കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊടുംഭീതിയിൽ ലോകഭീമൻ; വേണ്ടത് 9 ലക്ഷം വെന്റിലേറ്ററുകൾ... മൃഗങ്ങളുടെ വെന്റിലേറ്ററുകൾക്കായി അഭ്യർത്ഥന

  • By Desk
Google Oneindia Malayalam News

വാഷിങ്ടണ്‍: ആഗോള ഭീമന്‍മാരായ അമേരിക്ക കൊറോണ വൈറസ് ബാധയുടെ ഏറ്റവും വലിയ പ്രത്യാഘാതങ്ങള്‍ നേരിടാന്‍ പോകുന്ന രാജ്യമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വേണ്ടത്രെ ടെസ്റ്റ് കിറ്റുകള്‍ ഇല്ലാത്തതിന്റെ പ്രതിസന്ധിയാണ് ഇപ്പോള്‍ അമേരിക്ക അനുഭവിക്കുന്നത്. ഇപ്പോള്‍ തന്നെ രാജ്യത്ത് എഴുപതിനായിരത്തോളം ആളുകള്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. മരണം ആയിരം കവിയുകയും ചെയ്തു. നൂറിലേറെ പേര്‍ ആണ് കഴിഞ്ഞ ഓരോ ദിവസവും മരണത്തിന് കീഴടങ്ങിയിട്ടുള്ളത്.

Recommended Video

cmsvideo
അമേരിക്കയിൽ വമ്പൻ പ്രതിസന്ധി | Oneindia Malayalam

അഹങ്കാരം തകർന്ന് അമേരിക്ക, ദക്ഷിണ കൊറിയയോട് കെഞ്ചി ട്രംപ്, ഭയപ്പാടിൽ ജനം; ഒറ്റ ദിനം മരിച്ചത് 163 പേർഅഹങ്കാരം തകർന്ന് അമേരിക്ക, ദക്ഷിണ കൊറിയയോട് കെഞ്ചി ട്രംപ്, ഭയപ്പാടിൽ ജനം; ഒറ്റ ദിനം മരിച്ചത് 163 പേർ

രോഗം സാമൂഹ്യ വ്യാപനത്തിലേക്ക് എത്തിക്കഴിഞ്ഞിരിക്കുകയാണ്. ഇനി അമേരിക്ക ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങളുടെ ആവശ്യം വെന്റിലേറ്ററുകള്‍ ആണ്. ആവശ്യത്തിന് വെന്റിലേറ്ററുകള്‍ ഇല്ലെങ്കില്‍ സംഭവിക്കാന്‍ പോകുന്നത് കൂട്ടമരണമാണ്.

ഗര്‍ഭനിരോധന ഉറകള്‍ക്ക് റെക്കോര്‍ഡ് വില്‍പന!!! കൊവിഡ് ലോക്ക് ഡൗണിലെ അപൂര്‍വ്വ ലാഭക്കച്ചവടങ്ങൾഗര്‍ഭനിരോധന ഉറകള്‍ക്ക് റെക്കോര്‍ഡ് വില്‍പന!!! കൊവിഡ് ലോക്ക് ഡൗണിലെ അപൂര്‍വ്വ ലാഭക്കച്ചവടങ്ങൾ

ആവശ്യത്തിന് വെന്റിലേറ്ററുകള്‍ ലഭ്യമാക്കാത്തതില്‍ ട്രംപ് ഭരണകൂടത്തിനെതിരെ ഇപ്പോള്‍ തന്നെ വലിയ പ്രതിഷേധം ഉയരുന്നു. ഒമ്പത് ലക്ഷത്തോളം വെന്റിലേറ്ററുകള്‍ ആണ് അടിയന്തരമായി ലോകത്ത് വേണ്ടി വരിക എന്നാണ് കണക്കാക്കപ്പെടുന്നത്. അമേരിക്കയില്‍ ചുരുങ്ങിയത് മുക്കാല്‍ ലക്ഷം വെന്റിലേറ്ററുകള്‍ എങ്കിലും വേണം. മൃഗങ്ങള്‍ക്ക് ഉപയോഗിക്കുന്ന വെന്റിലേറ്ററുകള്‍ കൂടി ലഭ്യമാക്കണം എന്നാണ് ഇപ്പോള്‍ ബ്രിട്ടന്‍ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

വെന്റിലേറ്ററുകള്‍

വെന്റിലേറ്ററുകള്‍

കൊറോണ വൈറസ് ചികിത്സയില്‍ ഏറ്റവും വേണ്ടത് വെന്റിലേറ്ററുകള്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറ്റലിയില്‍ വെന്റിലേറ്ററുകളുടെ അഭാവം ആണ് മരണ സംഖ്യ ഇത്രയും ഉയരാന്‍ കഴിയുന്നത്. ശ്വന പ്രക്രിയയെ ആണ് രോഗം കീഴ്‌പ്പെടുത്തുക. അപ്പോള്‍ കൃത്രിമമായി ശ്വാസം നല്‍കുകയും ജീവന്‍ നിലനിര്‍ത്തുകയും വേണം. ഇത് സാധ്യമാകാതെ വന്നാല്‍, രോഗിയെ മരിക്കാന്‍ വിടുന്നതിന് തുല്യമാണ്.

അമേരിക്കയിലും ഇല്ല

അമേരിക്കയിലും ഇല്ല

ലോകത്തിലെ ഏറ്റവും സമ്പത്തുള്ള രാജ്യങ്ങളില്‍ ഒന്നാണ്. ലോകത്തിന്റെ സമ്പദ് ഘടനയെ നിശ്ചയിക്കുന്നത് തന്നെ അമേരിക്കന്‍ ഡോളറാണ്. ലോകത്തെ പ്രമുഖരെല്ലാം ചികിത്സയ്‌ക്കെത്തുന്ന നാടാണ്. പക്ഷേ, പറഞ്ഞിട്ടെന്ത് കാര്യം. അമേരിക്കയില്‍ കൊറോണ വൈറസിനെ നേരിടാന്‍ ആവശ്യത്തിന് വെന്റിലേറ്ററുകള്‍ ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം.

ലോകം മുഴുവന്‍

ലോകം മുഴുവന്‍

ലോകം മുഴുവന്‍ ഇപ്പോള്‍ വെന്റിലേറ്ററുകള്‍ക്കായുള്ള ഓട്ടത്തില്‍ ആണ്. മൊത്തം ഒമ്പത് ലക്ഷത്തോളം വെന്റിലേറ്ററുകള്‍ ആവശ്യമാണ് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അമേരിക്കയ്ക്ക് ഇനിയും 75,000 വെന്റിലേറ്ററുകള്‍ വേണ്ടി വരും. ബ്രിട്ടന്റെ കാര്യവും ഇങ്ങനെ തന്നെ. ജര്‍മനിയും ഇറ്റലിയും സ്‌പെയിനും എല്ലാം ഇത്തരത്തില്‍ മുക്കാല്‍ ലക്ഷത്തോളം വെന്റിലേറ്ററുകളുടെ അഭാവത്തിലാണ്.

മൃഗങ്ങളുടെ വെന്റിലേറ്ററുകള്‍

മൃഗങ്ങളുടെ വെന്റിലേറ്ററുകള്‍

ബ്രിട്ടനും കടുത്ത ഭീതിയില്‍ ആണ് ഓരോ ദിനവും തള്ളിനീക്കുന്നത്. കൂടുതല്‍ വെന്റിലേറ്ററുകള്‍ ഉത്പാദിപ്പിക്കാന്‍ നിര്മാണ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കാര്‍ നിര്‍മാതാക്കളോട് പോലും വെന്റിലേറ്ററുകള്‍ നിര്‍മിക്കാന്‍ ആണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അതിനിടെ ദൗര്‍ബല്യം പരിഹരിക്കാന്‍ മൃഗങ്ങള്‍ക്കുള്ള വെന്റിലേറ്ററുകള്‍ കൂടി ലഭ്യമാക്കണം എന്നാണ് മൃഗഡോക്ടര്‍മാരോട് നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസ് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. നിലവില്‍ നാനൂറോളം മൃഗ വെന്റിലേറ്ററുകള്‍ ആണ് ബ്രിട്ടനില്‍ ലഭ്യമായിട്ടുള്ളത്.

ഉള്ളതെങ്കില്‍ ഉള്ളത്

ഉള്ളതെങ്കില്‍ ഉള്ളത്

സാധാരണ ഗതിയില്‍ മൃഗങ്ങള്‍ക്കുള്ള വെന്റിലേറ്ററുകള്‍ ഒരിക്കലും മനുഷ്യ ജീവന്‍ രക്ഷിക്കാന്‍ ഉപയോഗിക്കാറില്ല. നായ്ക്കളേക്കാള്‍ വലിയ ജീവികള്‍ക്കും കുതിരകളേക്കാള്‍ ചെറിയ ജീവികള്‍ക്കും ഉപയോഗിക്കാവുന്ന വെന്റിലേറ്ററുകള്‍ മനുഷ്യര്‍ക്കും ഉപയോഗിക്കാം എന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ എല്ലാ സാധ്യതകളും ഉപയോഗിക്കുക എന്നത് മാത്രമാണ് ഭരണകൂടത്തിന്റെ മുന്നിലുള്ള വഴി.

മരണം 22,000 കവിഞ്ഞു

മരണം 22,000 കവിഞ്ഞു

ആഗോള തലത്തില്‍ വൈറസ് ബാധിച്ചവരുടെ എണ്ണം അഞ്ച് ലക്ഷത്തിലേക്ക് കടക്കുകയാണ് ഇപ്പോള്‍. മരണ സംഖ്യ 22,000 കവിഞ്ഞിരിക്കുന്നു. ഇറ്റലിയില്‍ മരണം ഏഴായിരത്തി അഞ്ഞൂറ് കവിഞ്ഞു. സ്‌പെയിനില്‍ ഇത് 4,089 ആണ്. ഇറാനില്‍ 2,234 ഉം, ഫ്രാന്‍സില്‍ 1,331 ഉം ആണ്. ചൈനയും ഇറ്റലിയും കഴിഞ്ഞാല്‍ ഏറ്റവും അധികം രോഗബാധിതരുള്ള രാജ്യം അമേരിക്കയാണ്.

ഒറ്റ ദിവസം 200 ല്‍ അധികം മരണം

ഒറ്റ ദിവസം 200 ല്‍ അധികം മരണം

ബുധനാഴ്ച മാത്രം അമേരിക്കയില്‍ കൊറോണ ബാധയില്‍ മരിച്ചത് ഇരുനൂറില്‍ ഏറെ പേരാണ്. ഇതുവരെ ഉള്ള ദിവസങ്ങളില്‍ ഏറ്റവും അധികം പേര്‍ മരിച്ചതും ഇതേ ദിവസം തന്നെ ആണ്. ബുധനാഴ്ചയിലെ ഔദ്യോഗിക കണക്ക് പ്രകാരം 223 പേരാണ് അമേരിക്കയില്‍ മാത്രം മരിച്ചത്. ചൊവ്വാഴ്ച രേഖപ്പെടുത്തിയത് 164 മരണങ്ങള്‍ ആയിരുന്നു.ഇത് ഇനിയും കൂടിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

പിണറായി വിജയന്‍ കൊറോണ ബാധിച്ചവരെ പോയി കാണാത്തതാണ് പ്രശ്‌നം!!! കെഎം ഷാജഹാന് കണക്കിന് കിട്ടി !!!പിണറായി വിജയന്‍ കൊറോണ ബാധിച്ചവരെ പോയി കാണാത്തതാണ് പ്രശ്‌നം!!! കെഎം ഷാജഹാന് കണക്കിന് കിട്ടി !!!

English summary
Coronavirus: World is facing scarcity of ventilators
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X