കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

55 കാരന്റെ വൃക്കയില്‍ നിന്നും 420 കല്ലുകള്‍ നീക്കം ചെയ്തു

  • By Mithra Nair
Google Oneindia Malayalam News

ബീജിങ്: 55 കാരന്റെ വൃക്കയില്‍ നിന്നും 420 കല്ലുകള്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. ചൈനയിലെ ഹി ഡോങ്ങ് എന്നയാളുടെവൃക്കയില്‍ നിന്നുമാണ് കല്ലുകള്‍ നീക്കം ചെയ്തത്. ശസ്ത്രക്രിയ ഏകദേശം രണ്ട് മണിക്കൂര്‍ നീണ്ടുനിന്നു.

കിഴക്കന്‍ ചൈനയലി ജിന്‍ഹുവ നഗരത്തിലുള്ള ഡോങ്‌യാങ് പീപ്പിള്‍സ് ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ.വയറുവേദനയെ തുടര്‍ന്ന് ചികിത്സക്കെത്തിയ ഡോങ്ങിനെ സ്‌കാനിങ്ങിന് വിധേയനാക്കിയപ്പോഴാണ് വൃക്കയിലുള്ള കല്ലുകള്‍ കണ്ടെത്തിയത്.

kidnystone.jp

കാല്‍സ്യം സള്‍ഫേറ്റ് അടങ്ങിയ പ്രാദേശിക ഭക്ഷണം ഡോങ് സ്ഥിരമായി കഴിക്കാറുണ്ടായിരുന്നു. ഇതിനാലാണ് ഡോങ്ങിന്റെ വൃക്കയില്‍ ഇത്രയധികം കല്ലുകള്‍ ഉണ്ടാകാന്‍ കാരണമെന്ന്
ഡോക്ടര്‍മാര്‍ പറഞ്ഞു.

വൃക്കയിലെ ചെറിയ കല്ലുകള്‍ നീക്കം ചെയ്യാന്‍ 45 മിനിറ്റെടുത്തുവെന്നും ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ വീ യൂബിന്‍ പറഞ്ഞു. താന്‍ വെള്ളം കുടിക്കാന്‍ ഇഷ്ടപ്പെടാത്ത ആളാണെന്നും അതിനാല്‍ ആഹാരക്രമം മാറ്റുമെന്നും ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രിയില്‍ കഴിയുന്ന ഡോങ് പറഞ്ഞു.

English summary
Chinese doctors have removed an incredible 420 stones from the kidney of a 55-year-old gypsum tofu lover.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X