ക്രിസ്റ്റിയാനോയുടെ അമ്മയെ പണവുമായി എയര്‍പോര്‍ട്ടില്‍ വെച്ച് തടഞ്ഞു
ലണ്ടന്‍: റയല്‍ മാഡ്രിഡിന്റെ ലോകഫുട്‌ബോളര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അമ്മയെ പണവുമായി എത്തിയതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ വെച്ച് തടഞ്ഞു. സ്‌പെയിനിലെ മാഡ്രിഡ് വിമാനത്താവളത്തില്‍ വെച്ചാണ് റൊണാള്‍ഡോയുടെ അമ്മ മരിയ ഡൊളോറസിനെ തടഞ്ഞുവെച്ചത്. സ്വരാജ്യമായ പോര്‍ച്ചുഗലിലേക്ക് പോകാനെത്തിയതായിരുന്നു അവര്‍.
കസ്റ്റംസ് പരിശോധനയ്ക്കിടെ അവരുടെ ഹാഡ്ബാഗില്‍ നിന്നും ഏതാണ്ട് 55,000 യുറോ കണ്ടെടുത്തതാണ് പുലിവാലായത്. നിയമപ്രകാരം 10,000 യൂറോ മാത്രമേ ഒരു യാത്രക്കാരന് അനുവദിക്കാറുള്ളു. കൂടുതല്‍ പണം കണ്ടെടുത്തതിനെ തുടര്‍ന്ന് അധികൃതര്‍ ചോദ്യം ചെയ്‌തെങ്കിലും അതേക്കുറിച്ച് വിശദീകരിക്കാന്‍ അവര്‍ക്കായില്ല. ഒടുവില്‍ നിയമം തെറ്റിച്ചതിനെ തുടര്‍ന്ന് പിഴയടച്ചശേഷമാണ് അവരെ വിട്ടയച്ചത്.

ഇതാദ്യമായല്ല റൊണാള്‍ഡോയുടെ അമ്മ വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. നേരത്തെ റൊണാള്‍ഡോയുടെ കാമുകിയായിരുന്ന റഷ്യന്‍ മോഡല്‍ ഇറിന ഷെയ്ക്കുമായി മരിയയുടെ വഴക്കിടലും വാര്‍ത്തയായിരുന്നു. അമ്മയുമായുള്ള വഴക്കിടല്‍ മൂലം റൊണാള്‍ഡോ കാമുകിയുമായി അകലുകയും ചെയ്തു.
ഫുട്‌ബോള്‍ സീസണ്‍ അവസാനിച്ചതിനാല്‍ റൊണാള്‍ഡോ ഇപ്പോള്‍ സുഹൃത്തുക്കളുമായി ചുറ്റയടിക്കുന്ന തിരക്കിലാണ്. സ്‌പെയിനിലും പുറത്തുമുള്ള നൈറ്റ് ക്ലബ്ബുകളിലും ബീച്ചുകളിലും റൊണാള്‍ഡോ സജീവമാണ്. നൈറ്റ് ക്ലബ്ബില്‍ മദ്യപിച്ച് ഡാന്‍സ് കളിക്കുന്നതും, ക്ലബ്ബിന് പുറത്ത് റോഡരുകില്‍ മൂത്രമൊഴിക്കുന്ന ചിത്രവുമെല്ലാം ചില മാധ്യമങ്ങള്‍ പുറത്തുവിടുകയും ചെയ്തു.












Click it and Unblock the Notifications