ദുബായ് പോലീസ് സൂപ്പറാ...! തട്ടിക്കൊണ്ടുപോയ സ്ത്രീയെ രക്ഷിച്ചത് യന്തിരന്‍ സ്റ്റൈലില്‍ !!

  • By: Anamika
Subscribe to Oneindia Malayalam

ദുബായ്: സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് നായകനായ സൂപ്പര്‍ തമിഴ് ചിത്രം യന്തിരനിലെ റോബോര്‍ട്ട് മനുഷ്യന്‍ വേഗം കൊണ്ട് കാഴ്ചക്കാരെ അത്ഭുതപ്പെടുത്തിയതാണ്. നായികയ്ക്ക് അപകടം പറ്റുമ്പോള്‍ കാറ്റിന്റെ വേഗത്തില്‍ രക്ഷയ്‌ക്കെത്തുന്ന യന്തിരനെ കവച്ചുവെച്ചു ദുബായ് പോലീസ്. സംഭവം ഇങ്ങനെയാണ്.

ദയവായി മെട്രോയെ വിട്ടേക്ക്..ഇത് നിങ്ങള്‍ക്കുള്ളതല്ല..!! സലിം കുമാറിന്റെ ഉപദേശ ട്രോള്‍...!

സ്ത്രീയെ തട്ടിക്കൊണ്ടു പോയി

സ്ത്രീയെ തട്ടിക്കൊണ്ടു പോയി

ദുബായില്‍ ചിലര്‍ തട്ടിക്കൊണ്ടുപോയ സ്ത്രീയ്ക്കാണ് സിനിമാ സ്‌റ്റൈലില്‍ ദുബായ് പോലീസ് രക്ഷകരായത്. സാമ്പത്തിക പ്രശ്‌നങ്ങളുടെ പേരിലായിരുന്നു രണ്ട് പേര്‍ ചേര്‍ന്ന് ഏഷ്യക്കാരിയെ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയത്.

സാമ്പത്തിക തർക്കം

സാമ്പത്തിക തർക്കം

ബിസിനസ് ആവശ്യങ്ങള്‍ക്കായി ഈ സ്ത്രീക്ക് മുപ്പതിനായിരം ദിര്‍ഹം കടം നല്‍കിയത് തിരികെ നല്‍കാത്തതിനെ തുടര്‍ന്നാണ് ഇവരെ തട്ടിക്കൊണ്ടുപോയതെന്ന് മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹിം അല്‍ മന്‍സൂരി പറഞ്ഞു. നാല്‍പ്പത്തിരണ്ടുകാരിയാണ് ബന്ദിയാക്കപ്പെട്ടത്.

മോചനത്തിന് 50000 ദിര്‍ഹം

മോചനത്തിന് 50000 ദിര്‍ഹം

ഏഷ്യക്കാരനായ വ്യക്തിയും സുഹൃത്തുമാണ് സ്ത്രീയെ തട്ടിക്കൊണ്ടുപോയത്. ഇവരെ ദുബായ് അതിര്‍ത്തിയില്‍ ഉള്ള വീട്ടില്‍ ബന്ദിയാക്കി. ശേഷം സ്ത്രീയുടെ സുഹൃത്തിനെ ഫോണില്‍ ബന്ധപ്പെട്ടു. മോചനത്തിന് 50000 ദിര്‍ഹം നല്‍കാന്‍ ആവശ്യപ്പെട്ടു

സുഹൃത്ത് ഇടപെട്ടു

സുഹൃത്ത് ഇടപെട്ടു

സ്ത്രീയെക്കൊണ്ട് തന്നെയാണ് ഇവര്‍ സുഹൃത്തിനെ വിളിപ്പിക്കുകയും മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്തത്. എന്നാല്‍ അപരിചതമായ നമ്പറില്‍ നിന്നും സ്ത്രീ ഫോണ്‍ ചെയ്ത് പണം ആവശ്യപ്പെട്ടത് സുഹൃത്തില്‍ സംശയമുണ്ടാക്കി.സ്ത്രീ അപകടത്തില്‍ പെട്ടതാകുമെന്ന് സുഹൃത്ത് സംശയിച്ചു

ഒരുങ്ങിയിറങ്ങി പോലീസ്

ഒരുങ്ങിയിറങ്ങി പോലീസ്

സുഹൃത്ത് ഉടന്‍ തന്നെ ദുബായ് പോലീസിനെ വിവരം അറിയിച്ചു. കേരളത്തിലെ ചില പോലീസുകാരെപ്പോലെ പരാതി എഴുതി തന്നേക്ക്, നോക്കാം എ്ന്ന മറുപടിയല്ല ദുബായ് പോലീസ് നല്‍കിയത്. അപ്പോള്‍ തന്നെ രക്ഷാപ്രവര്‍ത്തനത്തിന് ഒരുങ്ങിയിറങ്ങി

യന്തിരൻ വേഗം

യന്തിരൻ വേഗം

പിന്നെ എല്ലാം വളരെ വേഗത്തിലായിരുന്നു.സ്ത്രീയുടെ ഫോണ്‍കോള്‍ സിഗ്നലുകള്‍ പിന്തുടര്‍ന്ന പോലീസ് അവരെ ബന്ദിയാക്കിയിരിക്കുന്ന ഫ്‌ളാറ്റ് വളരെ പെട്ടെന്ന് തന്നെ കണ്ടെത്തി. ഫ്‌ളാറ്റിനകത്ത് സ്ത്രീയേയും.

രണ്ട് മണിക്കൂറിനകം രക്ഷ

രണ്ട് മണിക്കൂറിനകം രക്ഷ

മുറിക്കകത്ത് കൈകള്‍ കയര്‍ കൊണ്ട് കെട്ടിയിട്ട നിലയിലാണ് സ്ത്രീയെ കണ്ടെത്തിയത്. പോലീസ് അവരെ മോചിപ്പിച്ചു.സ്ത്രീയെ ആശുപത്രിയിലെത്തിച്ച് ചികിത്സയും നല്‍കി. പരാതി കിട്ടി വെറും രണ്ട് മണിക്കൂറിനുള്ളിലാണ് ദുബായ് പോലീസ് മിടുക്ക് തെളിയിച്ചത്.

English summary
Dubai police rescued kidnapped woman in two hours
Please Wait while comments are loading...