യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണെ പുറത്താക്കി!! യുഎസിൽ തിരക്കിട്ട നീക്കങ്ങൾ

  • Written By:
Subscribe to Oneindia Malayalam

വാഷിംഗ്ടൺ: യുഎസ് സ്റ്റേറ്റ് സെക്രട്ടരി റെക്സ് ടില്ലേഴ്സണെ തൽസ്ഥാനത്തുനിന്ന് നീക്കം ചെയ്തുു. പകരം സിഐഎ തലവനായിരുന്ന മൈക്ക് പോമ്പിയോയൊണ് നിയമിച്ചിട്ടുള്ളത്. സിഐഎയുടെ തലപ്പത്ത് ആദ്യത്തെ വനിതയെ നിയമിച്ച് യുഎസ് പ്രസിഡന്റ് ട്രംപ് മറ്റൊരു ചരിത്രം കൂടി രചിച്ചു. ഹിന ഹാസ്പെലിനെയാണ് സിഐഎയുടെ തലപ്പത്ത് നിയമിച്ചിട്ടുള്ളത്. സിഐഎയുടെ നയിക്കാനെത്തുന്ന ആദ്യത്തെ വനിതയാണ് ഇവർ.

ശരീരത്തിലെ ഈ അടയാളങ്ങൾ ഭാഗ്യം പറയും: നെറ്റിയിൽ മറുകുള്ള സ്ത്രീകൾക്ക് സമ്പന്ന ജീവിതം!! നീളമുള്ള കാൽവിരലെങ്കില്‍ ദുരിതം!!

സിഐഎ ഡയറക്ടറായ മൈക്ക് പോമ്പിയോയെ പുതിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയായി നിയമിച്ചുമെന്നും അദ്ദേഹം മികച്ച സേവനം ചെയ്യുമെന്നും ട്രംപ് ട്വീറ്റ് ചെയ്തുു. ജിന ഹാസ്പെൽ സിഐഎയുടെ തലപ്പത്തേയ്ക്ക് എത്തുമെന്നും ഈ പദവിയിലേയ്ക്ക് എത്തുന്ന ആദ്യത്തെ വനിതയാണ് ഇവരെന്നും തിരഞ്ഞെടുക്കപ്പെട്ടവരെ അഭിനന്ദിച്ചുകൊണ്ട് ട്രംപ് ട്വീറ്റില്‍ കുറിക്കുന്നു. ചൊവ്വാഴ്ച രാവിലെയായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ആദ്യമായാണ് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയുടെ തലപ്പത്തേയ്ക്ക് ഒരു വനിതയെത്തുന്നത്.

rex-tillerson

ടില്ലേഴ്സണോട് കഴിഞ്ഞ വെള്ളിയാഴ്ച തന്നെ പ്രസി‍ഡന്റ് ട്രംപ് രാജി ആവശ്യപ്പെട്ടിരുന്നുവെന്നും കിം ജോങ് ഉന്നുമായുള്ള യുഎസിന്റെ ചർച്ചയ്ക്ക് മുമ്പുതന്നെ ഈ മാറ്റം ട്രംപ് ആഗ്രഹിച്ചിരുന്നുവെന്നും വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ടില്ലേഴ്സണെ ഈ സ്ഥാനത്തുനിന്ന് നീക്കം പകരം മറ്റൊരാളെ നിയമിക്കാനുള്ള നീക്കമാണ് ട്രംപ് നേരത്തെ പദ്ധതിയിട്ട് നടപ്പിലാക്കിയിട്ടുള്ളത്. മെയ് മാസത്തിനുള്ളിൽ യുഎസ്- ഉത്തരകൊറിയ സമാധാന ചര്‍ച്ചകൾക്ക് വഴിയൊരുങ്ങുമെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. റെക്സ് ടില്ലേഴ്സണിന്റെ സേവനത്തിന് നന്ദി പറഞ്ഞ ട്രംപ് കഴിഞ്ഞ 14 മാസത്തെ അദ്ദേഹത്തിന്റെ സേവനത്തെ പ്രകീര്‍ത്തിക്കുകയും ചെയ്തിരുന്നു. ആഫ്രിക്കൻ സന്ദർശനത്തിലായിരുന്ന റെക്സ് ടില്ലേഴ്സണെ അമേരിക്കയിലേയ്ക്ക് തിരിച്ചു വിളിച്ച ശേഷമാണ് ട്രംപ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കുന്നതായി അറിയിച്ചത്. നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു ടില്ലേഴ്സൺ ആഫ്രിക്കൻ സന്ദർശനത്തിന് തുടക്കമിട്ടത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
President Donald Trump has ousted Secretary of State Rex Tillerson and replaced him with CIA Director Mike Pompeo, orchestrating a major change to his national security team amid delicate negotiations with North Korea, White House officials said Tuesday.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്