കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകം കീഴടക്കാന്‍ ദുബായ് ക്രീക്ക് ടവര്‍ വരുന്നു

Google Oneindia Malayalam News

ദുബായ്: ലോകത്തെ ഏറ്റവും നീളം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയെയും പിന്നിലാക്കി ദുബായില്‍ പുതിയ ടവര്‍ നിര്‍മ്മിക്കാന്‍ എമ്മാര്‍ പ്രോപ്പര്‍ട്ടീസ് ഒരുങ്ങുന്നു. ദുബായില്‍ നടക്കുന്ന എക്‌സ്‌പോ 2020 ക്ക് മുന്‍പ് ടവര്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുവാനാണ് അധിക്രതര്‍ ഒരുങ്ങുന്നത്.

ലോകത്തിന്റെ നെറുകയില്‍ എന്നും ദുബായിയുടെ സ്ഥാനം ഏറ്റവും മുന്‍പന്തിയിലെത്തിക്കാന്‍ മുന്‍കൈയ്യെടുക്കുന്ന യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ടവര്‍ നിര്‍മ്മാണവുമായി എമ്മാര്‍ മുന്നോട്ട് പോകുന്നത്.

creek

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലഭിച്ച കെട്ടിട മോഡലുകളില്‍ നിന്നും ഷെയ്ഖ് മുഹമ്മദ് തന്നെയാണ് നിലവിലെ ഡിസൈന്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ഇസ്ലാമിക പൈത്രകം നിലനിര്‍ത്തികൊണ്ടുള്ള ചരിത്ര, സാംസ്‌കാരികതയിലേക്ക് വെളിച്ചം വീശുന്ന രീതിയില്‍ ലില്ലിപ്പുവിന്റെ ആക്യതിയിലാണ് ടവര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

thetoweratdubaicreekharbour1

സ്പാനിഷ് ആര്‍ക്കിടെക്റ്റും എന്‍ജിനീയറുമായ സാന്റിയാഗോ കലട്രാവയുടെ മനസ്സില്‍ വിരിഞ്ഞ രൂപകല്‍പനയ്ക്ക് ഷെയ്ഖ് മുഹമ്മദ് അംഗീകാരം നല്‍കിയതോടെ ലോകത്തിലെ ഏറ്റവും നീളം കൂടിയ ടവര്‍ ദുബായിക്ക് സ്വന്തമാകുന്നു.

thetoweratdubaicreek

ബുര്‍ജ് ഖലീഫയുടെ പൂര്‍ത്തീകരണത്തോടെ ദുബായ്ക്ക് ലഭിച്ച പുതിയ പ്രദേശമാണ് ഡൗണ്‍ ടൗണ്‍. ദുബായ് ക്രീക്ക് ടവര്‍ നിര്‍മ്മാണത്തോടെ ദുബായ് ക്രീക്ക് ഹാര്‍ബര്‍ പ്രദേശവും പുതിയ വാണിജ്യ, താമസ കേന്ദ്രമായി മാറും. വിനോദ സഞ്ചാരികള്‍ക്കും രാജ്യത്തെ താമസക്കാര്‍ക്കും വികസനത്തിന്റെ പുതിയ പാതയാണ് ദുബായ് തുറന്നിടുന്നത്.

thetoweratdubaicreekharbour

പരിസ്ഥിതിയ്ക്ക് ഏറെ അനുയോജ്യവും ആധുനിക സ്മാര്‍ട്ട് സാങ്കേതിക വിദ്യയും കൈകോര്‍ക്കുന്ന രീതിയിലാണ് ടവര്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയെന്ന് എമ്മാര്‍ പ്രോപ്പര്‍ട്ടീസ് ചെയര്‍മാന്‍ മുഹമ്മദ് അലബ്ബാര്‍ പറഞ്ഞു. ടവറിന്റെ മൊത്തം ഉയരം എത്രയെന്ന് അധിക്രതര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

English summary
Dubai Creek viewing tower to be taller than Burj Khalifa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X