കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രോഗലക്ഷണം ഇല്ലാത്തവരെയും കണ്ടുപിടിക്കും... ഒരൊറ്റ മാര്‍ഗം മാത്രം, കേട്ടാല്‍ ഞെട്ടും, ശ്വസന കഴിവ്!!

Google Oneindia Malayalam News

ലണ്ടന്‍: കൊറോണ വ്യാപനം ലോകത്തെല്ലായിടത്തും ശക്തമായിരിക്കുകയാണ്. നിലവില്‍ ഇതിന്റെ അടുത്ത ഘട്ടമാണ് എറ്റവും ഭയപ്പെടുന്നത്. പ്രകടമായ രോഗലക്ഷണം ഇല്ലാത്തവരില്‍ രോഗം വലിയ തോതില്‍ സ്ഥിരീകരിക്കുന്നുണ്ട്. ഇവരെ തിരിച്ചറിയുക എന്നത് ഹിമാലയന്‍ ടാസ്‌കാണ്. ചൈനയൊക്കെ ജനസംഖ്യയില്‍ നല്ലൊരു വിഭാഗം ഈ രോഗലക്ഷണമില്ലാത്തവര്‍ക്കായി പരിശോധന നടത്തുകയാണ്. എന്നാല്‍ ഇതിനൊരു ആശ്വാസം ഇനിയുണ്ടാവും. കൊറോണവൈറസ് ബാധിച്ചയാളെ നായകള്‍ക്ക് കണ്ടെത്താനാവുമെന്നാണ് പുതിയ കണ്ടെത്തല്‍. സാധാരണ ബോംബുകള്‍, മയക്കുമരുന്നുകള്‍, സംശയാസ്പദമായ കാര്യങ്ങള്‍ എന്നിവ കണ്ടെത്താനാണ് നായകളെ ഉപയോഗിക്കുന്നത്. എന്നാല്‍ ഇതില്‍ നിന്നുള്ള വലിയൊരു വഴിത്തിരിവാണിത്.

1

നായകള്‍ക്ക് വലിയ തോതില്‍ മണത്ത് കണ്ടുപിടിക്കാനുള്ള കഴിവുണ്ട്. ഇത് എത്ര കുഴപ്പം പിടിച്ച കൊറോണവൈറസ് കേസുകളും കണ്ടെത്താന്‍ സഹായിക്കും. ഏറ്റവുമധികം ശ്രദ്ധിക്കേണ്ട കാര്യം പ്രകടമായ രോഗലക്ഷണങ്ങള്‍ ഇല്ലാത്ത എന്നാല്‍ രോഗങ്ങള്‍ ഉള്ളവരെ കണ്ടെത്താന്‍ നായകള്‍ക്ക് കഴിവുണ്ട്. പ്രകടമായ രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരാണ് ഏറ്റവും അപകടകാരികള്‍. ഇവരില്‍ നിന്ന് പടര്‍ന്ന് പിടിക്കാന്‍ സാധ്യത കുറവാണ്. കാരണം ഇവരില്‍ പരിശോധന നടക്കാനുള്ള സാധ്യത കുറവാണ്. ശരീരത്തില്‍ നല്ലൊരു ശതമാനം വൈറസ് എത്തിയ ശേഷമേ ഇവര്‍ രോഗലക്ഷണങ്ങള്‍ കാണിക്കൂ. ബ്രിട്ടീഷ് ചാരിറ്റി സംഘടനയാണ് ഇത്തരമൊരു കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്.

ഇവരുടെ മെഡിക്കല്‍ ടീമിന്റെ ഭാഗമായ നായകളെയാണ് കൊറോണവൈറസ് കണ്ടെത്താനായി ഉപയോഗിക്കുക. ലണ്ടന്‍ സ്്കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപിക്കല്‍ മെഡിസിനും ദര്‍ഹം യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്നാണ് ഇവരുടെ പ്രവര്‍ത്തനം. നേരത്തെയുള്ള പഠനത്തില്‍ നായകള്‍ക്ക് മലേറിയ മണത്ത് കണ്ടുപിടിക്കാനുമെന്ന് തെളിഞ്ഞിരുന്നു. ഓരോ മഹാമാരികള്‍ക്കും വ്യത്യസ്ത മണം ഉണ്ടാകുമെന്നും, അതുകൊണ്ട് നായകള്‍ക്ക് അവ കണ്ടെത്താന്‍ സാധിക്കുമെന്ന് പഠന സംഘം പറയുന്നു. നായകളെ ആറാഴ്ച്ച കൊണ്ട് പരിശീലിപ്പിച്ച് എടുക്കാനാണ് ഇവരുടെ പദ്ധതി. കൊറോണ ഇത്തരം നീക്കം കൊണ്ട് വേഗത്തില്‍ പ്രതിരോധിക്കാമെന്നാണ് ഇവരുടെ വിശ്വാസം.

ബ്രിട്ടീഷ് ചാരിറ്റി നേരത്തെ അര്‍ബുദം, പാര്‍ക്കിന്‍സണ്‍സ്, ബാക്ടീരിയ ബാധ എന്നിവ നായകളിലൂടെ കണ്ടെത്താന്‍ സാധിക്കുമെന്ന് തെളിയിച്ചിരുന്നു. രോഗികളില്‍ നിന്നെടുത്ത സാമ്പിള്‍ വഴിയായിരുന്നു പരീക്ഷണം. മനുഷ്യശരീരത്തിലെ ഊഷ്മാവിലെ മാറ്റങ്ങള്‍ നായകള്‍ക്ക് പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കും അതിലൂടെ ഒരു വ്യക്തിക്ക് പനിയുണ്ടെന്ന് കണ്ടെത്താനും സാധിക്കും. ഇത് പ്രകാരം നായികള്‍ക്ക് കൊറോണ രോഗികളെ തിരിച്ചറിയാന്‍ സാധിക്കുമെന്ന് ഉറപ്പുണ്ടെന്ന് ബ്രിട്ടീഷ് ചാരിറ്റി വ്യക്തമാക്കി. രോഗികളില്‍ നിന്ന് വൈറസിന്റെ ഗന്ധം നായകള്‍ക്ക് പരിചിതമാക്കുകയാണ് അടുത്ത ഘട്ടം. ഇതിലൂടെ മെഡിക്കല്‍ ഉപകരണങ്ങളുടെ ആവശ്യം കുറയ്ക്കാനും അതിവേഗത്തില്‍ രോഗികളെ കണ്ടെത്താനും സഹായിക്കും.

Recommended Video

cmsvideo
ചെരുപ്പ് വഴിയും കൊറോണ വൈറസ് പകരാമെന്ന് പഠനം | Oneindia Malayalam

മലേറിയ മരുന്ന് നായകള്‍ കണ്ടെത്തിയ നൂറ് ശതമാനം കൃത്യതയോടെയായിരുന്നു. ഇപ്പോഴത്തെ പരീക്ഷണം അതിന്റെ പ്രാരംഭ ഘട്ടത്തിലാണ്. എന്നാല്‍ ഓരോ രോഗങ്ങള്‍ക്കും വ്യത്യസ്ത തരം മണങ്ങളാണ് ഉള്ളതെന്ന് അറിയാം. കോവിഡിന് അത്തരത്തിലൊന്നുണ്ടാവും. അങ്ങനെ ഒന്നുണ്ടെങ്കില്‍ അത് നായകള്‍ കണ്ടെത്തിയിരിക്കും. പരിശീലനത്തിന് ശേഷം ഇത്തരം നായകളെ വിമാനത്താവളത്തില്‍ പരിശോധനയ്ക്കായി നിയോഗിക്കും. ഇതിലൂടെ രോഗത്തിന്റെ രണ്ടാം വ്യാപനം തടയാനും സാധിക്കും. ഇത്തരം വിജയകരമായാല്‍ മണിക്കൂറില്‍ 250 പേരെയെങ്കിലും നായകള്‍ക്ക് രക്ഷിക്കാന്‍ സാധിക്കുമെന്ന് ബ്രിട്ടീഷ് ചാരിറ്റി സംഘം പറഞ്ഞു.

English summary
dogs can help to find coronavirus patients says researchers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X