ദുബായ് എക്‌സ്പോ: നിർമ്മാണ പ്രവൃത്തികൾക്കിടെ ജീവൻ നഷ്ടപ്പെട്ടത് 3 പേർക്ക്, 70ഓളം പേർക്ക് പരിക്കേറ്റു
ദുബായ്: ലോകത്തിലെ പ്രധാന മേളക്കാഴ്ചകളില്‍ ഒന്നായ ദുബായ് എക്‌സ്‌പോയിലെ സൈറ്റില്‍ വച്ച് മൂന്ന് പേര്‍ മരണപ്പെടുകയും 70ഓളം പേര്‍ക്ക് പരിക്കേറ്റെന്നും റിപ്പോര്‍ട്ട്. സുരക്ഷ മാനദണ്ഡങ്ങള്‍ ലോകോത്തരമാണെന്ന് അധികൃതര്‍ പറയുമ്പോഴാണ് മൂന്നോളം പേര്‍ മരണപ്പെട്ടെന്ന വാര്‍ത്ത പുറത്തുവരുന്നത്. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ മനുഷ്യാവകാശ രേഖയെയും കുടിയേറ്റ തൊഴിലാളികളോടുള്ള 'മനുഷ്യത്വരഹിതമായ' രീതികളെയും വിമര്‍ശിച്ചുകൊണ്ട് യൂറോപ്യന്‍ പാര്‍ലമെന്റ് ആറ് മാസത്തെ ലോക മേള ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തതിന് ശേഷമാണ് യുഎഇ ഈ കണക്കുകള്‍ വെളിപ്പെടുത്തിയത്.

മൊണാക്കോയുടെ ഇരട്ടി വലുപ്പമുള്ള ഒരു ഗ്രൗണ്ടില്‍ നൂറുകണക്കിന് പവലിയനുകളും മറ്റ് സൗകര്യങ്ങളും ഉള്‍ക്കൊള്ളുന്ന വലിയ വേദിയാണ് നിര്‍മ്മിച്ചിരിക്കുന്നത് 200,000 തൊഴിലാളികളാണ് ഇതിന്റെ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടത്. വാര്‍ത്താ ഏജന്‍സിയായ എപിയുടെ അഭിപ്രായത്തില്‍, ഇതാദ്യമായാണ് ദുബായ് എക്‌സ്‌പോ ലോക മേളയുടെ നിര്‍മ്മാണ വേളയില്‍ തൊഴിലാളികളുടെ മരണത്തിന്റെ സ്ഥിതിവിവരക്കണക്കുകള്‍ വെളിപ്പെടുത്തുന്നത്.
നേരത്തെ അഞ്ച് പേര്‍ മരണപ്പെട്ടാണ് പുറത്തുവിട്ട കണക്കുകളില്‍ പറഞ്ഞത്. എന്നാല്‍ ആ കണക്കില്‍ പിഴവ് സംഭവിച്ചെന്നും മൂന്ന് പേര്‍ മാത്രമാണ് ഇതുവരെ മരണപ്പെട്ടതെന്നും റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നു. നിര്‍ഭാഗ്യവശാല്‍, ജോലിയുമായി ബന്ധപ്പെട്ട മൂന്ന് മരണങ്ങള്‍ സംഭവിച്ചു, ഇന്നുവരെ 72 ഗുരുതരമായ പരിക്കുകള്‍ റിപ്പോര്‍ട്ട് ചെയ്‌തെന്നും അധികൃതര്‍ അറിയിച്ചു. തൊഴിലാളികളുടെ ക്ഷേമത്തിനാണ് കൂടുതല്‍ പ്രധാന്യം നല്‍കുന്നതെന്നും അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
താരദമ്പതികളുടെ 3 വർഷം മുമ്പത്തെ സെൽഫി കാണാം, തരംഗമായി പേളിയും ശ്രീനീഷും
എക്‌സ്‌പോ 2020 ദുബായില്‍ പങ്കെടുക്കുന്ന എല്ലാവരുടെയും ആരോഗ്യം, സുരക്ഷ, ക്ഷേമം എന്നിവയെ സംരക്ഷിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ലോകോത്തര നയങ്ങളും മാനദണ്ഡങ്ങളും പ്രക്രിയകളും ഞങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. സൈറ്റില്‍ 247 ദശലക്ഷം പ്രവൃത്തിസമയം പൂര്‍ത്തിയായിട്ടുണ്ടെന്നും അപകടങ്ങളുടെ ആവൃത്തി ബ്രിട്ടനേക്കാള്‍ കുറവാണെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. അതേസമയം, ശനിയാഴ്ച എക്‌സ്‌പോ സന്ദര്‍ശിച്ച ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍-യെവ്‌സ് ലെ ഡ്രിയാന്‍, ഫ്രാന്‍സ് യൂറോപ്യന്‍ പാര്‍ലമെന്റിന്റെ പ്രമേയത്തിന്റെ ഭാഗമല്ലെന്ന് പറഞ്ഞു. യുഎഇയുമായുള്ള ഞങ്ങളുടെ ബന്ധം തന്ത്രപരമായ ഒന്നാണെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
അതേസമയം, വര്‍ണാഭമായ തുടക്കത്തോടെയാണ് ദുബായ് എക്‌സപോ ആരംഭിച്ചത്. വ്യാഴാഴ്ച പ്രദേശിക സമയം എട്ട് മണിയോടെയാണ് ഔദ്യോഗികമായി മേളയ്ക്ക് തുടക്കമായത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേന ഉപസര്‍വ സൈന്യാധിപനുമായ ഷേയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ദുബായ് കിരീടാവകാശി ഷേയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.












Click it and Unblock the Notifications