പര്‍വേസ് മുഷറഫ് ആഗോള ഭീകരന്‍!! ബലൂച് വനിതാ നേതാവ് അമേരിക്കയോട് ആവശ്യപ്പെട്ടത്

  • Written By:
Subscribe to Oneindia Malayalam

ഇസ്ലാമാബാദ്: മുന്‍ പാക് പ്രധാനമന്ത്രി പര്‍വേസ് മുഷറഫിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ബലൂച് നേതാവ്. യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ സെക്രട്ടറിയ്ക്ക് ഈ ആവശ്യം ഉന്നയിച്ച് ബലൂച് നേതാവ് കത്തയയ്ക്കുകയായിരുന്നു. ലോക ബലൂച് വുമണ്‍ ഫോറത്തിന്‍റെ തലപ്പത്തിരിക്കുന്ന നയീല ക്വാദ്രി ബലൂചാണ് പര്‍വേസ് മുഷറഫിനെ ആഗോള ഭീകരനായി മുദ്ര കുത്തണമെന്ന ആവശ്യം ഉന്നയിച്ചിട്ടുള്ളത്.

ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശങ്ങളെ തുടര്‍ന്നാണ് വനിതാ ബലൂച് നേതാവ് മുഷറഫിനെതിരെ രംഗത്തെത്തിയിട്ടുള്ളത്. ടിവി ചാനലില്‍ നടത്തിയിട്ടുള്ള പരാമര്‍ശങ്ങളെത്തുടര്‍ന്നാണ് നീക്കമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണ് അയച്ച കത്തില്‍ ബലൂച് നേതാവ് ചൂണ്ടിക്കാണിക്കുന്നു.

pervez-musharraf-

താന്‍ പാക് ഭീകര സംഘടന ലഷ്കര്‍ ഇ ത്വയ്ബയെ പിന്തുണയ്ക്കുന്ന ആളാണെന്നും മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരന്‍ ഹാഫിസ് സയീദിനെ താനിഷ്ടപ്പെടുന്നുവെന്ന പരാമര്‍ശവുമാണ് ബലൂച് നേതാവിനെ പ്രകോപിപ്പിച്ചിട്ടുള്ളത്. ഐക്യരാഷ്ട്ര സഭ ഭീകരനാണെന്ന് പ്രഖ്യാപിച്ച ഹാഫിസ് സയീദിനെ കഴിഞ്ഞ ആഴ്ച വരെയും പാകിസ്താനില്‍ വീട്ടുതടങ്കലിലായിരുന്നു കഴിഞ്ഞിരുന്നത്.
അമേരിക്ക നല്‍കിയ ആയുധങ്ങള്‍ ഉപയോഗിച്ച് മുഷറഫ് ജനങ്ങളെ കൊന്നൊടുക്കിയെന്നും ബലൂച് നേതാവ് ആരോപിക്കുന്നു.

പാകിസ്താനില്‍ ജീവിച്ച് രാജ്യത്തിനെതിരെ മുദ്രാവാക്യം വിളിക്കുകയും പാക് പതാക കത്തിക്കുകയും ചെയ്യുന്നവരുമാണ് കശാപ്പ് ചെയ്യപ്പെടാന്‍ യോഗ്യരെന്നും ബലൂച് നേതാവ് ചൂണ്ടിക്കാണിക്കുന്നു. പര്‍വേസ് മുഷറഫ് അധികാരത്തിലിരിക്കെ ആയിരക്കണക്കിന് പേരെ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നും അവര്‍ കത്തില്‍ കുറിക്കുന്നു. ബലൂചിസ്താനില്‍ ആയുധങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താനും നയീല കത്തില്‍ അമേരിക്കയോട് ആവശ്യപ്പെടുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Declare Pervez Musharraf a global terrorist, top Baloch leader writes to US

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്