ഈജിപ്തില്‍ ട്രെയിനുകള്‍ കൂട്ടിമുട്ടി 44 മരണം; അപകടം അലക്‌സാണ്ട്രിയയില്‍

  • Posted By:
Subscribe to Oneindia Malayalam

ഈജിപ്തിലെ തുറമുഖനഗരമായ അലക്‌സാണ്ട്രിയയില്‍ ട്രെയിനുകള്‍ കൂട്ടിമുട്ടി ചുരുങ്ങിയത് 42 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരണ സംഖ്യ ഉയരാനിടയുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. വെള്ളിയാഴ്ച പ്രാദേശിക സമയം 2.15ഓടെ ഖുര്‍ഷിദ് സ്‌റ്റേഷന്റെ തൊട്ടടുത്തായിരുന്നു ദുരന്തം.

കൂട്ടിയിടിയുടെ ആഘാതത്തില്‍ രണ്ട് ട്രെയിനുകളുടെയും മുന്‍ഭാഗം മുകളിലേക്കുയര്‍ന്ന് ഒരു പിരമിഡിന്റെ ആകൃതി പ്രാപിച്ചതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഇടിയുടെ ആഘാതത്തില്‍ ട്രെയിനുകളുടെ ഒട്ടേറെ ബോഗികള്‍ തകര്‍ന്നു. ട്രെയിനിന്റെ തകര്‍ന്ന അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ ഏറെ പാടുപെട്ടാണ് പുറത്തെടുത്തത്.

egypt-train-collission

റെയില്‍വേ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ ഭരണകൂടം പരാജയമാണെന്ന് നേരത്തേ പരാതികള്‍ ഉയര്‍ന്നിരുന്നു. 2016ല്‍ പാളം തെറ്റി നിരവധി പേര്‍ മരിച്ചിരുന്നു. 2012ല്‍ ട്രെയിന്‍ സ്‌കൂള്‍ ബസ്സുമായി കൂട്ടിയിടിച്ച് കുട്ടികളടക്കം 50ലേറെ പേര്‍ കൊല്ലപ്പെട്ടതാണ് ഈജിപ്തില്‍ സമീപകാലത്തുണ്ടായ വലിയ ട്രെയിന്‍ അപകടങ്ങളിലൊന്ന്. 2002ല്‍ ട്രെയിനിന് തീപ്പിടിച്ച് 360 പേര്‍ മരിച്ചതാണ് രാജ്യത്തുണ്ടായ ഏറ്റവും വലിയ ട്രെയിന്‍ ദുരന്തം.

English summary
At least 44 people have been killed and dozens more injured in a train collision in Egypt
Please Wait while comments are loading...