കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൂടൻ മോഡൽ കിം കര്‍ദാഷ്യാന്‍ അപേക്ഷിച്ചു.. ഡൊണാൾഡ് ട്രംപിന്റെ മനസ്സലിഞ്ഞു.. തടവുകാരിക്ക് മോചനം

Google Oneindia Malayalam News

വാഷിംഗ്ടണ്‍: സുന്ദരികള്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന് ഒരു വീക്ക്‌നെസ്സാണ് എന്നത് പരസ്യമായ രഹസ്യമാണ്. അതുകൊണ്ട് തന്നെ അറിയപ്പെടുന്ന ചൂടന്‍ മോഡലും ടിവി താരവുമായ കിം കര്‍ദാഷ്യാന്റെ അപേക്ഷ അമേരിക്കന്‍ പ്രസിഡണ്ടിന് നിരസിക്കാന്‍ സാധിക്കാതെ വന്നതിന് കുറ്റം പറയാനൊക്കില്ല. കിമ്മിന്റെ അപേക്ഷ പരിഗണിച്ച് മയക്കുമരുന്ന് കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സ്ത്രീയെ ട്രംപ് ജയില്‍ മോചിതയാക്കിയിരിക്കുകയാണ്. പ്രസിഡണ്ടിനുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് നടപടി.

kim

മയക്കുമരുന്ന് കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് 20 വര്‍ഷമായി തടവില്‍ കഴിയുകയാണ് ടെന്നസി സ്വദേശിനിയായ ആലിസ് മേരി ജോണ്‍സണ്‍. 63കാരിയായ ആലിസ് പരോള്‍ പോലും ലഭിക്കാതെയാണ് 20 വര്‍ഷമായി ജയില്‍ ശിക്ഷ അനുഭവിക്കുന്നത്. ആലീസിന്റെ അവസ്ഥയെക്കുറിച്ച് അറിഞ്ഞ കിം വിഷയത്തില്‍ ഇടപെടുകയായിരുന്നു.

വൈറ്റ് ഹൗസിലെത്തി ഡൊണാള്‍ഡ് ട്രംപിനെ സന്ദര്‍ശിച്ച കിം ആലീസിന്റെ കാര്യത്തില്‍ ഇളവ് നല്‍കാന്‍ അഭ്യര്‍ത്ഥിക്കുകയായിരുന്നു. മാതൃകാ തടവുകാരിയായ ആലിസ് ഒരു രണ്ടാം അവസരം അര്‍ഹിക്കുന്നുണ്ട് എന്നാണ് ആലീസിന്റെ ശിക്ഷ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവില്‍ വൈറ്റ് ഹൗസ് വ്യക്തമാക്കുന്നത്. അതേസമയം കുറ്റകൃത്യങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുന്നതാണ് ട്രംപ് ഭരണകൂടമെന്നും ഉത്തരവില്‍ പറയുന്നു. ഉത്തരവ് പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം ആലീസ് ജയില്‍ മോചിതയായി. അതിനിടെ ഇത്തരമൊരു സംഭവം ചരിത്രത്തില്‍ ആദ്യമാണെന്നും ട്രംപിനെ കിം കര്‍ദാഷ്യാൻ സ്വാധീനിച്ചുവെന്നുമാണ് ആരോപണം ഉയരുന്നത്.

English summary
Drug offender released after Kim Kardashian's plea to Donald Trump
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X