Get Updates
Get notified of breaking news, exclusive insights, and must-see stories!

47കാരി വളര്‍ത്തുനായയെ വിവാഹം കഴിച്ചു

ലണ്ടന്‍: പട്ടികളെ നോക്കി അയ്യേ എന്ന് പറയുന്നവരും, പട്ടിയെന്ന് ആരെങ്കിലും വിളിച്ചാല്‍ ദേഷ്യപ്പെടുന്നവരുമുള്ള ഈ ലോകത്ത് മുമ്പും പട്ടിയെ വിവാഹം കഴിച്ച് കൗതുകള്‍ സൃഷ്ടിച്ചവരുണ്ട്. ഇപ്പോള്‍ അത്തരത്തില്‍ ഒന്ന് വ്യത്യസ്തയായിരിക്കുകയാണ് ക്രൊയേഷ്യക്കാരി അമാന്റ റോഡ്‌ജേഴ്‌സി.

വര്‍ഷങ്ങളായി തനിക്കൊപ്പമുള്ള വളര്‍ത്തുപട്ടിയെ റോഡ്‌ജേഴ്‌സി വിവാഹം കഴിച്ച് ജീവിതപങ്കാളിയാക്കി. ഇരുന്നൂറോളം പേരെ സാക്ഷി നിര്‍ത്തിയാണ് അമാന്റ റോഡ്‌ജേഴ്‌സി എന്ന വിവാഹ മോചിതയായ 47കാരി തന്റെ പട്ടിയ്ക്ക് മിന്നുചാര്‍ത്തിയത്. ക്രൊയേഷ്യയില്‍ വച്ചായിരുന്നു വിവാഹച്ചടങ്ങുകള്‍.

Divorced woman married her pet dog

ഷേബ എന്നാണ് റോഡ്‌ജേഴ്‌സിയുടെ നവവരന്റെ പേര്. എന്റെ ജീവിതപങ്കാളിയാകാനുള്ള എല്ലാ യോഗ്യതയും ഷേബയ്ക്ക് ഉണ്ടെന്ന് കണ്ടതുകൊണ്ടാണ് വിവാഹം കഴിക്കാന്‍ തീരുമാനിച്ചതെന്ന് അമാന്റ പറഞ്ഞു.

വര്‍ഷങ്ങളായി ഷേബ എനിക്കൊപ്പമുണ്ട്. എന്നെ ചിരിപ്പിക്കാനും സന്തോഷിപ്പിക്കാനും ആശ്വസിപ്പിക്കാനും അവന് കഴിയുന്നു. വിവാഹത്തെ കുറിച്ച് കൂടുതലൊന്നും ചിന്തിക്കേണ്ടതായി വന്നിട്ടില്ല. ഈ ദിവസം വളരെ മനോഹരവും സുന്ദരവുമാണ്- അമാന്റ റോഡ്‌ജേഴ്‌സി പറഞ്ഞു.

ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു ഇവരുടെ ആദ്യ വിവാഹം. എന്നാല്‍ ആ ബന്ധം അധികകാലം നീണ്ടു പോയില്ല. മുട്ടുകുത്തി ഷേബയോട് വിവാഹത്തിന് സമ്മതമാണോ എന്ന് ചോദിച്ചപ്പോള്‍ അവന്‍ വാലാട്ടി സമ്മതം മൂളിയെന്ന് വധു പറഞ്ഞു. നിയമപരമായി ക്രൊയേഷ്യയില്‍ ഈ വിവാഹത്തിന് നിലനില്‍പ്പില്ലെങ്കിലും എന്റെ തൃപ്തിയ്ക്ക് വേണ്ടിയാണ് ഇങ്ങനെയൊരു ചടങ്ങെന്നും അമാന്റ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+