Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒമൈക്രോണ്‍ കത്തിപ്പടരുന്നു, പക്ഷേ പിന്നിലാവാതെ ഡെല്‍റ്റ, പുതിയ കേസുകളില്‍ മാറ്റമില്ലാത്ത വേരിയന്റ്

ദില്ലി: യൂറോപ്പിലും യുഎസ്സിലും ഒമൈക്രോണിനെ തുടര്‍ന്ന് വന്‍ തോതില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. എല്ലായിടത്തും എങ്ങനെ ഒമൈക്രോണിനെ തടയാമെന്ന കാര്യത്തില്‍ ആശങ്കയുണ്ട്. എന്നാല്‍ ലോകരാജ്യങ്ങള്‍ക്ക് ജെനോം സീക്വന്‍സിംഗ് ഇരട്ട ആശങ്കയാണ് നല്‍കുന്നത്. ഒമൈക്രോണിനെക്കാളും കൂടുതല്‍ ഡെല്‍റ്റ കേസുകളാണ് ഇപ്പോഴും മുന്നിട്ട് നില്‍ക്കുന്നതെന്നാണ്. ജെനോം സീക്വന്‍സിംഗ് നടത്തിയ പല ഡാറ്റകളിലും ഡെല്‍റ്റയുടെ സാന്നിധ്യമാണ് സ്ഥിരീകരിച്ചത്. ഒക്ടോബര്‍ ഇരുപതിനും ഡിസംബര്‍ പത്തൊന്‍പതിനും ഇടയില്‍ 10.51 ലക്ഷം ജെനോം സീക്വന്‍സിംഗുകളാണ് നടത്തിയത്. ഇതില്‍ 10.1 ലക്ഷം ഡെല്‍റ്റ കേസുകളാണ് സ്ഥിരീകരിച്ചത്. ഇത് ലോകാരോഗ്യ സംഘടന പ്രതീക്ഷിച്ചതിനും മുകളിലുള്ള കണക്കാണ്.

1

നിലവിലുള്ള കേസുകളില്‍ 96 ശതമാനവും ഡെല്‍റ്റ കേസുകളാണ്. ഒമൈക്രോണ്‍ ആകെ 17000 കേസുകളാണ് ഉള്ളത്. ആഗോള തലത്തില്‍ ആകെയുള്ള കേസുകളില്‍ രണ്ട് ശതമാനത്തില്‍ താഴെ മാത്രമാണ് ഒമൈക്രോണുള്ളത്. പക്ഷേ ഇനിയുള്ള രണ്ട് മാസം കൊണ്ട് ഇത് വന്‍ തോതില്‍ കുതിച്ചുയരാനുള്ള സാധ്യത ശക്തമാണ്. അതേസമയം ഈ കണക്കുകള്‍ പക്ഷേ പൂര്‍ണമല്ലെന്ന് ലോകാരോഗ്യ സംഘടന തന്നെ പറയുന്നു. പബ്ലിക് ഡാറ്റാ ബേസുകളില്‍ നിന്നുള്ള വിവരങ്ങളാണ് ലോകാരോഗ്യ സംഘടന ഉപയോഗിക്കുന്നത്. എന്നാല്‍ പല രാജ്യങ്ങളും കൃത്യമായ കേസുകളുടെ വിവരം ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കുന്നതില്‍ കാല താമസമുണ്ടാകുന്നുണ്ട്. അതുകൊണ്ട് ഒമൈക്രോണ്‍ കേസുകളുടെ കൃത്യമായ വിവരമല്ല ഇത്.

ഇപ്പോഴുള്ളതല്ല ഒമൈക്രോണിന്റെ യഥാര്‍ത്ഥ കണക്ക്. ഇനി വരുന്ന ആഴ്ച്ചകളില്‍ ഇത് ഡെല്‍റ്റയെ കടത്തി വെട്ടിയേക്കും. അതേസമയം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട എല്ലാ കേസുകളും ജെനോ സീക്വന്‍സിംഗിന് അയച്ചതല്ല. ഈ ആഴ്ച്ച ബ്രിട്ടനില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതില്‍ ഒമൈക്രോണ്‍ കേസുകള്‍ എത്ര, ഡെല്‍റ്റ കേസുകള്‍ എത്ര എന്ന് ഇപ്പോഴും വ്യക്തമല്ല. 45000 ഒമൈക്രോണ്‍ കേസുകളാണ് ബ്രിട്ടന്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇത് ആഗോള തലത്തിലുള്ള ഡാറ്റാ ബേസുകളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഒമൈക്രോണ്‍ ഇപ്പോഴും ഡെല്‍റ്റ വേരിയന്റിന് മുകളില്‍ പോയിട്ടില്ലെന്ന് നിലപാടിലാണ്. അതേസമയം പല രാജ്യങ്ങളും ജെനോം സീക്വന്‍സിംഗ് ശക്തമാക്കിയിട്ടുണ്ട്.

അതേസമയം ചില രാജ്യങ്ങളില്‍ ഡെല്‍റ്റ കേസുകള്‍ കുറഞ്ഞ് വരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഡെല്‍റ്റ മുകളില്‍ പോകും ഒമൈക്രോണെന്നാണ് പറയുന്നത്. അതിനുള്ള തെളിവുകളുമുണ്ട്. എന്നാല്‍ തീവ്രതയുടെ കാര്യത്തില്‍ ഒമൈക്രോണ്‍ ഇപ്പോഴും അവ്യക്തമായി തുടരുകയാണ്. എന്നാല്‍ ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും ഒമൈക്രോണിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് എത്തുന്ന കേസുകള്‍ വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. 106 രാജ്യങ്ങളില്‍ ഒമൈക്രോണ്‍ കേസുകള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്. യൂറോപ്പിലാണ് ഏറ്റവും കൂടുതല്‍ കേസുകളിലുള്ളത്. യൂറോപ്പിന് പുറത്ത് ദക്ഷിണാഫ്രിക്കയിലാണ് കേസുകളുടെ ആധിപത്യം ഉള്ളത്. യുഎസ്സും വിയറ്റ്‌നാമും ഒമൈക്രോണിനെ തുടര്‍ന്ന് ആരോഗ്യ പ്രതിസന്ധിയിലായ രാജ്യങ്ങളാണ്.

മൊത്തം കേസുകളില്‍ 63 ശതമാനവും യൂറോപ്പിലാണ്. ഡിസംബര്‍ 13നും 19നും ഇടയിലുള്ള ആഴ്ച്ച 26 ലക്ഷം കേസുകള്‍ക്ക് മുകളിലാണ് യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത് ഒമൈക്രോണ്‍ കേസുകള്‍. അതേസമയം പല രാജ്യങ്ങളും ക്രിസ്മസ് ആഘോഷങ്ങള്‍ ഒന്നാകെ നിയന്ത്രിച്ചിരിക്കുകയാണ്. ബ്രിട്ടന്‍, സ്‌പെയിന്‍, ഫ്രാന്‍സ്, അമേരിക്ക, ഓസ്‌ട്രേലിയ എന്നിവര്‍ കൊവിഡ് കേസുകളുടെ ആധിക്യത്തില്‍ ബുദ്ധിമുട്ടുകയാണ്. നിയന്ത്രണങ്ങള്‍ ശക്തമാക്കണമെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയെസൂസ് പറയുന്നു. അവധിദിന പരിപാടികള്‍ റദ്ദാക്കണമെന്നും അദ്ദേഹം പറഞ്ഞു. ജീവിതം നഷ്ടപ്പെടാതിരിക്കുന്നതിനേക്കാള്‍ നല്ലതാണ് ഒരു പരിപാടി റദാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ബ്രിട്ടനും ഓസ്‌ട്രേലിയയും പ്രത്യേക നിയന്ത്രങ്ങളൊന്നും ഒമൈക്രോണിനെ നിയന്ത്രിക്കാന്‍ ഏര്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ ഫ്രാന്‍സ്, ജര്‍മനി, സ്‌പെയിന്‍ എന്നിവര്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ക്രിസ്മസ് ആഘോഷം കഴിഞ്ഞ ശേഷം മാത്രമേ കൊണ്ടുവരൂ എന്ന് അറിയിച്ചിട്ടുണ്ട്. യുഎസ്സ് ഒരിക്കലും ലോക്ഡൗണിലേക്ക് പോകില്ലെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു. പ്രത്യേകിച്ച് ക്രിസ്മസ് കാലയളവില്‍ അതൊരിക്കലും ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+