കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എബോളയെന്ന് സംശയിച്ച് നായയ്ക്ക് ദയാവധം

Google Oneindia Malayalam News

മാഡ്രിഡ് : എബോള രോഗബാധിതയായ നഴ്‌സിന്റെ എക്‌സ്‌കാലിബര്‍ എന്ന വളര്‍ത്തുനായയെ ദയാവധം ചെയ്തു. നായയിലൂടെ എബോള വൈറസ് പടരാന്‍ ഇടയാകുമെന്ന് ആരോപിച്ചാണ് ദയാവധം നടത്തിയത്. ബുധനാഴ്ചയാണ് സംഭവം.

നായയ്ക്ക് ദയാവധം നടത്തുന്നതിനെതിരെ മൃഗസ്‌നേഹികളും മൃഗസംരക്ഷണ അധികൃതരും രംഗത്തെത്തിയിരുന്നു. നായയ്ക്ക് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ടുളള ഓണ്‍ലൈന്‍ പെറ്റീഷന് മികച്ച പ്രതികരണമാണ് ലഭിച്ചത്. സോഷ്യല്‍ മീഡിയകളില്‍ നായയുടെ ദയാവധത്തെക്കുറിച്ചുളള വാര്‍ത്തകള്‍ ഏറെ ചര്‍ച്ചയായിരുന്നു. സേവ് എക്‌സ്‌കാലിബര്‍ എന്ന പ്ലക്കാര്‍ഡുകളുമായി നില്‍ക്കുന്ന ഓമനമൃഗങ്ങളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് നിരവധി പേരാണ് ഇതിനെതിരെ പ്രതികരിച്ചത്.

ebola

എന്നാല്‍ ഒടുവില്‍ ഇതൊന്നും വകവെക്കാതെ അധികൃതര്‍ ദയാവധം നടപ്പാക്കുകയായിരുന്നു. മൃഗങ്ങളിലൂടെ എബോള പടരുമെന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലാത്ത സാഹചര്യത്തിലാണ് നായയോട് ഈ കൊടുക്രൂരത. പശ്ചിമാഫ്രിക്കയ്ക്ക് പുറത്ത് എബോള ബാധിച്ച ആദ്യ വ്യക്തി എക്‌സ്‌കാലിബറിന്റെ ഉടമയായ നഴ്‌സ് ആയിരുന്നു. ഇവര്‍ ചികിത്സയ്ക്കുശേഷം സുഖം പ്രാപിച്ചുവരികയാണ്. എബോള ബാധയെത്തുടര്‍ന്ന് നാലായിരം ആളുകള്‍ പശ്ചിമആഫ്രിക്കയില്‍ മരണപ്പെട്ടതായാണ് കണക്ക്. ആയിരത്തിലധികം പേര്‍ രോഗബാധിതരായുമുണ്ട്.

English summary
Dog who belonged to an Ebola-infected nurse was destroyed on Wednesday. An online petition calling for the dog’s life to be spared had drawn hundreds of thousands of signatures. Many protested against this incident.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X