കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ വൈറസ്; ചൈനയെ പ്രതിക്കൂട്ടിലാക്കി നിഗൂഢ സിദ്ധാന്തങ്ങൾ, ജൈവായുധത്തേക്കാൾ ദുരൂഹം

Google Oneindia Malayalam News

വുഹാൻ: ലോകത്തെ മുഴുവൻ ആശങ്കയിലാഴ്ത്തി അതിവേഗം പടർന്നു പിടിക്കുകയാണ് കൊറോണ വൈറസ്. കൊറോണയെ പ്രതിരോധിക്കാനുള്ള വാക്സിനുകൾ ഇതുവരെ കണ്ടെത്താൻ കഴിയാത്തതാണ് ഭീകരത വർദ്ധിപ്പിക്കുന്നത്. മുൻപൊന്നും തന്നെ മനുഷ്യരിൽ കണ്ടെത്തപ്പെട്ടിട്ടില്ലാത്ത തരം വൈറസാണ് ഇപ്പോൾ പടർന്നിരിക്കുന്ന കൊറോണ വൈറസ്.

 കൊറോണ വൈറസ്: ചൈനയിൽ മരണസംഖ്യ 170 കടന്നു, ജാഗ്രത പാലിക്കണമെന്ന് ലോകാരോഗ്യ സംഘടന കൊറോണ വൈറസ്: ചൈനയിൽ മരണസംഖ്യ 170 കടന്നു, ജാഗ്രത പാലിക്കണമെന്ന് ലോകാരോഗ്യ സംഘടന

വുഹാനിലെ കടൽ വിഭവ മാർക്കറ്റിൽ നിന്നാണ് കൊറോണ വൈറസിന്റെ ഉത്ഭവമെന്നാണ് കരുതുന്നത്. വൈറസ് ബാധയേറ്റവരിൽ ഭൂരിഭാഗവും വുഹാനിലെ താമസക്കാരോ അവിടെ സന്ദർശനം നടത്തിയവരോ ആണ്. പാമ്പിൽ നിന്നോ, ഞണ്ടിൽ നിന്നോ ആണ് വൈറസ് മനുഷ്യനിലേക്ക് എത്തിയതെന്നും അഭ്യൂഹങ്ങളുണ്ട്. എന്നാൽ അബദ്ധത്തിൽ പുറത്തായ ചൈനയുടെ ജൈവായുധമാണ് ഈ പുതിയ തരം വൈറസ് എന്നതാണ് ഉയരുന്ന മറ്റൊരു സംശയം. വൈറസിന്റെ പ്രഭവ കേന്ദ്രത്തെക്കുറിച്ച നിരവധി സാധ്യതകളാണ് ഗവേഷകർ മുന്നോട്ട് വയ്ക്കുന്നത്.

 ഭീതിയോടെ ലോകം

ഭീതിയോടെ ലോകം

ചൈനയ്ക്ക് പുറത്ത് 18 രാജ്യങ്ങളിൽ കൂടിയാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ലോക രാജ്യങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയ ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. കൊറോണ വൈറസ് ബാധയ്ക്കെതിരായ നടപടികൾ സുതാര്യമാണെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് പ്രസ്താവനയിൽ വ്യക്തമാക്കിയെങ്കിലും അന്താരാഷ്ട്ര ഏജൻസികൾക്കും മാധ്യമങ്ങൾക്കും ചൈനീസ് സർക്കാർ നിയന്ത്രിത വിവരങ്ങൾ മാത്രം നൽകുന്നത് അഭ്യൂഹങ്ങൾക്ക് കാരണമായിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലടക്കം വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് പലതരത്തിലുള്ള ദുരൂഹതകളാണ് പ്രചരിക്കുന്നത്. ചൈനീസ് സർക്കാർ പുറത്ത് വിടുന്ന വിവരങ്ങൾ അപൂർണമാണെന്ന് അന്താരാഷ്ട്ര ആരോഗ്യ പ്രവർത്തകരെ ഉദ്ധരിച്ച് സയൻസ് മാസികയായ നേച്ചർ റിപ്പോർട്ട് ചെയ്തിരുന്നു.

ജൈവായുധമോ?

ജൈവായുധമോ?

കൊറോണ വൈറസ് ചൈനയുടെ ജൈവായുധമായേക്കാമെന്ന ഇസ്രയേൽ ജൈവശാസ്ത്രജ്ഞനും സൈനിക ഇന്റലിജൻസ് മേധാവിയുമായിരുന്ന ഡാനി ഷൊഹാത്തിന്റെ നിരീക്ഷണം വാഷിംഗ്ടൺ ടൈംസ് പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് കൂടുതൽ നിഗൂഢ സിദ്ധാദ്ധങ്ങൾ പരക്കുന്നത്. വൈറസിന്റെ ഉത്ഭവ കേന്ദ്രമെന്ന് കരുതുന്ന വുഹാനിലെ അത്യാധുനിക ഗവേഷണ ലാബിൽ ജൈവായുധ പരീക്ഷണം നടക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. വൈറസ് ലാബിൽ നിന്നും ചോർന്നതാകാം എന്നാണ് ഡാനി ഷൊഹാത്തിന്റെ നിരീക്ഷണം. എന്നാൽ ആരോഗ്യ സംഘടനകളോ ശാസ്ത്രജ്ഞന്മാരോ ഈ നിരീക്ഷണത്തെ ഇതുവരെ പിന്തുണച്ചിട്ടില്ല. വൈറോളജി ലാബിൽ നിന്നും 30 കിലോമീറ്റർ അകലെയാണ് വുഹാൻ കടൽ വിഭവ മാർക്കറ്റ്.

മനുഷ്യനിൽ നിന്നും മനുഷ്യനിലേക്ക്

മനുഷ്യനിൽ നിന്നും മനുഷ്യനിലേക്ക്

വുഹാൻ മാർക്കറ്റിൽ വിറ്റഴിക്കപ്പെട്ട മത്സ്യത്തിൽ നിന്നോ മാംസത്തിൽ നിന്നോ ആണ് കൊറോണ വൈറസ് മനുഷ്യനിലേക്ക് പടർന്നതെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ വൈറസ് ബാധയുടെ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടവരെ ചികിത്സിച്ച ആരോഗ്യ പ്രവർത്തകർക്കും വൈറസ് ബാധയേറ്റതോടെയാണ് മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പടരുന്ന രീതിയിൽ അപകടകാരിയാണ് കൊറോണയെന്ന് സ്ഥിരീകരിക്കപ്പെട്ടത്.

ചാരവൃത്തി

ചാരവൃത്തി

കാനഡയിലെ വിന്നിപെഗിലെ നാഷണൾ വൈറോളജി ലാബിൽ നിന്നും പുറത്താക്കപ്പെട്ട ചൈനീസ് ദമ്പതികൾക്കും കൊറോണ വൈറസിന്റെ വ്യാപനവും തമ്മിൽ ബന്ധമുണ്ടെന്നാണ് മറ്റൊരു വാദം. നയലംഘനം നടത്തിയെന്ന് തെളിഞ്ഞതിനെ തുടർന്ന് വിദ്യാർത്ഥികൾക്കൊപ്പം ചൈനീസ് ദമ്പതികളേയും കഴിഞ്ഞ വർഷം ലാബിൽ നിന്നും പുറത്താക്കിയിരുന്നു. വുഹാൻ ലാബിലേക്ക് ചൈനീസ് ശാസ്ത്രജ്ഞർ കൊറോണ വൈറസ് അയച്ചതായി സമൂഹമാധ്യമങ്ങളിൽ വ്യാപകമായ പ്രചാരണം നടക്കുന്നുണ്ട്. ചൈനീസ് ശാസ്ത്രജ്ഞർക്ക് ഈ പ്രത്യേക വൈറസിനെ കൈകാര്യം ചെയ്യുന്നതിൽ വൈദഗ്ദ്ധ്യം ഇല്ലായിരുന്നതിനാൽ വുഹാൻ ലാബിൽ നിന്നും ഇത് പുറത്തു കടന്നതാകാം എന്നാണ് മറ്റൊരു നിരീക്ഷണം. എന്നാൽ കാനഡ സർക്കാർ ഇത് നിഷേധിച്ചിട്ടുണ്ട്.

 ഗൂഢാലോചന

ഗൂഢാലോചന

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഇംഗ്ലണ്ടിലെ പിർ‌ബ്രൈറ്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പേററന്റുമായി ഇതിനെ ബന്ധിപ്പിക്കുന്ന വാദങ്ങളും ഉയർന്നു വന്നിരുന്നു.
ശ്വാസകോശ സംബന്ധമായ അണുബാധകൾക്കും രോഗങ്ങൾക്കും ചികിത്സയ്ക്കായി കൊറോണ വൈറസിന്റെ ഒരു വിഭാഗത്തെ വികസിപ്പിച്ചതിനാണ് 2015 ൽ പേറ്റന്റിന് അപേക്ഷ സമർപ്പിച്ചത്. കൊറോണ വൈറസ് വാക്സിനേഷനുമായി ബന്ധപ്പെട്ട ഫാർമ കമ്പനികളുടെ നേട്ടത്തിനായി ആസൂത്രിതമായി നടത്തിയതാണ് വൈറസിന്റെ വ്യാപനമെന്നാണ് മറ്റൊരു വാദം. പിർബ്രൈറ്റ് ഇൻസ്റ്റിറ്റ്യൂട്ടിനും വാക്സിൻ വികസനത്തിനും ധനസഹായം നൽകിയെന്ന് കരുതുന്ന ബിൽ ആൻഡ് മെലിൻഡ് ഗേറ്റ് ഫൗണ്ടേഷനുമായി ഇതിന് ബന്ധമുണ്ടെന്നും ചിലർ വിശ്വസിക്കുന്നു.

 വവ്വാൽ സൂപ്പ്

വവ്വാൽ സൂപ്പ്

ചൈനീസ് ജനതയുടെ ഭക്ഷണ ശീലമാണ് വൈറസ് മനുഷ്യരിലേക്ക് പടർന്നതെന്ന അവകാശവാദവുമായി ഒരു വീഡിയോ ക്ലിപ്പും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഒരു സ്ത്രീ വവ്വാലിനെ കഴിയുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. പാകം ചെയ്ത വവ്വാലിന് കോഴിയിറച്ചിയുടെ രുചിയാണെന്ന് ഈ സ്ത്രി പറയുന്നത് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. എന്നാൽ 2016ൽ പകർത്തിയ ഈ ദൃശ്യങ്ങൾ തെറ്റിദ്ധാരണ പരത്താൻ മനപ്പൂർവ്വം പ്രചരിപ്പിക്കപ്പെട്ടതാണെന്ന് പിന്നീട് വ്യക്തമായി

 ചൈന വിവരങ്ങൾ മറച്ചു വയ്ക്കുന്നു?

ചൈന വിവരങ്ങൾ മറച്ചു വയ്ക്കുന്നു?

ചൈനീസ് ഭരണകൂടം വിവരങ്ങൾ മറച്ചുവയ്ക്കുന്നത് വൈറസ് പൊട്ടിപ്പുറപ്പെടുന്നതിന്റെ വ്യാപ്തിയും കാഠിന്യവും കണക്കാക്കാൻ ഗവേഷകർക്ക് ബുദ്ധിമുട്ടാണെന്ന വിമർശനത്തിന് പിന്നാലെ ദുരൂഹമായി ഒരു വുഹാൻ നഴ്സിൻറെ വീഡിയോയും പുറത്ത് വന്നു. ഏകദേശം 90,0000ത്തോളം ആളുകൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് ഇവർ അവകാശപ്പെടുന്നത്. ചൈനീസ് ഭരണകൂടം അവകാശപ്പെടുന്നതിനേക്കാണ് 15 മടങ്ങ് കൂടുതലാണ് ഈ സംഖ്യ.
വുഹാൻ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഒരു നഴ്‌സാണ് വീഡിയോ റെക്കോർഡുചെയ്‌തതെന്ന് പറയപ്പെടുന്നു. എന്നാൽ വുഹാൻ നഗരം അടഞ്ഞു കിടക്കുന്നതിനാൽ വീഡിയോയുടെ ആധികാരികത ഉറപ്പു വരുത്തിയിട്ടില്ല.

English summary
Corona Virus many conspiracy theories circulating on how outbreak happens
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X