ഉത്തരകൊറിയയ്ക്കെതിരെ സൈനിക നടപടിയില്ല: ട്രംപ് പേടിച്ച് മുട്ടുമടക്കുന്നു! ചൈനയും റഷ്യയും പറയുന്നത് !!
ഉത്തരകൊറിയയുടെ ആണവ പ്രതിസന്ധി പരിഹരിക്കുന്നതിന് പ്രമേയം പാസാക്കുന്നതിനായി യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍ പിംങ്ങും കഴിഞ്ഞ ദിവസം നടത്തിയിരുന്നു
Recommended Video

വാഷിംഗ്ടണ്‍: ഉത്തരകൊറിയ്ക്കെതിരെ ആദ്യം സ്വീകരിക്കേണ്ടത് സൈനിക നടപടിയല്ലെന്ന് യുഎസ്. ഉത്തരകൊറിയയ്ക്കെതിരെ ആദ്യം സൈനിക നടപടി സ്വീകരിക്കേണ്ടതില്ലെന്നാണ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയത്. ഉത്തരകൊറിയയുടെ ആണവ പ്രതിസന്ധി പരിഹരിക്കുന്നതിന് പ്രമേയം പാസാക്കുന്നതിനായി യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍ പിംങ്ങും കഴിഞ്ഞ ദിവസം ഫോണില്‍ ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ഫോണ്‍ സംഭാഷണത്തെ ഉദ്ധരിച്ച് ചൈനീസ് ടിവി ചാനല്‍ ചൈന ഗ്ലോബല്‍ ടെലിവിഷന്‍ നെറ്റ് വര്‍ക്കാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഉത്തരകൊറിയ സെപ്തംബര്‍ മൂന്നിന് അതുഗ്ര ശേഷിയുള്ള ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചതിന് പിന്നാലെ അമേരിക്കയ്ക്ക് വേണ്ടി കൂടുതല്‍ സമ്മാനപ്പൊതികള്‍ വരാനിരിക്കുന്നതേയുള്ളൂവെന്ന് ഉത്തരകൊറിയന്‍ അംബംസാഡര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കൊറിയയുടെ സഖ്യകക്ഷിയായ ചൈനയും ഉത്തരകൊറിയയുടെ നീക്കത്തില്‍ പരോക്ഷമായി വിയോജിപ്പ് പ്രകടപ്പിച്ചിരുന്നു.

ആണവ പ്രതിസന്ധി
കൊറിയന്‍ ഉപഭൂഖണ്ഡത്തില്‍ നിലനില്‍ക്കുന്ന ആണവ പ്രതിസന്ധി അവസാനിപ്പിക്കാന്‍ പ്രദേശത്തുനിന്ന് ആണവായുധങ്ങള്‍ നീക്കുന്നതിനുള്ള ശ്രമങ്ങളാണ് ചൈന നടത്തിവരുന്നതെന്ന് ചൈനീസ് ടിവി ചാനല്‍ ചൈന ഗ്ലോബല്‍ ടെലിവിഷന്‍ നെറ്റ് വര്‍ക്കാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നു. ചര്‍ച്ചകള്‍ വഴി പ്രശ്നം പരിഹരിക്കുന്നതിനാണ് ചൈന ശ്രമിക്കുന്നത്. പ്രതിസന്ധി ഉടന്‍ തന്നെ പരിഹരിക്കണമെന്ന ആവശ്യമാണ് ട്രംപും മുന്നോട്ടുവച്ചിട്ടുള്ളത്.

സൈനിക നടപടി പരിഹാരമല്ല
ഉത്തരകൊറിയയ്ക്കെതിരെ സൈനിക നടപടി സ്വീകരിക്കുകയല്ല ആദ്യത്തെ മാര്‍ഗ്ഗമെന്ന് പ്രതികരിച്ച ട്രംപ് മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടുകയാണെന്നും പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ ഉത്തരകൊറിയയ്ക്കെതിരെ സൈനിക നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയ ട്രംപ് മലക്കം മറിയുകയായിരുന്നു. നേരിട്ടുള്ള ചര്‍ച്ചകളല്ല വേണ്ടതെന്നും ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.

സഖ്യരാഷ്ട്രങ്ങള്‍ പറയുന്നത്
ഉത്തരകൊറിയയ്ക്കെതിരെ സൈനിക നടപടി സ്വീകരിക്കേണ്ടതില്ലെന്നും സമാധാനപരമായ ചര്‍ച്ചകള്‍ വഴി പ്രശ്നം പരിഹരിക്കാമെന്നുമാണ് യുഎസിന്‍റെ സഖ്യകക്ഷികളായ ജപ്പാനും ദക്ഷിണ കൊറിയയും മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശം. യുദ്ധമോ സൈനിക നടപടിയോ വേണ്ടെന്ന നിലപാടാണ് റഷ്യയും ഉത്തരകൊറിയയുടെ സഖ്യകക്ഷിയായ ചൈനയും നിര്‍ദേശിച്ചിട്ടുള്ളത്. എന്നാല്‍ ഉപരോധം ഏര്‍പ്പെടുത്താനുള്ള നീക്കത്തെ ഇരു രാജ്യങ്ങളും പിന്തുണയ്ക്കുന്നുണ്ട്.

ഉത്തരകൊറിയയ്ക്ക് ഉപരോധം
അണുവായുധ പരീക്ഷണങ്ങള്‍ നിയന്ത്രമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ യുഎസ് പ്രസിഡന്‍റ് ട്രംപും ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചെല മെര്‍ക്കലും ചേര്‍ന്ന് ഉത്തരകൊറിയയ്ക്ക് ശക്തമായ ഉപരോധം ഏര്‍പ്പെടുത്തുന്നതിനായി യൂറോപ്യന്‍ രാജ്യങ്ങളുടെ പിന്തുണ തേടാനുള്ള ശ്രമത്തിലാണുള്ളത്. ട്രംപും മെര്‍ക്കലും കഴിഞ്ഞദിവസം നടത്തിയ ഫോണ്‍ സംഭാഷണത്തിലും ഇക്കാര്യങ്ങളാണ് ചര്‍ച്ചയായതെന്ന് മെര്‍ക്കലിന്‍റെ വക്താവ് വ്യക്തമാക്കി. പ്രശ്നത്തിന് സമാധാനപരമായി പരിഹാരം കണ്ടെത്താനാണ് ശ്രമമെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാണിക്കുന്നു.

യുഎസ് ഐക്യരാഷ്ട്രസഭയില്‍
ഉത്തരകൊറിയയുടെ ഹൈഡ്രജന്‍ ബോംബ് പരീക്ഷണം ലോകത്തിന്‍റെ നിലനില്‍പ്പിന് തന്നെ ഭീഷണിയാണെന്നും രാജ്യത്തിനെതിരെ സാധ്യമായ ശക്തമായ നടപടി സ്വീകരിക്കണമെന്നുമുള്ള ആവശ്യം ന്യൂയോര്‍ക്കില്‍ ചേര്‍ന്ന യുഎന്‍ രക്ഷാസമിതി യോഗത്തില്‍ യുഎസ് പ്രതിനിധി നിക്കി ഹാലെ ഉന്നയിച്ചിരുന്നു. ഉത്തരകൊറിയ യുദ്ധം ഇരന്നുവാങ്ങുകയാണെന്നും നയതന്ത്ര തലത്തില്‍ ഉത്തരകൊറിയയെ കൈകാര്യം ചെയ്യേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞുവെന്നും ഇതുകൊണ്ട് ഫലമുണ്ടാകില്ലെന്നും നിക്കി ഹാലെ ചൂണ്ടിക്കാണിച്ചു.

ഹൈഡ്രജന്‍ ബോംബ് പരീക്ഷണം
മാരക പ്രഹരശേഷിയുള്ള ഹൈഡ്രജന്‍ ബോംബ് വിജയകരമായി പരീക്ഷിച്ചതായി ഉത്തരകൊറിയ സെപ്തംബര്‍ നാലിന് വ്യക്തമാക്കിയിരുന്നു. ഉത്തരകൊറിയ ഏറ്റവും ഒടുവില്‍ പരീക്ഷിച്ച ഹാസ്വോങ് 14 ല്‍ ഈ ഹൈഡ്രജന്‍ ബോംബ് ഘടിപ്പിക്കാന്‍ കഴിയുമെന്നും ഉത്തരകൊറിയ അവകാശവാദമുന്നയിച്ചിരുന്നു. ഉത്തരകൊറിയ നടത്തുന്ന ആറാമത്തെ അണുവായുധ പരീക്ഷണമാണ് ഞായറാഴ്ച നടന്നത്. ട്രംപ് യുഎസ് പ്രസിഡന്‍റായ ശേഷമുള്ള ആദ്യത്തെ അണുവായുധ പരീക്ഷണം കൂടിയാണിത്.

ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍
ഉത്തരകൊറിയയുടെ പശ്ചിമ തീരത്ത് ചലിക്കുന്ന റോക്കറ്റ് ശ്രദ്ധയില്‍പ്പെട്ടുവെന്നും ഇത് പശ്ചിമ തീരത്തുനിന്ന് ഭൂഖണ്ഡാന്തര മിസൈല്‍ വിക്ഷേപിക്കാനുള്ള ഉത്തരകൊറിയയുടെ ശ്രമത്തിന്‍റെ ഭാഗമാണെന്നും ദക്ഷിണകൊറിയന്‍ ദിനപത്രം ഏഷ്യ ബിസിനസ് ഡെയ് ലി ചില വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു. നിരീക്ഷണം തടസ്സപ്പെടുത്തുന്നതിന് വേണ്ടി രാത്രിയായിരിക്കും മിസൈല്‍ വിക്ഷേപിക്കുകയെന്നും മാധ്യമം ചൂണ്ടിക്കാണിക്കുന്നു.












Click it and Unblock the Notifications