കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുദ്ധം മാത്രമല്ല പരിഹാരം!!ബന്ധം മെച്ചപ്പെടുത്താന്‍ സമയം വൈകിയിട്ടില്ല..അജിത് ഡോവല്‍ ചൈനയിലേക്ക്..

  • By Anoopa
Google Oneindia Malayalam News

ദില്ലി: ഇന്ത്യയും ചൈനയും തമ്മില്‍ പരസ്പര ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള സാധ്യത ഇനിയും മങ്ങിയിട്ടില്ലെന്ന് സൂചനകള്‍. യുദ്ധം അനിവാര്യമാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയിലും ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ അടുത്തയാഴ്ച ചൈനയിലേക്ക് തിരിക്കും. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകള്‍ നടത്താനുള്ള സാധ്യതയുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

ഇന്ത്യ- ചൈന അതിര്‍ത്തി പ്രശ്‌നത്തില്‍ സമാധാനപരമായ ചര്‍ച്ച ഇനിയും നടക്കാത്ത സാഹചര്യത്തില്‍ അജിത് ഡോവലിന്റെ ചൈന സന്ദര്‍ശനം ഏറെ നിര്‍ണ്ണായകമായേക്കും. ഡോക്‌ലാമില്‍ നിന്നും ഇന്ത്യ സൈന്യത്തെ പിന്‍വലിച്ചാല്‍ മാത്രമേ വിഷയത്തില്‍ ചര്‍ച്ചക്ക് തയ്യാറാകൂ എന്ന നിലപാടാണ് ചൈന സ്വീകരിച്ചിരുന്നത്. അതിര്‍ത്തി പ്രശ്‌നത്തിന് ചര്‍ച്ചയിലൂടെ പരിഹാരം കാണാനാകും എന്ന പ്രതീക്ഷ ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ഗോപാല്‍ ബാംഗ്ലേ പങ്കുവെച്ചിരുന്നു.

ajit-doval

ഇന്ത്യ-ചൈന-ഭൂട്ടാന്‍ അതിര്‍ത്തി പ്രദേശമായ ഡോക് ലയില്‍ ചൈന നടത്തുന്ന റോഡുനിര്‍മ്മാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 20 ദിവസങ്ങളായി ഈ മേഖലയില്‍ സംഘര്‍ഷം നടന്നുവരികയാണ്. തര്‍ക്ക പ്രദേശത്തെ ഭൂട്ടാന്‍ ഡോക്ലാം എന്നാണ് വിളിക്കുന്നത്. ചൈനക്ക് ഈ പ്രദേശം ഡോങ്ഗ്ലാങ്ങ് ആണ്. ഒരു മാസമായി ഡോക്ലാം സംഘര്‍ഷ ഭൂമിയായിട്ട്. മുപ്പതു ദിവസമായി ഡോക്ലാമില്‍ ഇന്ത്യ നിയോഗിച്ചിരിക്കുന്നത് 350 ഓളം സൈനികരെയാണ്.

English summary
Diplomatic channels between India, China have never broken; Doval will visit Beijing next week
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X