ദുബായിയില്‍ മുത്തശ്ശിയുടെ പണവും സ്വര്‍ണവും അടിച്ചു മാറ്റിയ യുവാവ് പോലിസ് പിടിയിലായി

  • Written By: Anoopa
Subscribe to Oneindia Malayalam

ദുബായ്: മുത്തശ്ശി വീട്ടിലില്ലാതിരുന്ന സമയത്ത് കൊച്ചുമകന്‍ വീട്ടില്‍ കവര്‍ച്ച നടത്തി. 560,000 ദിര്‍ഹവും 40,000 ദിര്‍ഹം വില വരുന്ന സ്വര്‍ണ്ണ നെക്ലേസുമാണ് കൊള്ളയടിക്കപ്പെട്ടത്. ദുബായിലെ അല്‍ ബാര്‍ഷയിലാണ് സംഭവം. കേസില്‍ 23കാരനായ കൊച്ചുമകന്‍ വിചാരണ നേരിടുകയാണ്.

സംഭവത്തെക്കുറിച്ച് പ്രതിയുടെ ബന്ധു പറയുന്നത് ഇങ്ങനെ: 'അമ്മ ദുബായ്ക്കു പുറത്ത് ഒരു വിനോദയാത്രക്കു പോയിരിക്കുകയായിരുന്നു. തിരിച്ചുവന്നപ്പോള്‍ അമ്മയുടെ മുറിയിലെ ജനലുകള്‍ തുറന്നുകിടക്കുന്ന നിലയിലാണ് കാണപ്പെട്ടത്. അപ്പോള്‍ തന്നെ മോഷണം നടന്നതായി മനസ്സിലാക്കി. വീണ്ടും പരിശോധിച്ചപ്പോളാണ് ഇത്രയധികം രൂപയും നെക്ലേസും കൊള്ളയടിക്കപ്പെട്ടെന്ന് മനസ്സിലായത്'.

stole

പ്രതി നക്ലേസ് വില്‍ക്കാനായി എത്തിയ സ്വര്‍ണ്ണക്കടയിലെ ജീവനക്കാരന് സംശയം തോന്നിയതിനെത്തുടര്‍ന്നാണ് സംഭവം വെളിച്ചത്തുവന്നത്. വില്‍ക്കാനായി പറഞ്ഞ കാരണവും വിചിത്രമായിരുന്നു. തന്റെ ഒട്ടകം ഓട്ടമത്സരത്തില്‍ വിജയിക്കുകയാണെങ്കില്‍ അതിന് സമ്മാനിക്കാനായി ഇരുന്നതതാണ് നെക്ലേസ്. എന്നാല്‍ ഒട്ടകം നാലാം സ്ഥാനം മാത്രമേ നേടിയുള്ളൂ. ഇതേത്തുടര്‍ന്നാണ് നെക്ലേസ് വില്‍ക്കാന്‍ തീരുമാനിച്ചതെന്നാണ് പ്രതി പറഞ്ഞത്. സ്വര്‍ണ്ണക്കടയിലെ ജീവനക്കാരനാണ് പോലീസിനെ വിവരമറിയിച്ചത്.

English summary
A 23-year old man robs his grandmother's villa, stoling Dh 560,000 in cash and a gold necklace worth Dh 40,000.
Please Wait while comments are loading...