗദി രാജകുമാരന്‍ സംശയനിഴലിലാണ്. എന്നാല്‍ രാജകുമാരന് വിഷയത്തില്‍ യാതൊരു ബന്ധവുമില്ലെന്ന് സൗദി വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിലാണ് അമേരിക്കന്‍ കോണ്‍ഗ്രസിന്റെ ഇടപെടല്‍.

സൗദിക്കൊപ്പം ട്രംപ്

സൗദിക്കൊപ്പം ട്രംപ്

അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് സൗദിയെയും സൗദി രാജകുമാരനെയും സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ അന്താരഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ഒരു കൊലപാതകക്കേസില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്ന് അമേരിക്കന്‍ കോണ്‍ഗസ് കമ്മിറ്റി നിലപാടെടുത്തു. റിപബ്ലിക്കന്‍ പാര്‍ട്ടിയുടെയും ഡെമോക്രാറ്റുകളുടെയും പ്രതിനിധികള്‍ ഉള്‍പ്പെട്ട സമിതിയാണ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

വൈറ്റ് ഹൗസിന് കത്തയച്ചു

വൈറ്റ് ഹൗസിന് കത്തയച്ചു

കോണ്‍ഗ്രസ് കമ്മിറ്റി വൈറ്റ് ഹൗസിന് കത്തയച്ചെന്ന് എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഔദ്യോഗികമായി വിഷയത്തില്‍ അന്വേഷണം തുടങ്ങണമെന്നാണ് ആവശ്യം. റിപബ്ലിക്കന്‍ പാര്‍ട്ടി നേതാവാണ് ട്രംപ്. പ്രതിപക്ഷമായ ഡെമോക്രാറ്റുകളും റിപബ്ലിക്കന്‍ പ്രതിനിധികളും ചേര്‍ന്ന സമിതി അന്വേഷണം ആവശ്യപ്പെട്ട സാഹചര്യത്തില്‍ ട്രംപ് പ്രതിസന്ധിയിലായിരിക്കുകയാണ്.

സംഭവം ഭീകരം

സംഭവം ഭീകരം

ഇസ്തംബൂളിലെ കോണ്‍സുലേറ്റില്‍ നടന്ന സംഭവം ഭീകരമാണെന്ന് ട്രംപ് കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. ഇറാനെ കുറ്റപ്പെടുത്തിയാണ് ട്രംപ് പിന്നീട് സംസാരിച്ചത്. സൗദിയുമായി അടുത്ത ബന്ധം തുടരുമെന്നും പ്രഖ്യാപിച്ചു. സൗദി അമേരിക്കയുടെ ഉറ്റ രാജ്യമാണെന്നും ട്രംപ് പ്രഖ്യാപിച്ചു. തൊട്ടുപിന്നാലെയാണ് അമേരിക്കന്‍ കോണ്‍ഗ്രസിന്റെ ഇടപെടല്‍.

സിഐഎ പരിശോധിച്ചു

സിഐഎ പരിശോധിച്ചു

മാധ്യമപ്രവര്‍ത്തകന്റെ മരണം സംബന്ധിച്ച് കാര്യങ്ങള്‍ സിഐഎ പരിശോധിച്ചിരുന്നു. എന്നാല്‍ സൗദിക്കെതിരെ വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ല. രാജകുമാരന് സംഭവത്തില്‍ ബന്ധമുണ്ടായിരിക്കാം, ഇല്ലാതിരിക്കാം. എന്നാല്‍ വ്യക്തമായ ഒരു വിവരവും ലഭിച്ചിട്ടില്ല. അമേരിക്ക സൗദിക്കൊപ്പമാണെന്നും ട്രംപ് വ്യക്തമാക്കി.

ബന്ധം ഒഴിയണമെന്ന്

ബന്ധം ഒഴിയണമെന്ന്

സൗദിയുമായുള്ള ബന്ധം ഒഴിയണമെന്ന് അമേരിക്കന്‍ പാര്‍ലമെന്റംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. 2016ല്‍ അമേരിക്കന്‍ ഭരണകൂടം നടപ്പാക്കിയ നിയമപ്രകാരം പ്രത്യേക അന്വേഷണം നടത്തണമെന്നാണ് കോണ്‍ഗ്രസ് സമിതി പ്രസിഡന്റിനോട് ആവശ്യപ്പെട്ടത്. ഇത്തരത്തില്‍ പ്രസിഡന്റിനോട് ആവശ്യപ്പെടാന്‍ സമിതിക്ക് അധികാരമുണ്ട്. എന്നാല്‍ ട്രംപ് അന്വേഷണം പ്രഖ്യാപിക്കുമോ എന്ന് വ്യക്തമല്ല.

ഉപരോധം പ്രഖ്യാപിക്കും

ഉപരോധം പ്രഖ്യാപിക്കും

2016ല്‍ അമേരിക്ക കൊണ്ടുവന്ന നിയമം വളരെ ശക്തമാണ്. അമേരിക്കയുമായി സൗഹൃദ ബന്ധമുള്ള ഒരു വ്യക്തി ആരോപണ വിധേയനായ കേസ് പ്രത്യേകം അന്വേഷിക്കണമെന്നാണ് നിയമം. 120 ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് കോണ്‍ഗ്രസിന് സമര്‍പ്പിക്കണം. ആരോപണം ശരിയാണെങ്കില്‍ ആ വ്യക്തിക്കെതിരെ ഉപരോധം പ്രഖ്യാപിക്കും.

17 പേര്‍ക്കെതിരെ കേസ്

17 പേര്‍ക്കെതിരെ കേസ്

ജമാല്‍ ഖഷോഗിയുടെ മരണവുമായി ബന്ധപ്പെട്ട് 17 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇവര്‍ക്കെതിരെ സൗദിയില്‍ കേസുണ്ട്. സൗദി അറസ്റ്റ് ചെയ്യുകയുമുണ്ടായി. ഈ സംഘത്തിന് രാജകുമാരനുമായി ബന്ധമുണ്ടെന്നാണ് ആരോപണം. ഇതുസംബന്ധിച്ച തെളിവുകള്‍ ഇതുവരെ ലഭിച്ചിട്ടില്ല. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാണ് അമേരിക്കന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കോളിളക്കം സൃഷ്ടിച്ച കൊലപാതകം

കോളിളക്കം സൃഷ്ടിച്ച കൊലപാതകം

കഴിഞ്ഞമാസമാണ് അന്താരാഷ്ട്ര തലത്തില്‍ കോളിളക്കം സൃഷ്ടിച്ച കൊലപാതകം നടന്നത്. സൗദിയിലെ പ്രമുഖനായ മാധ്യമപ്രവര്‍ത്തകനാണ് ജമാല്‍ ഖഷോഗി. സൗദി ഭരണകൂടത്തെ നിരന്തരം വിമര്‍ശിക്കുന്ന വ്യക്തിയുമാണ് ഇദ്ദേഹം. തുര്‍ക്കിയിലായിരുന്നു താമസം. രണ്ടാംവിവാഹവുമായി ബന്ധപ്പെട്ട ആവശ്യത്തിനാണ് കോണ്‍സുലേറ്റില്‍ പോയത്.

കുടുക്കിയത് സിസിടിവി ദൃശ്യങ്ങള്‍

കുടുക്കിയത് സിസിടിവി ദൃശ്യങ്ങള്‍

തുര്‍ക്കിയിലെ ഇസതാംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ ഖഷോഗി എത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ വന്നിരുന്നു. എന്നാല്‍ അദ്ദേഹം തിരിച്ചുപോകുന്നത് കണ്ടില്ല. തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. സൗദിയിലെ ഒരുസംഘം രഹസ്യമായെത്തി കൊലപാതകം നടത്തിയെന്നാണ് കണ്ടെത്തിയത്. ഇതിന്റെ തെളിവുകള്‍ തുര്‍ക്കി ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടിരുന്നു. മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ല.

ഗോവയില്‍ ബിജെപി പെട്ടു; സര്‍ക്കാരിനെതിരെ ജനകീയ പ്രതിഷേധം, പരീക്കര്‍ക്ക് 48 മണിക്കൂര്‍ അന്ത്യശാസനം ഗോവയില്‍ ബിജെപി പെട്ടു; സര്‍ക്കാരിനെതിരെ ജനകീയ പ്രതിഷേധം, പരീക്കര്‍ക്ക് 48 മണിക്കൂര്‍ അന്ത്യശാസനം

English summary
Congress orders Trump admin to investigate Saudi crown prince's role in Khashoggi murder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X