ഇനി ക്ഷമിക്കാനാവില്ല!!! ഉത്തര കൊറിയയ്ക്ക് മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്!!!

  • Posted By:
Subscribe to Oneindia Malayalam

വാഷിങ്ടൺ: ഉത്തര കൊറിയയ്ക്ക് മുന്നറിയിപ്പുമായി അമേരിക്ക. ആണവവിഷയത്തിൽ ഉത്തര കൊറിയയോടുള്ള ക്ഷമ നശിച്ചുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ഉത്തര കൊറിയയുടെ ആണവ പരീക്ഷണം തുടരുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ നയം വ്യക്തമാക്കിയത്. ദക്ഷിണ കൊറിയ പ്രസിഡന്റ് മൂൺ ജോ ഇന്നിനോടാണ് ട്രംപ് തന്റെ അഭിപ്രായം വ്യക്തമാക്കിയത്. ഉത്തര കൊറിയ മനുഷ്യ ജീവന് യാതൊരു വിലയും നൽകുന്നില്ലെന്നും ട്രംപ് ആരോപിച്ചു.

ഉത്തര കൊറിയയ്ക്കെതിരെയുള്ള നടപടിയിൽ യുഎസും ദക്ഷിണ കൊറിയയും ഒറ്റക്കെട്ടാണെന്നും പ്രസിഡന്റ് മൂൺ പറഞ്ഞു. ഈ വർഷം അവസാനം ട്രംപ് ദക്ഷിണ കൊറിയ സന്ദർശിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉത്തര കൊറിയക്കെതിരെ അമേരിക്ക

ഉത്തര കൊറിയക്കെതിരെ അമേരിക്ക


ഉത്തര കൊറിയയുടെ നടപടിക്കെതിരെ ശക്തമായി പ്രതിഷേധിച്ച് അമേരിക്ക. കിം ജോങ് ഉൻ ജനങ്ങളുടെ ജീവന് യാതൊരു വിലയും കല്പ്പിക്കുന്നില്ല. ഉത്തര കൊറിയയുടെ കിരാദമായ ഭരണകൂടത്തിൽ നിന്നും ജനങ്ങൾ വെല്ലുവിളികൾ നേരിടുന്നുണ്ട്. ഇതിനെതിരെ ശക്തമായ നിലപാട് കൈ കൊള്ളുമെന്നും ട്രംപ് അറിയിച്ചിട്ടുണ്ട്.

ഉത്തര കൊറിയയുമായി നയന്ത്ര ബന്ധത്തിനില്ല

ഉത്തര കൊറിയയുമായി നയന്ത്ര ബന്ധത്തിനില്ല

മനുഷ്യത്വംമില്ലാത്ത ഉത്തര കൊറിയയോട് ഒരു തരത്തിലുള്ള നയതന്ത്ര ബന്ധത്തിനുമില്ലെന്നും ട്രംപ് അറിയിച്ചു. സ്വന്തം ജനങ്ങൾക്ക് സുരക്ഷ നൽകാത്തവർ ഏങ്ങനെ അയൽക്കാരോട് ബഹുമാനം കാണിക്കുമെന്നും ട്രംപ് ചോദിക്കുന്നു.

ക്ഷമയുടെ അതിര് അവസാനിച്ചു

ക്ഷമയുടെ അതിര് അവസാനിച്ചു

ഉത്തര കൊറിയയോട് വർഷങ്ങളായി ക്ഷമിച്ചു വരുകയാണ്. ഇനി അതു ഉണ്ടാകില്ല. ക്ഷമിക്കുന്നതിന്റെ അതിർ വരമ്പ് അവസാനിച്ചെന്നും ട്രംപ് പറഞ്ഞു. ഇനിയും പരീക്ഷണം തുടർന്നാൽ സൈനിക നടപടി സ്വീകരിക്കുമെന്നും അമേരിക്ക വ്യക്തമാക്കിട്ടുണ്ട്.

യുഎസ്- ഉത്തര കൊറിയയും തമ്മിലുള്ള ബന്ധം

യുഎസ്- ഉത്തര കൊറിയയും തമ്മിലുള്ള ബന്ധം

ഉത്തര കൊറിയയും അമേരിക്കയും തമ്മിലുള്ള ബന്ധം വഷളാകാനുള്ള കാരണം യുഎസ് പൗരൻ വാംബിയറിന്റെ മരണമാണ്. ഉത്തര കൊറിയ മോചിപ്പിച്ച അമേരിക്കൻ വിദ്യാർഥി ഓട്ടോ വാംബിയർ മരിച്ചത് അമേരിക്കയെ ക്ഷുഭിതമാക്കിയിരുന്നു. കൂടൊതെ കൊറിയയുടെ നിരന്തരമായുള്ള മിസൈൽ പരീക്ഷണവും ബന്ധത്തിൽ വലിയ വിള്ളലുണ്ടാക്കി.

ട്രംപിനെ ഹിറ്റ്ലറിനോട് ഉപമിച്ച് കൊറിയ

ട്രംപിനെ ഹിറ്റ്ലറിനോട് ഉപമിച്ച് കൊറിയ

കഴിഞ്ഞ ദിവസം ട്രംപിനെ ഹിറ്റ്ലറിനോട് ഉപമിച്ച് ഉത്തര കൊറിയ രംഗത്തെത്തിരുന്നു. ഹിറ്റ്ലറിനെ പോലെയാണ് ട്രംപ് എന്നും. എല്ലാവരും അമേരിക്കയുട ആജ്ഞാനുവർത്തി അനുസരിച്ചു പ്രവർത്തിക്കണമോയെന്നും കൊറിയ കുറ്റപ്പെടുത്തിയിരുന്നു.

ബാലസ്റ്റിക് മിസൈൽ പരീക്ഷണം

ബാലസ്റ്റിക് മിസൈൽ പരീക്ഷണം

ഉത്തര കൊറിയുടെ ബാലസ്റ്റിക് മിസൈൽ പരീക്ഷണത്തിൽ അന്താരാഷ്ട്ര സംഘടന എതിർപ്പ് അറിയിച്ചിരുന്നു. ഇതു അവഗണിച്ചാണ് കൊറിയ മിസൈൽ പരീക്ഷണം നടത്തുന്നത്.

English summary
US President Donald Trump called for a determined response to North Korea after talks with South Korea's President Moon Jae-in on Friday where he stressed the importance of their alliance but took aim at Seoul over trade and sharing the cost of defense.
Please Wait while comments are loading...