റോഹിങ്ക്യന്‍ മുസ്ലിങ്ങളെ തിരികെ അയക്കുമെന്ന ഇന്ത്യയുടെ നിലപാട് ശരിയല്ല; വിമര്‍ശിച്ച് ഐക്യരാഷ്ട്രസഭ

  • Posted By: സുചിത്ര മോഹൻ
Subscribe to Oneindia Malayalam

നോർവേ: മ്യാൻമാറിൽ റോഹിങ്ക്യ മുസ്ലീങ്ങൾക്കെതിരെയുള്ള ആക്രമണം വർധിക്കുന്ന സാഹചര്യത്തിൽ മറ്റു രാജ്യങ്ങളിലേയ്ക്ക് കുടിയേറുന്ന അഭയാർഥികളെ തിരിച്ചയക്കാൻ ശ്രമിക്കുന്ന നീക്കത്തെ വിമർശിച്ച് ഐക്യരാഷ്ട്ര സഭ.

റോഹിങ്ക്യൻ ജനതയെ തിരിച്ചയക്കുന്ന ഇന്ത്യയുടെ നടപടി ശരിയല്ലെന്നും യുഎന്‍ ഹൈക്കമ്മീഷണര്‍ സയ്യിദ് റാദ് ഹുസൈന്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ 40,000ത്തിലധികം റോഹിങ്ക്യന്‍ മുസ്ലീങ്ങള്‍ താമസിക്കുന്നുണ്ട്. ഇതില്‍ പതിനാറായിരത്തിലധികം പേര്‍ക്ക് അഭയാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട രേഖകള്‍ ലഭിച്ചതാണ്. റോഹിങ്ക്യന്‍ മുസ്ലിം വംശജര്‍ മനുഷ്യത്വ രഹിതമായ ക്രൂരതയ്ക്ക് വിധേയരായിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ അഭയാര്‍ത്ഥികളെ തിരികെ അയക്കുന്നത് ശരിയല്ലെന്നും യുഎന്‍ ഹൈക്കമ്മീഷണര്‍ പറഞ്ഞു.

 ഇന്ത്യയുടെ നിലപാടിനെ എതിർത്ത് യുഎൻ

ഇന്ത്യയുടെ നിലപാടിനെ എതിർത്ത് യുഎൻ

മാത്യ രാജ്യത്ത് ക്രൂരമായ സൈനിക നടപടിയ്ക്ക് വിധേയരായ ജനങ്ങളെ അവരുടെ മാതൃരാജ്യത്തേയ്ക്ക തിരികെ അയക്കുന്ന നടപടി ശരിയല്ലെന്നാണ് യുഎൻ ഹൈകമ്മീഷ്ണർ അറിയിച്ചു.

 റോഹിങ്ക്യൻ മുസ്ലീങ്ങളെ പുറത്താക്കും

റോഹിങ്ക്യൻ മുസ്ലീങ്ങളെ പുറത്താക്കും

രാജ്യത്ത് അഭയാര്‍ത്ഥികളായി കഴിയുന്ന 40,000ത്തോളം പേരെ പുറത്താക്കാന്‍ ഇന്ത്യന്‍ ഭരണകൂടം തീരുമാനമെടുത്തിരുന്നു. ഇവർ അനധികൃതമായാണ് ഇന്ത്യയിൽ താമസിക്കുന്നതെന്ന് കേന്ദ്ര സഹമന്ത്രി കിരൺ റിജ്ജു പറഞ്ഞിരുന്നു.

മോദിയുടെ മൗനം

മോദിയുടെ മൗനം

മ്യാന്‍മര്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി റോഹിങ്ക്യന്‍ മുസ്ലിം വേട്ടയ്ക്ക് നിശബ്ദ പിന്തുണ നല്‍കുന്ന നിലപാടാണ് സ്വീകരിച്ചത്. മ്യാന്‍മറിലെ സുരക്ഷാ സേനയ്ക്ക് നേരേ നടക്കുന്ന ആക്രമണങ്ങളെ അപലപിച്ച പ്രധാനമന്ത്രി റോഹിങ്ക്യന്‍ വേട്ടയ്ക്കെതിരെ മിണ്ടാതിരുന്നത് വിമര്‍ശനത്തിനിടയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ പുറത്താക്കാനുള്ള ഇന്ത്യന്‍ ഭരണകൂട ശ്രമങ്ങളെ വിമര്‍ശിച്ച് ഐക്യരാഷ്ട്ര സഭയും രംഗത്തെത്തിയത്.

മ്യാൻമാറിൽ സംഘർഷം

മ്യാൻമാറിൽ സംഘർഷം

ബുദ്ധമത ഭൂരിപക്ഷ രാഷ്ട്രമായ മ്യാൻമാറിൽ സൈന്യവും റോഹിങ്ക്യൻ മുസ്ലീങ്ങളും തമ്മിൽ സംഘർഷം രൂക്ഷമാകുകയാണ്. സൈന്യം ഇവർക്കെതിരെ ക്രൂരമായ പീഡനങ്ങൾ അഴിച്ചു വിടുകയായിരുന്നു. സൈന്യവും റോഹിങ്ക്യൻ മുസ്ലീം ജനതയും തമ്മിലുള്ള സംഘർഷത്തിൽ 10000ത്തോളം പേർ ഇതിനോടകം തന്നെ കൊല്ലപ്പെട്ടിട്ടുണ്ടെന്നു ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക വാർത്ത ഏജൻസി എഎഫ്പി അറിയിച്ചിട്ടുണ്ട്.

പൗരാവകാശമില്ല

പൗരാവകാശമില്ല

ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് മ്യാന്‍മറിലേക്ക് കുടിയേറിയ മുസ്ലിം വ്യാപാരികളുടെ പിന്‍തുടര്‍ച്ചക്കാരാണ് ഇവര്‍. മ്യാന്‍മറില്‍ ഇവര്‍ക്ക് പൗര്വതമോ ഭൂവുടമസ്ഥാവകാശമോ സഞ്ചാര സ്വാതന്ത്ര്യമോ അനുവദിക്കില്ല. 2011ല്‍ പ്രസിഡന്റ് തെയ്ന്‍ സെയ്ന്‍ കൊണ്ടുവന്ന പരിഷ്‌ക്കാര നടപടികളാണ് റോഹിങ്ക്യകള്‍ക്കെതിരായ അത്രിക്രമത്തിന് തീവ്രത കൂട്ടിയത്.

രഖിന കലാപം

രഖിന കലാപം

2010 ജൂണ്‍-ഓക്ടോബര്‍ കാലയളവില്‍ റോഹിങ്ക്യകള്‍ അധിവസിക്കുന്ന രഖിനെ സംസ്ഥാനം കലാപഭൂമിയായി. വീടുകളും കച്ചവട സ്ഥാപനങ്ങളും അഗ്‌നിക്കരിയാക്കി. നൂറുകണക്കിനാളുകളെ കൂട്ടക്കൊന്നു കളഞ്ഞിരുന്നു

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
India cannot carry out collective expulsions or return people to a place where they risk torture, the UN said today in a sharp statement amid reports that the government plans to deport thousands of Rohingyas who have fled violence in Myanmar.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്