അമേരിക്കയിൽ നിന്നും കോടികളുടെ ആയുധങ്ങള്‍ സൗദി വാങ്ങുന്നു..!! ഇറാന് ഭീതി..!! തന്ത്രങ്ങളുമായി ട്രംപ് !

  • By: Anamika
Subscribe to Oneindia Malayalam

വാഷിംഗ്ടണ്‍: ഈ വരുന്ന ഞായറാഴ്ചയാണ് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് സൗദി അറേബ്യ സന്ദര്‍ശിക്കുക. സൗദി അടക്കമുള്ള മുസ്ലിം രാജ്യങ്ങളോടുള്ള അമേരിക്കയുടെ സമീപനവും നിലപാടുകളും വ്യക്തമാക്കുന്ന സന്ദര്‍ശനം എന്നതിനാല്‍ ട്രംപിന്റെ വരവിന് വലിയ പ്രാധാന്യമാണ് പശ്ചിമേഷ്യയെ സംബന്ധിച്ചുള്ളത്. ഭീകരവാദത്തിന് എതിരായ പോരാട്ടം ഉള്‍പ്പെടെ തന്ത്രപ്രധാനമായ വിഷയങ്ങളില്‍ ട്രംപുമായി ചര്‍ച്ച നടക്കുമെന്നാണ് കരുതുന്നത്.

ഫ്‌ളാറ്റില്‍ തനിച്ച് താമസം..! സമ്പാദിക്കുന്നത് ഇങ്ങനെ..! പ്രശസ്ത നടിയോട് സദാചാര പോലീസ് ചെയ്തത്...!!

നിലപാട് ഇസ്ലാമിനെതിരെ

അമേരിക്കന്‍ പ്രസിഡണ്ടായി അധികാരമേറ്റതു മുതല്‍ മുസ്ലിംങ്ങള്‍ക്കെതിരായ നിലപാടാണ് ഡൊണാള്‍ഡ് ട്രംപ് സ്വീകരിച്ചു പോന്നിട്ടുള്ളത്. മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത് ഉള്‍പ്പെടെ ഉള്ള നടപടികള്‍ ട്രംപിന്റെ ഭാഗത്ത് നിന്നുണ്ടായി. എന്നാല്‍ സൗദി പോലുള്ള ഗള്‍ഫ് രാജ്യങ്ങളെ ട്രംപ് വെറുപ്പിച്ചിരുന്നില്ല.

ഐക്യത്തിന് ഊന്നൽ

അമേരിക്കയിലെ പ്രമുഖ മതങ്ങള്‍ തമ്മിലുള്ള ഐക്യത്തിന് ഊന്നല്‍ നല്‍കാനുദ്ദേശിച്ചുള്ളതാണ് ട്രംപിന്റെ സന്ദര്‍ശനമെന്നാണ് വൈറ്റ് ഹൗസ് വ്യക്തമാക്കുന്നത്. ഇസ്ലാമിലെ സമാധാന കാഴ്ചപ്പാട് എന്ന വിഷയത്തെക്കുറിച്ചാണ് സൗദിയില്‍ ട്രംപ് പ്രസംഗിക്കുക.

ലക്ഷ്യം വിശാല ഐക്യം

ആഗോളവ്യാപകമായ ഭീകരവാദിത്തിനെതിരെ മുസ്ലിം രാജ്യങ്ങളോട് ചേര്‍ന്നുള്ള വിശാലമായ ഐക്യമാണ് ട്രംപ് ലക്ഷ്യമിടുന്നത്. സൗദി അറേബ്യ ഉള്‍പ്പെടെ അമേരിക്ക നല്ല ബന്ധം പുലര്‍ത്തുന്ന മുസ്ലിം സഖ്യശക്തികളോടുള്ള ഉത്തരവാദിത്വത്തെക്കുറിച്ചും ട്രംപിന്റെ പ്രസംഗത്തില്‍ വിശദീകരണമുണ്ടാകും.

 ഭീകരതയ്ക്കെതിരെ പോരാട്ടം

ട്രംപിന്റെ സൗദി സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഈ മാസം 21 ന് ഇസ്ലാമിക് രാഷ്ട്രത്തലവന്മാര്‍ പങ്കെടുക്കുന്ന ഉച്ചകോടിയും നടക്കും. 56 ഇസ്ലാമിക്- അറബ് രാഷ്ട്രത്തലവന്മാരാണ് ഉച്ചകോടിയില്‍ പങ്കെടുക്കുക. യോജിച്ചുള്ള ഭീകരവിരുദ്ധ പോരാട്ടം, ഭീകരര്‍ക്കുള്ള സാമ്പത്തിക സഹായം മരവിപ്പിക്കുക തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയാവും.

കോടികളുടെ ആയുധക്കൈമാറ്റം

സൗദിയിലെത്തുന്ന ട്രംപ് ഭരണാധികാരി സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തും. പതിനായിരം കോടി ഡോളറിന്റെ ആയുധങ്ങള്‍ അമേരിക്ക സൗദിക്ക് വില്‍ക്കുന്ന കരാറിലും ഈ സന്ദര്‍ശനത്തിനിടെ ഇരുരാജ്യങ്ങളും ഒപ്പുവെയ്ക്കും. സൗദി വാങ്ങുന്നത് യുദ്ധക്കപ്പലുകള്‍, മിസൈലുകള്‍, നാവിക സുരക്ഷാ ഉപകരണങ്ങള്‍ എന്നിവയാകും.

ഇറാന് നിർണായകം

ട്രംപിന്റെ സന്ദര്‍ശനം ഇറാനെ സംബന്ധിച്ചിടത്തോളവും നിര്‍ണായകമാണ്. സൗദി സന്ദര്‍ശനത്തിനിടെ പശ്ചിമേഷ്യന്‍ മേഖലയിലെ ഇറാന്റെ കടന്നു കയറ്റവും ചര്‍ച്ചാ വിഷയമാകും. ഇറാനെ ആണവഭീഷണിയുള്ള രാജ്യമായ് കണക്കു കൂട്ടുന്ന അമേരിക്ക സൗദി ഉള്‍പ്പെടെ ഉള്ള രാജ്യങ്ങളെ കൂടെ നിര്‍ത്താനും കണക്കുകൂട്ടുന്നു.

ഇസ്രായേലിലേക്കും വത്തിക്കാനിലേക്കും

അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി വൈറ്റ് ഹൗസില്‍ ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇസ്ലാമിക് സ്റ്റേറ്റിനെ തുരത്താന്‍ ഒരുമിച്ച് പോരാടാന്‍ ധാരണയായി. സൗദിയിലെ സന്ദര്‍ശനത്തിന് ശേഷം ഡൊണാള്‍ഡ് ട്രംപ് ഇസ്രായേലിലേക്കും വത്തിക്കാനിലേക്കും പോകും.

English summary
In Donald Trump’s Saudi visit, Fighting radical Islam is main on agenda
Please Wait while comments are loading...