കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെമനില്‍ സൗദിയുടെ വ്യോമാക്രമണം തുടരുന്നു

  • By Mithra Nair
Google Oneindia Malayalam News

സന: യെമനില്‍ ഷിയാ വിമതര്‍ക്കെതിരെ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് രാജ്യങ്ങള്‍ വ്യോമാക്രമണം മൂന്നാം ദിവസവും തുടരുന്നു. ഹുദി ഷിയ തീവ്രവാദികളുടെ പരമോന്നത നേതാവായ അബ്ദുള്‍ മാലിക് അല്‍ ഹുദിയുടെ ജന്മനഗരമായ വടക്ക് പടിഞ്ഞാറന്‍ സാദാ പ്രവിശ്യയില്‍ നടന്ന ആക്രമണത്തില്‍ പത്തോളം പേര്‍ കൊല്ലപ്പെട്ടു. പതിനഞ്ചോളം മേഖലകള്‍ ലക്ഷ്യമാക്കി നടന്ന വ്യോമാക്രമണത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു.

വിമതരുടെ നിയന്ത്രണത്തിലുള്ള തലസ്ഥാന നഗരമായ സനയിലെ ആയുധ സംഭരണ കേന്ദ്രവും സൈനികനീക്കത്തില്‍ ലക്ഷ്യമിടുന്നുണ്ട്. കഴിഞ്ഞ ബുധനാഴ്ചയാണ് ഹുദികള്‍ യെമന്റെ രണ്ടാമത്തെ വലിയ നഗരമായ അഡെന്റെ ഭാഗങ്ങള്‍ പിടിച്ചടക്കിയത്. വ്യാഴാഴ്ച നടന്ന സംഘട്ടനത്തില്‍ ആറോളം മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഉച്ചയോടെ യെമന്‍ വ്യോമത്താവളങ്ങള്‍ സൗദിയുടെ നിയന്ത്രണത്തിലായി.

yemen45.

ആഭ്യന്തര കലാപത്തില്‍ യെമന്‍ ഗവണ്‍മെന്റിനു പിന്തുണ നല്‍കുന്ന രാജ്യങ്ങളില്‍ ഏറിയ പങ്കും സുന്നി ഭൂരിപക്ഷമേഖലകളാണ്. ഇതിനിടെ വിമതരെ അനുകൂലിക്കുന്ന മുന്‍ പ്രസിഡന്റ് അലി അബ്ദുള്ള സലെ വ്യോമാക്രമണം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു. ഇതിനിടെ സൗദിയുടെ നേതൃത്വത്തിലുള്ള അറബ് രാജ്യങ്ങളുടെ സൈനിക നടപടിയെ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ പിന്തുണച്ചു. ഏദന്‍ ഉള്‍ക്കടലില്‍ തകര്‍ന്നുവീണ സൗദി യുദ്ധവിമാനത്തിലെ രണ്ടു പൈലറ്റുമാരെ രക്ഷപെടുത്തിയതായി യുഎസ് സേന അറിയിച്ച

സൗദിയിലേക്ക് പലായനം ചെയ്ത യെമന്‍ പ്രസിഡന്റ് അബ്ദു റബ്ബ് മന്‍സൂര്‍ ഹദി സഖ്യരാജ്യങ്ങളോട് സൈനിക ഇടപെടലിന് ആവശ്യപ്പെട്ടിരിക്കുകയാണ്. യു.എ.ഇ, കുവൈത്ത്, ബഹ്‌റിന്‍, ഖത്തര്‍, ജോര്‍ദാന്‍, മൊറോക്കോ, സുഡാന്‍, ഈജിപ്ത് എന്നിവരെ കൂടാതെ പാകിസ്ഥാന്റെ നാവിക പിന്തുണയും പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

English summary
Shiite rebels reached the outskirts of the key southern city of Aden on Friday, boldly defying a bombing campaign led by Saudi Arabia that is seeking to push them back and carve out a protected space for the country’s beleaguered president.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X