കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാട്‌സ്ആപ്പ് വഴി പുരുഷനെ തേടുന്ന വീട്ടമ്മ; കുളിച്ചൊരുങ്ങി 17 കാരികള്‍!! കൂട്ടുനിന്ന് മാതാവ്

ദിവസങ്ങള്‍ക്ക് മുമ്പാണ് വാണിഭ സംഘത്തിന്റെ പിടിയില്‍ അകപ്പെട്ട പെണ്‍കുട്ടി രക്ഷപ്പെട്ടത്. വില്ലയില്‍ നിന്നു പുറത്തെത്തിയ ഇവര്‍ മറ്റൊരു സ്ത്രീയെ കണ്ടു വിവരങ്ങള്‍ പറഞ്ഞു.

  • By Desk
Google Oneindia Malayalam News

ദുബായ്: കൗമാരപ്രായക്കാരായ പെണ്‍കുട്ടികളെ വഞ്ചിച്ചു ദുബായിലെത്തിച്ച് ലൈംഗികമായി ചൂഷണം ചെയ്യുന്ന വീട്ടമ്മയും മാതാവും കുടങ്ങി. വിദേശരാജ്യങ്ങളില്‍ നിന്ന് പെണ്‍കുട്ടികളെ രഹസ്യമായി യുഎഇലെത്തിച്ച ശേഷം കൂടെ താമസിപ്പിച്ചാണ് ഇവര്‍ പെണ്‍വാണിഭം നടത്തിയിരുന്നത്. രക്ഷപ്പെട്ട പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയതോടെയാണ് കേസെടുത്തത്. ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്റ് കോടതിയിലാണ് കേസ്.

വീട്ടമ്മയെയും മാതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ വാട്‌സ് ആപ്പ് വഴിയാണ് പുരുഷന്മാരെ വാണിഭത്തിന് ക്ഷണിച്ചിരുന്നത്. കൂടുതലും സംഘര്‍ഷ കലുഷിതമായ അറബ് രാജ്യങ്ങളില്‍ നിന്നാണ് ഇവര്‍ പെണ്‍കുട്ടികളെ ദുബായിലെത്തിച്ചിരുന്നത്. ഇറാഖില്‍ നിന്ന് കൊണ്ടുവന്ന പെണ്‍കുട്ടിയാണ് രക്ഷപ്പെട്ടതും പോലീസിനോട് പരാതിപ്പെട്ടതും. നിരവധി പെണ്‍കുട്ടികളെ വീട്ടമ്മയും മാതാവും ഇത്തരത്തില്‍ കൊണ്ടുവന്നിട്ടുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്...

അറസ്റ്റിലായ വീട്ടമ്മ

അറസ്റ്റിലായ വീട്ടമ്മ

അറസ്റ്റിലായ വീട്ടമ്മയും മാതാവും ഇറാഖ് സ്വദേശികളാണ്. വീട്ടമ്മയ്ക്ക് 31 വയസും മാതാവിന് 64 വസയുമാണ്. ഇരുവര്‍ക്കുമെതിരേ ഇറാഖില്‍ നിന്ന് പെണ്‍വാണിഭത്തതിന് എത്തിച്ച പെണ്‍കുട്ടി തന്നെയാണ് പരാതി കൊടുത്തത്.

സഹോദരിയെയും കൊണ്ടുവന്നു

സഹോദരിയെയും കൊണ്ടുവന്നു

ഇരയായ പെണ്‍കുട്ടിയെ മികച്ച ജീവിത സാഹചര്യങ്ങള്‍ പറഞ്ഞുപ്രലോഭിപ്പിച്ചാണ് ദുബായിലേക്ക് കൊണ്ടുവന്നത്. 2013ലായിരുന്നു ഇത്. ഈ പെണ്‍കുട്ടിയുടെ സഹോദരിയെയും വീട്ടമ്മ ഇത്തരത്തില്‍ വഞ്ചിച്ചിട്ടുണ്ട്.

വാട്‌സ് ആപ്പ് വഴി

വാട്‌സ് ആപ്പ് വഴി

ഇവരുടെ വിസാ നടപടികള്‍ എളുപ്പമാക്കുന്നതിന് വയസ് കൂട്ടിപ്പറയുകയാണ് ചെയ്യുന്നത്. പ്രായപൂര്‍ത്തിയായെന്ന രേഖയുണ്ടാക്കിയാണ് ദുബായിലെത്തിക്കുക. തുടര്‍ന്ന് വാട്‌സ് ആപ്പ് വഴി പുരുഷന്‍മാരെ ക്ഷണിക്കും.

പെണ്‍കുട്ടികളുടെ ഫോട്ടോ

പെണ്‍കുട്ടികളുടെ ഫോട്ടോ

പെണ്‍കുട്ടികളുടെ ഫോട്ടോ വാട്‌സ് ആപ്പ് വഴി കൈമാറിയാണ് പുരുഷന്‍മാരെ ആകര്‍ഷിക്കുന്നത്. തുടര്‍ന്ന് ആളുകള്‍ പറയുന്ന സ്ഥലത്തേക്ക് പെണ്‍കുട്ടികളെ എത്തിക്കും. ചിലപ്പോള്‍ പുരുഷന്‍മാര്‍ ഇങ്ങോട്ടും വരാറുണ്ടെന്ന് പെണ്‍കുട്ടി മൊഴി നല്‍കി.

വ്യാജ വിവാഹരേഖ

വ്യാജ വിവാഹരേഖ

ദുബായില്‍ കടുത്ത ശിക്ഷ കിട്ടുന്ന കുറ്റമാണ് മനുഷ്യക്കടത്ത്. വീട്ടമ്മയ്ക്കും മാതാവിനുമെതിരേ മനുഷ്യക്കടത്ത് കുറ്റമാണ് ചുമത്തിയിട്ടുള്ളത്. വിദേശ രാജ്യങ്ങളില്‍ നിന്ന് ഇത്തരത്തില്‍ കൊണ്ടുവരുന്ന പെണ്‍കുട്ടികളെ വിവാഹം നടത്തിയെന്ന വ്യാജ രേഖയുണ്ടാക്കിയും കബളിപ്പിക്കുന്നുണ്ട്.

കേന്ദ്രത്തില്‍ നിരവധി പെണ്‍കുട്ടികള്‍

കേന്ദ്രത്തില്‍ നിരവധി പെണ്‍കുട്ടികള്‍

ഇരയായ ഒരു പെണ്‍കുട്ടി ഇത്തരത്തിലുള്ള കാര്യങ്ങളാണ് പോലീസിനോട് പറഞ്ഞത്. തുടര്‍ന്ന് പോലീസ് സംഘം ഖവാനീജിലെ വില്ലയില്‍ റെയ്ഡ് നടത്തി. ഇവിടെയുണ്ടായിരുന്ന പെണ്‍കുട്ടികളെ ദുബായ് ഫൗണ്ടേഷന്റെ കേന്ദ്രത്തിലേക്ക് മാറ്റി. ഇറാഖ് സ്വദേശിയാണ് പരാതിക്കാരി. ഇവളെ ദുബായിലെത്തിച്ച ശേഷം നിരവധി കടലാസുകളില്‍ നിര്‍ബന്ധിച്ച് ഒപ്പിടുവിച്ചു. വിസാ നടപടികള്‍ക്ക് വേണ്ടിയാണിതെന്നായിരുന്നു പറഞ്ഞത്.

പിന്നീടാണ് ബോധ്യപ്പെട്ടത്

പിന്നീടാണ് ബോധ്യപ്പെട്ടത്

എന്നാല്‍ സിറിയക്കാരനായ ഒരു യുവാവിനെ വിവാഹം ചെയ്തുവെന്ന രേഖയുണ്ടാക്കാനായിരുന്നു ഈ ഒപ്പുകള്‍. ഇത്തരത്തില്‍ രേഖകള്‍ ഉണ്ടാക്കിയാല്‍ ഏത് സമയത്തും പുരുഷനൊപ്പം യാത്ര ചെയ്യാനും ഹോട്ടലുകളില്‍ താമസിക്കാനും സാധിക്കും. ഇതിനു വേണ്ടിയായിരുന്നു ഈ രേഖയെന്ന പിന്നീടാണ് ബോധ്യപ്പെട്ടതെന്ന് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു.

വീട്ടമ്മയുടെ സുഹൃത്ത്

വീട്ടമ്മയുടെ സുഹൃത്ത്

കാര്യമായും ഇറാഖില്‍ നിന്നാണ് പെണ്‍കുട്ടികളെ കൊണ്ടുവരുന്നത്. വ്യാജ വിവാഹ രേഖയുണ്ടാക്കിയ ശേഷമാണ് വാണിഭം. ഇതിന് വേണ്ടി വയസ് മാറ്റി രേഖയുണ്ടാക്കും. ഇറാഖില്‍ നിന്നെത്തിയ 17 കാരിയെ വീട്ടമ്മ സിറിയക്കാരനായ യുവാവുമായി വിവാഹം ചെയ്ത രേഖയുണ്ടാക്കി. വീട്ടമ്മയുടെ സുഹൃത്തായിരുന്നുവത്രെ ഈ സിറിയക്കാരന്‍.

ബലാല്‍സംഗം ചെയ്യുമെന്ന് ഭീഷണി

ബലാല്‍സംഗം ചെയ്യുമെന്ന് ഭീഷണി

ഇത്തരത്തില്‍ വിദേശരാജ്യങ്ങളില്‍ നിന്ന് കൊണ്ടുവന്ന പെണ്‍കുട്ടികളെ തൊട്ടടുത്തായുള്ള വില്ലകളിലാണ് താമസിപ്പിച്ചിരുന്നത്. ഇതില്‍ ഇറാഖില്‍ നിന്ന് കൊണ്ടുവന്ന പെണ്‍കുട്ടിയെ കുടുംബത്തെ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണത്രെ ദുബായിലെത്തിച്ചത്. പെണ്‍കുട്ടിയുടെ ഇളയ സഹോദരിയെ ബലാല്‍സംഗം ചെയ്യുമെന്നായിരുന്നുവത്രെ ഭീഷണി.

ഈ മാസം അവസാന വാരം

ഈ മാസം അവസാന വാരം

ദിവസങ്ങള്‍ക്ക് മുമ്പാണ് വാണിഭ സംഘത്തിന്റെ പിടിയില്‍ അകപ്പെട്ട പെണ്‍കുട്ടി രക്ഷപ്പെട്ടത്. വില്ലയില്‍ നിന്നു പുറത്തെത്തിയ ഇവര്‍ മറ്റൊരു സ്ത്രീയെ കണ്ടു വിവരങ്ങള്‍ പറഞ്ഞു. ഈ സ്ത്രീയാണ് പെണ്‍കുട്ടിയെ പോലീസില്‍ എത്തിച്ചത്. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്യുകയും കോടതിക്ക് കൈമാറുകയുമായിരുന്നു. കേസ് ഈ മാസം അവസാന വാരം കോടതി പരിഗണിക്കും.

English summary
Woman and Mother Arrested for Humen trafficking in Dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X