കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ വൈറസ്; ദക്ഷിണ കൊറിയയിൽ 161 പേർക്ക് കൂടി വൈറസ് ബാധ, രാജ്യത്ത് കടുത്ത ജാഗ്രത നിർദേശം!

Google Oneindia Malayalam News

സിയോൾ: കൊറോണ വൈറസ് ദക്ഷിണ കൊറിയയിലും പടരുന്നു. 161 കൊറോണ വൈറസ് കേസുകൾ കൂടി ദക്ഷിണ കൊറിയയിൽ പുതുതായി രജിസ്റ്റർ ചെയ്തു. ഇതോടെ 763 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. വൈറസ് ബാധിതരുടെ എണ്ണവും മരണ സംഖ്യയും വർധിച്ചതോടെ ഞായറാഴ്ച രാജ്യത്ത് കടുത്ത ജാഗ്രത നിർദേശങ്ങൾ നൽകി. ദക്ഷിണ കൊറിയയിൽ ഡേഗു നഗരത്തിലാണ് ഏറ്റവും കൂടുതൽ രോഗ ബാധിതർ‌ ഉള്ളതെന്ന് കൊറിയ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ അറിയിച്ചു.

ഇവിടത്തെ ഒരു പള്ളിയിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട രോഗബാധയാണ് ദക്ഷിണ കൊറിയയിൽ പടർന്നു പിടിക്കുന്നത്. ദക്ഷിണ കൊറിയയിൽ മരണസംഖ്യ ഏഴായി. രാജ്യത്ത് കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെടാനുണ്ടായ കാരണങ്ങൾ എന്താണെന്ന് അധികൃതർ ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്ത് പൊതു പരിപാടികൾ‌ക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുമുണ്ട്.

ലോകത്തുടനീളം വൈറസ് ബാധ പടരുന്നു

ലോകത്തുടനീളം വൈറസ് ബാധ പടരുന്നു


ലോകത്ത് ഇടനീളം കൊറോണ വൈറസ് വ്യാപിക്കുകയാണ്. ഇറ്റലിയിൽ 152 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഞായറാഴ്‍ച ഒരാള്‍ കൂടി മരിച്ചതോടെ ഇറ്റലിയി‍ല്‍ മരണസംഖ്യ മൂന്നായി. ഇറ്റലിയില്‍ രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ ഓസ്ട്രിയ ഇറ്റലിയിലേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

ഇറാനിൽ മരണ സംഖ്യ എട്ടായി

ഇറാനിൽ മരണ സംഖ്യ എട്ടായി

ഇറാനിൽ വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം എട്ടായി ഉയർന്നു. ഇവിടെ 43 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഞായറാഴ്‍ച 15 പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇറാനിലെ ഖ്വോം നഗരത്തിലാണ് കൊവിഡ് 19 ആദ്യം സ്ഥിരീകരിച്ചത്. അയല്‍രാജ്യങ്ങള്‍ ഇറാനുമായുള്ള അതിര്‍ത്തി അടയ്ക്കുകയും യാത്ര വിലക്കുകയും ചെയ്‍തു.

യാത്രാ വിലക്ക്

യാത്രാ വിലക്ക്


രോഗ ബാധിതരുടെ എണ്ണവും മരണ സംഖ്യയും വർധിച്ച പശ്ചാത്തലത്തിൽ ഇറാന് സൗദി യാത്രാ വിലക്ക് ഏർപ്പെടുത്തി. വിലക്ക് ലംഘിക്കുന്നവരെ സൗദിയിലേക്ക് മടങ്ങാൻ അനുവദിക്കില്ലെന്നും ജവാസാത് ഡയറക്ടറേറ്റ് അറിയിച്ചു. കൊറോണ വൈറസിൽ നിന്ന് സംരക്ഷണം നൽകുന്നതിന് സ്വീകരിക്കുന്ന മുൻകരുതൽ നടപടികളുടെ ഭാഗമായാണ് ഇറാൻ യാത്രക്ക് വിലക്കേർപ്പെടുത്തിയതെന്നാണ് വിശദീകരണം.

ചൈനയിൽ മരണം 2465 ആയി

ചൈനയിൽ മരണം 2465 ആയി


അതേസമയം വൈറസ് ബാധ ആദ്യം കണ്ടെത്തിയ ചൈനയില്‍ ഏതാനും ദിവസങ്ങളായി പുതിയ രോഗികളുടെ എണ്ണം കുറഞ്ഞു വരികയാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതുവരെയായി ചൈനയിൽ കൊറോണ വൈറസ് ബാധമൂലം 2465 പേരാണ് മരിച്ചത്. 78000ലധികം ആളുകൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുമുണ്ട്. ചൈനയ്ക്ക് പുറത്ത് 23 മരണങ്ങളാണ് ഇതുവരെയായി റിപ്പോർട്ട് ചെയ്തത്. കമ്മ്യൂണിസ്റ്റ് ചൈന സ്ഥാപിക്കപ്പെട്ടതിന് ശേഷമുണ്ടാകുന്ന ഏറ്റവും വലിയ പൊതുജനാരോഗ്യ പ്രതിസന്ധിയാണ് ഇപ്പോൾ നേരിടുന്നത്. ചൈനയ്ക്ക് പുറത്ത് രോഗം പടരുന്നത് വലിയ പ്രതിസന്ധിക്കിടയക്കുമെന്ന് ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

English summary
Coronavirus: South Korea reports 161 new cases
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X