കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആമസോണിലെ 600 ജീവനക്കാര്‍ക്ക് കൊറോണ, ആറ് പേര്‍ മരണപ്പെട്ടു, ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്...!!

Google Oneindia Malayalam News

സാന്‍ഫ്രാന്‍സിസ്‌കോ: ലോകത്തെ തന്നെ ഭീതിയിലാക്കിയ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടര ലക്ഷം കടന്നു. പുറത്തുവന്ന ഏറ്റവും പുതിയ കണക്ക് പ്രകാരം 284,150 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. 4,200,957 പേര്‍ക്ക് രോഗം ബാധിച്ചെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. കൊറോണ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് ചൈനയിലാണെങ്കിലും ഇന്ന് രോഗികളുടെ എണ്ണത്തിലും മരണ സംഖ്യയിലും ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് അമേരിക്കയാണ്.

അമേരിക്കയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 13 ലക്ഷം കടന്നിരിക്കുകയാണ്. ഇതുവരെ അമേരിക്കയില്‍ 1,367,963 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 80,787 പേര്‍ മരിച്ചപ്പോള്‍ 256,336 പേര്‍ രോഗം ഭേദമായി ആശുപത്രിവിട്ടു. ആഗോളതലത്തില്‍ 1,502,595 പേരാണ് രോഗം ഭേദമായി ആശുപത്രിവിട്ടത്. ഇതിനിടെ ലോകത്തെ തന്നെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോണിലെ 600ഓളം ജീവനക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. രോഗബാധിതരില്‍ ആറ് പേര്‍ മരിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. വിശദാംശങ്ങളിലേക്ക്...

ആമസോണ്‍ വെയര്‍ഹൗസ്

ആമസോണ്‍ വെയര്‍ഹൗസ്

ഇന്‍ഡ്യാനയിലെ ആമസോണിന്റെ വേയര്‍ ഹൗസിലെ ജീവനക്കാര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. അവിടെ ജോലി ചെയ്യുന്ന ഒരു ജീവനക്കാരിയായ ജാന ജമ്പ് ഒരു ചാനലിനോടാണ് ഇക്കാര്യ പറഞ്ഞത്. 600 പേര്‍ക്കെങ്കിലും അവിടെ രോഗബാധിച്ചിട്ടുണ്ടാവും. ഇവരില്‍ ആറ് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. മരിച്ചവര്‍ ശ്വാസകോശ സംബന്ധമായ രോഗം ബാധിച്ചവരാണെന്നും അവര്‍ വ്യക്തമാക്കി.

പ്രവര്‍ത്തനം തുടര്‍ന്നു

പ്രവര്‍ത്തനം തുടര്‍ന്നു

കൊറോണ വൈറസ് വാഷിംഗ്ടണില്‍ഡ കൊറോണ വൈറസ് മാരകമായി പടര്‍ന്നുപിടിക്കുന്ന സാഹചര്യമാണുണ്ടായത്. ഈ സമയത്തും ആമസോണ്‍ കമ്പനി തുറന്നു പ്രവര്‍ത്തിച്ചു. ഇതേ തുടര്‍ന്ന് താന്‍ വളരെ അസ്വസ്ഥയായിരുന്നെന്നും ജാന ജമ്പ് പറഞ്ഞു. ഈ സമയത്ത് തന്റെ മുന്നില്‍ അവധിയെടുത്ത് പോകുക മാത്രമായിരുന്നു ഒരേ ഒരു പോംവഴിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നിരീക്ഷണം

നിരീക്ഷണം

അമേരിക്കയിലുടനീളം കൊവിഡ് ബാധിച്ച ആമസോണ്‍ ജീവനക്കാരെ നിരീക്ഷിക്കുന്നുണ്ടെന്നും ജാന ജമ്പ് പറഞ്ഞു. രാജ്യത്തെ ജീവനക്കാരെ സഹപ്രവര്‍ത്തകരുമായി കണക്ട് ചെയ്ത് സന്ദേശങ്ങളും റോബോകോളുകളും ഉപയോഗിച്ച് അവരുടെ ഡേറ്റ ശേഖരിക്കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി. യുഎസിലെ രണ്ടാമത്തെ ഏറ്റവും വലിയ തൊഴില്‍ ദാതാവായ കമ്പനിയാണ് ആമസോണ്‍. കൊറോണ പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ 175000 പേരെ കമ്പനി നിയമിച്ചതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

അമേരിക്ക

അമേരിക്ക

അതേസമയം, അമേരിക്കയിലെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. ദിവസേന രോഗം വര്‍ദ്ധിക്കുന്ന സാഹചര്യമാണ് നിലനില്‍്ക്കുന്നത്. ഈ സ്ഥിതി തുടരുകയാണെങ്കില്‍ അമേരിക്കയില്‍ മരണ സംഖ്യ ഒരു ലക്ഷം കടക്കാന്‍ ദിവസങ്ങള്‍ മത്രം മതി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടക്കുന്നുണ്ടെങ്കില്‍ രോഗം വ്യാപനം രാജ്യത്ത് കുറയുന്നില്ല.

Recommended Video

cmsvideo
എല്ലാത്തിനും തുടക്കം ചൈനയിലെ ഈ ലാബ് | Oneindia Malayalam
വൈറ്റ് ഹൗസും മുക്തമല്ല

വൈറ്റ് ഹൗസും മുക്തമല്ല

അമേരിക്കയില്‍ അതീവ സുരക്ഷയുള്ള മന്ദിരമാണ് വൈറ്റ് ഹൗസ്. പ്രസിഡന്റിന്റെ ഔദ്യോഗിക വസതി പോലും കൊറോണയില്‍ നിന്ന് മുക്തമല്ലെന്നാണ് പുതിയ വിവരം. വൈറ്റ് ഹൗസിലെ മൂന്ന് പ്രമുഖര്‍ക്ക് രോഗം ബാധിച്ചെന്ന് സംശയമുണ്ട്. ഇവര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. നേരത്തെ ട്രംപുമായി ബന്ധമുള്ളവര്‍ക്കും രോഗം ബാധിച്ചിരുന്നു. വൈറ്റ് ഹൗസിലെ മൂന്ന് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

English summary
Coronavirus confirmed to 600 employees of Amazon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X