കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാടുന്നത് നാസിയ അമീന്‍ ഫ്രം കറാച്ചി, പാകിസ്ഥാന്‍ യുവതിയുടെ മലയാളം പാട്ടുകള്‍ വൈറലാകുന്നു...

കറാച്ചി സ്വദേശിനിയായ നാസിയ അമീന്‍ പാടിയ മലയാളം പാട്ടുകളാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്.

  • By Afeef Musthafa
Google Oneindia Malayalam News

ദുബായ്: മലയാളികളുടെ മനം കവരുന്ന പാട്ടുകളുമായി സോഷ്യല്‍ മീഡിയകളില്‍ താരമാവുകാണ് നാസിയ അമീന്‍ എന്ന പാകിസ്ഥാന്‍ യുവതി. സംഗീതത്തിന് അതിര്‍ത്തികളില്ല എന്നു വിശ്വസിക്കുന്ന നാസിയ അമീന്‍ ഇതുവരെ 22 ഓളം ഭാഷകളില്‍ പാടിയിട്ടുണ്ട്.

മലയാളികള്‍ നെഞ്ചേറ്റിയ പ്രേമം സിനിമയിലെ മലരേ, എന്നു നിന്റെ മൊയ്തീനിലെ കാത്തിരുന്നു കാത്തിരുന്നു എന്നീ പാട്ടുകളാണ് നാസിയ അമീന്‍ ആലപിച്ച മലയാളം ഗാനങ്ങള്‍.

ദുബായില്‍ ബിസിനസ് ഡെവലപ്‌മെന്റ് മാനേജറായി ജോലി ചെയ്യുന്ന നാസിയ അമീന്‍ തന്റെ സഹപ്രവര്‍ത്തകരായ മലയാളി കൂട്ടുകാര്‍ക്ക് വേണ്ടിയാണ് മലയാളം പാട്ടുകള്‍ പാടി തുടങ്ങിയത്. പാട്ട് യൂട്യൂബിലും ഫെയ്‌സ്ബുക്കിലും പോസ്റ്റ് ചെയ്തതോടെ നാസിയ അമീന്‍ മലയാളികള്‍ക്കിടയിലും ഹിറ്റായി മാറി. 22 ഭാഷകളില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള ഈ കറാച്ചി സ്വദേശിനി ഇനി മറാത്തിയിലും ബംഗാളിയിലും പാടാനുള്ള തയ്യാറെടുപ്പിലാണ്.

പാകിസ്ഥാനില്‍ അവസരങ്ങള്‍ കുറവായിരുന്നു

പാകിസ്ഥാനില്‍ അവസരങ്ങള്‍ കുറവായിരുന്നു

പിന്നണി ഗായികയാകണം എന്നതായിരുന്നു കുട്ടിക്കാലം മുതലേ നാസിയയുടെ സ്വപ്നം. എന്നാല്‍ പാക്കിസ്ഥാനിലെ പ്രത്യേക സാഹചര്യങ്ങള്‍ അനുകൂലമായിരുന്നില്ല. ദുബായിയില്‍ വന്നതിന് ശേഷമാണ് നാസിയ ചെറിയ രീതിയില്‍ മ്യൂസിക് ഷോകളും മറ്റും അവതരിപ്പിക്കാന്‍ തുടങ്ങിയത്.

ഇന്ത്യയില്‍ വന്നിട്ടില്ല

ഇന്ത്യയില്‍ വന്നിട്ടില്ല

നാസിയയുടെ അമ്മയുടെ സ്വദേശം ഗുജറാത്താണ്, അച്ഛന്‍ പാകിസ്ഥാനിയും. സ്വന്തം നാട്ടിലേക്ക് പോകാന്‍ കഴിയാതെ അമ്മ കരയുന്നതാണ് ഇന്ത്യയെ കുറിച്ചുള്ള നാസിയയുടെ ഓര്‍മ്മകള്‍.

പാട്ടിന്റെ ട്യൂണ്‍ ഇഷ്ടപ്പെട്ടു,അര്‍ത്ഥം അറിയില്ല

പാട്ടിന്റെ ട്യൂണ്‍ ഇഷ്ടപ്പെട്ടു,അര്‍ത്ഥം അറിയില്ല

തന്റെ കൂടെ ദുബായില്‍ ജോലി ചെയ്യുന്ന സഹപ്രവര്‍ത്തകര്‍ക്ക് വേണ്ടിയാണ് നാസിയ മലയാളം പാട്ടുകള്‍ പാടി തുടങ്ങിയത്. താന്‍ പാടിയ രണ്ടു മലയാളം പാട്ടുകളും ട്യൂണ്‍ ഇഷ്ടപ്പെട്ടതിനാലാണ് തിരഞ്ഞെടുത്തത്. വരികളുടെ അര്‍ത്ഥം അറിയില്ലെന്നും നാസിയ പറഞ്ഞു.

22 ഭാഷകളില്‍ പാടി

22 ഭാഷകളില്‍ പാടി

22 ഭാഷകളില്‍ പാടിയ നാസിയ ഇനി ബംഗാളിയിലും മറാത്തിയിലും പാടാനുള്ള തയ്യാറെടുപ്പിലാണ്. നാസിയ അമീന്‍ മുഹമ്മദ് എന്ന തന്റെ ഒഫീഷ്യല്‍ പേജിലൂടെ ഉടന്‍ തന്നെ ബംഗാളി, മറാത്തി ഗാനങ്ങളും റിലീസ് ചെയ്യുന്നതായിരിക്കും.

തന്റെ പാട്ടുകള്‍ ഇന്ത്യ-പാകിസ്ഥാന്‍ ഐക്യത്തിന് മുതല്‍ക്കൂട്ടാവും

തന്റെ പാട്ടുകള്‍ ഇന്ത്യ-പാകിസ്ഥാന്‍ ഐക്യത്തിന് മുതല്‍ക്കൂട്ടാവും

സംഗീതത്തിന് അതിര്‍ത്തികളില്ല എന്ന വിശ്വസിക്കുന്നയാളാണ് താനെന്ന് നാസിയ. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഈ പാട്ടുകള്‍ ഒരു മുതല്‍ക്കൂട്ടാവുമെന്നും നാസിയ വിശ്വസിക്കുന്നു. ഇന്ത്യാക്കാരും പാകിസ്ഥാന്‍കാരും സ്‌നേഹത്തോടെയും സന്തോഷത്തോടെയും ഒരുമിച്ച് ജീവിക്കുന്നത് കാണണമെങ്കില്‍ ദുബായില്‍ വന്നാല്‍ മതിയെന്നാണ് നാസിയ പറയുന്നത്.

English summary
Dubai-based Pakistani singer Nazia Mohammad. Nazia has sung in 22 languages already and plans to sing in Marathi and Bengali now.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X