കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിസന്ധിയില്‍ തളരുന്ന സൗദിക്ക് അമേരിക്കയുടെ വക 'ഭീകര പണി'... സൗദി പ്രതിസന്ധി കനക്കും

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: അമേരിക്കയും സൗദി അറേബ്യയും തമ്മില്‍ അത്രയേറെ അടുത്ത ബന്ധമാണ്. സൗദിക്ക് വേണ്ട ആയുധങ്ങളില്‍ ഭൂരിപക്ഷവും അമേരിക്കയാണ് നല്‍കുന്നത്. സൗദിയുടെ എണ്ണയില്‍ തന്നെയാണ് അമേരിക്കയുടെ കണ്ണ്.

എന്നാല്‍ സ്വന്തം കാര്യത്തോട് അടുക്കുമ്പോള്‍ അമേരിക്കയ്ക്ക് സൗദിയെന്നോ ഇസ്രായേല്‍ എന്നോ ഉണ്ടാകില്ല. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇപ്പോള്‍ കാണുന്നത്. എന്തിനും ഏതിനും കൂട്ടുനില്‍ക്കുന്ന സൗദിയെ തന്നെ അവര്‍ പ്രതിസന്ധിയിലാക്കി.

സെപ്തംബര്‍ 11 ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കുള്ള നഷ്ടപരിഹാരം സൗദി അറേബ്യ നല്‍കണം എന്നാണ് അമേരിക്ക പറയുന്നത്. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് സൗദിയുമായി നിയമയുദ്ധം നടത്താന്‍ അനുമതി നല്‍കുന്ന ബില്ലിനാണ് ഇപ്പോള്‍ അമേരിക്കന്‍ കോണ്‍ഗ്രസ് അനുമതി നല്‍കിയിട്ടുള്ളത്. . സെപ്തംബര്‍ 11 ഭീകരാക്രമണവും സൗദി അറേബ്യയും തമ്മില്‍ എന്ത് ബന്ധം?

സെപ്തംബര്‍ 11 ഭീകരാക്രമണം

സെപ്തംബര്‍ 11 ഭീകരാക്രമണം

2001 സെപ്തംബര്‍ 11 ആയിരുന്നു അമേരിക്കയിലെ ലോക വ്യാപാര കേന്ദ്രത്തിന് നേര്‍ക്ക് അല്‍ ഖ്വായ്ദയുടെ ഭീകരാക്രമണം നടന്നത്. ട്വിന്‍ ടവറുകള്‍ പൂര്‍ണമായും തകര്‍ന്നടിഞ്ഞു.ഔദ്യോഗിക കണക്ക് പ്രകാരം 2,996 പേര്‍ കൊല്ലപ്പെട്ടു.

പിറകില്‍ അല്‍ ഖ്വായ്ദ

പിറകില്‍ അല്‍ ഖ്വായ്ദ

അല്‍ഖ്വായ്ദ ആയിരുന്നു ആക്രമണത്തിന് പിറകില്‍. ഇതിന്റെ സൂത്രധാരനായ ബിന്‍ ലാദനെ പിടികൂടാന്‍ ഇറങ്ങിയ അമേരിക്കയുടെ അഫ്ഗാനിസ്ഥാന്‍ അധിനിവേശം ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.

നഷ്ടപരിഹാരം സൗദി അറേബ്യ നല്‍കണം

നഷ്ടപരിഹാരം സൗദി അറേബ്യ നല്‍കണം

സെപ്തംബര്‍ 11 ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കുള്ള നഷ്ടപരിഹാരം സൗദി അറേബ്യ നല്‍കണം എന്നാണ് അമേരിക്ക ഇപ്പോള്‍ ആവശ്യപ്പെടുന്നത്. ഇത് സംബന്ധിച്ച ബില്‍ അമേരിക്കന്‍ കോണ്‍ഗ്രസ് പാസാക്കി.

 ഒബാമയുടെ വീറ്റോ പവര്‍ ചീറ്റിപ്പോയി

ഒബാമയുടെ വീറ്റോ പവര്‍ ചീറ്റിപ്പോയി

പ്രസിഡന്റിന്റെ വീറ്റോ പവര്‍ ഉപയോഗിച്ച് ബരാക്ക് ഒബാമ ബില്ലിനെ എതിര്‍ത്ത് നോക്കി. പക്ഷേ ഒരു ഗുണവും ഉണ്ടായില്ല. സെനറ്റില്‍ ഒബാമ മാത്രം ബില്ലിനെ അനുകൂലിച്ചപ്പോള്‍ ബാക്കി 97 പേരും എതിര്‍ത്തു. പ്രതിനിധി സഭയില്‍ 77 നെതിരെ 348 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്.

ബിന്‍ലാദന്‍ സൗദിക്കാരനാണ്... പിന്നേയും ഉണ്ട്

ബിന്‍ലാദന്‍ സൗദിക്കാരനാണ്... പിന്നേയും ഉണ്ട്

സെപ്തംബര്‍ 11 ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഒസാമ ബിന്‍ലാദന്‍ സൗദി അറേബ്യ സ്വദേശിയാണ്. മാത്രമല്ല, ഭീകരാക്രമണത്തില്‍ പങ്കെടുത്തവരിലും സൗദി സ്വദേശികളുണ്ട്. ഇതാണ് സൗദിയും സെപ്തംബര്‍ 11 ഭീകരാക്രമണവും തമ്മിലുള്ള ബന്ധം.

ആ ബന്ധത്തിന്റെ പേരില്‍ ഇങ്ങനെ വേണോ?

ആ ബന്ധത്തിന്റെ പേരില്‍ ഇങ്ങനെ വേണോ?

സൗദി അറേബ്യ സ്വദേശികള്‍ ഉള്‍പ്പെട്ടതുകൊണ്ട് മാത്രം നഷ്പരിഹാരം സൗദി നല്‍കണോ എന്ന ചോദ്യം പ്രസക്തമാണ്. എന്നാല്‍ അമേരിക്കയെ സംബന്ധിച്ച് അതൊന്നും വിഷയമല്ല.

കടുത്ത പ്രതിസന്ധിയിലാണ് സൗദി

കടുത്ത പ്രതിസന്ധിയിലാണ് സൗദി

അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില ഇടിഞ്ഞതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് സൗദി അറേബ്യ. പ്രതിസന്ധി മറികടക്കുന്നതിന് വേണ്ടി കടുത്ത സാമ്പത്തിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് അമേരിക്ക ഇത്തരം ഒരു ബില്‍ പാസാക്കുന്നത്.

കുടുംബാംഗങ്ങള്‍ക്ക് കേസ് കൊടുക്കാം

കുടുംബാംഗങ്ങള്‍ക്ക് കേസ് കൊടുക്കാം

സെപ്തംബര്‍ 11 ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരത്തിനായി സൗദിയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ അനുമതി നല്‍കുന്നതാണ് ഇപ്പോള്‍ അമേരിക്കന്‍ കോണ്‍ഗ്രസ് അംഗീകരിച്ച ബില്‍. എന്നാല്‍ ഇത് അമേരിക്ക-ചൈന ബന്ധത്തെ ഗുരുതരമായി ബാധിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

സൗദിക്ക് മാത്രമല്ല ബാധകം, പണി അമേരിക്കക്കും കിട്ടും

സൗദിക്ക് മാത്രമല്ല ബാധകം, പണി അമേരിക്കക്കും കിട്ടും

ഇത്തരം ഒരു ബില്‍ നിയമമാകുന്നതോടെ സൗദിക്ക് പണികിട്ടും എന്ന് മാത്രം വിചാരിക്കണ്ട. അമേരിക്കയ്ക്കും ഒരുപോലെ തന്നെ പണി കിട്ടാന്‍ സാധ്യതയുണ്ട്. കാരണം ഇറാഖിലും അഫ്ഗാനിസ്ഥാനുിലും അമേരിക്കന്‍ സൈന്യം കാണിച്ച അതിക്രമങ്ങളുടെ പേരില്‍ അമേരിക്കയ്‌ക്കെതിരെ നിയമയുദ്ധം നടത്താന്‍ അവിടത്തുകാര്‍ക്കും പുതിയ ബില്‍ പ്രകാരം സാധിക്കും.

 ഒബാമ എതിര്‍ത്തത് എന്തിനെന്നല്ലേ

ഒബാമ എതിര്‍ത്തത് എന്തിനെന്നല്ലേ

പ്രസിഡന്റിന്റെ വീറ്റോ പവര്‍ ഉപയോഗിച്ച് ബരാക് ഒബാമ ബില്ലിനെ എതിര്‍ക്കാന്‍ കാരണം സൗദിയുമായുള്ള ബന്ധം ആലോചിച്ച് മാത്രമല്ല. അമേരിക്കന്‍ സൈന്യവും പല അമേരിക്കന്‍ കമ്പനികളും ഇനി നിയമയുദ്ധത്തിന്റെ പിടിയിലാകും എന്ന് ഉറപ്പുള്ളതുകൊണ്ടാണ്.

English summary
Congress has voted to override President Barack Obama's veto of a bill that would allow families of 9/11 victims to sue Saudi Arabian officials. In the first veto override of his presidency, the Senate voted 97-1 and the House of Representatives 348-77, meaning the bill becomes law.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X