Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായ്:മൂന്നാം ക്ലാസില്‍ ടാബ്‌ലറ്റ് അനിവാര്യം; രക്ഷിതാക്കളെ വെട്ടിലാക്കി ഇന്ത്യന്‍ സ്‌കൂളുകള്‍

ദുബായ്: പുതിയ അധ്യയനവര്‍ഷാരംഭത്തില്‍ രക്ഷിതാക്കളുടെ പ്രതീക്ഷകളെ തകിടം മറിക്കുന്ന തീരുമാനവുമായാണ് ദുബായിലെ സ്‌കൂളുകള്‍ രംഗത്തെത്തിയിട്ടുള്ളത്. കുട്ടികളുടെ സാങ്കേതികമായ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നതിന് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് 2000 ദിര്‍ഹം (ഏകദേശം 36,000 രൂപ) വിലയുള്ള ടാബ് ലറ്റുകള്‍ വേണമെന്നാണ് സ്‌കൂള്‍ മാനേജ്‌മെന്റ് മുന്നോട്ടുവയ്ക്കുന്ന ആവശ്യം.

പുതിയ അധ്യയന വര്‍ഷം മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ടാബ് ലറ്റ് നിര്‍ബന്ധമാക്കുന്നു എന്നുകാണിച്ച് ഇന്ത്യന്‍ ഹൈസ്‌കൂള്‍ രക്ഷിതാക്കള്‍ക്ക് നേരത്തെ സര്‍ക്കുറുകളും അയച്ചിട്ടുണ്ട്. 1,895 ദിര്‍ഹം വിലവരുന്ന വിന്‍ഡോസ് 8.1 ഇന്റല്‍ എഡ്യൂക്കേഷണല്‍ ടാബ്‌ലറ്റ് വാങ്ങാനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ അധ്യയന വര്‍ഷം മുതല്‍ ഇന്റല്‍ ടാബ് ലറ്റുകള്‍ ഉപയോഗിച്ച് ക്ലാസ്മുറികള്‍ കൈകാര്യം ചെയ്യുന്ന സംവിധാനത്തിനാണ് തുടക്കം കുറിക്കുന്നതെന്നും സ്‌കൂളുകള്‍ പറയുന്നു.

students

ഇതിനകം തന്നെ മൂവായിരത്തോളം വരുന്ന വിദ്യാര്‍ത്ഥികള്‍ ടാബ് ലറ്റുകള്‍ വാങ്ങിക്കഴിഞ്ഞുവെന്നും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ വാങ്ങുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പറഞ്ഞ സ്‌കൂള്‍ മാനേജ്െമന്റ് വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ക്ലാസുകളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്നും പറഞ്ഞു. സ്‌കൂളില്‍വച്ച് വിദ്യാഭ്യാസത്തിനാവശ്യമായ ആപ്ലിക്കേഷനുകള്‍ മാത്രമാണ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ വച്ച് ഉപയോഗിക്കാന്‍ കഴിയുകയുള്ളുവെന്ന് രക്ഷിതാക്കളുടെ ആശങ്കയ്ക്ക് മറുപടിയായി സ്‌കൂള്‍ അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു.

ടാബ്‌ലറ്റിന് കേട് പാടുകള്‍ സംഭവിക്കുമ്പോള്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കുന്നതിനായി 80 ദിര്‍ഹം, വാറന്റി പുതുക്കുന്നതിനായി 100 ദിര്‍ഹം, കീബോര്‍ഡിന് 190 ദിര്‍ഹം എന്നിങ്ങനെ 2000 ദിര്‍ഹം അടയ്ക്കാനുമാണ് സ്‌കൂള്‍ മാനേജ്‌മെന്റ് രക്ഷിതാക്കളെ അറിയിച്ചിട്ടുള്ളത്. എന്നാല്‍ രക്ഷിതാക്കളുടെ പക്കലുള്ള ടാബ് ലറ്റുകള്‍ സ്‌കൂളിലേക്ക് കൊണ്ടുവരാമെന്നും ദുബായിലെ ചില സ്‌കൂളുകള്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ദുബായിലെ മുന്‍നിര സ്‌കൂളുകള്‍ ഈ ആനുകൂല്യം നല്‍കാന്‍ തയ്യാറായിട്ടില്ല. പുതിയ നയത്തെക്കുറിച്ച് നേരിട്ട് പ്രതികരിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല.

വിദ്യാര്‍ത്ഥികളുടെ പാഠ്യമികവിനെ പരിപോഷിപ്പിക്കുന്നതില്‍ സുപ്രധാന പങ്കാണ് ടാബ് ലറ്റുകള്‍ക്കുള്ളതെന്ന് കെഎച്ച്ഡിഎ തലവന്‍ ഇമെയിലില്‍ അയച്ച പ്രസ്താവനയില്‍ അറിയിച്ചു. എന്നാല്‍ രക്ഷിതാക്കള്‍ക്ക് ആവശ്യത്തിനനുസരിച്ച് തങ്ങളുടെ മക്കള്‍ക്ക് ടാബാലറ്റുകള്‍ വേണമെന്നോ വേണ്ടെന്നോ തീരുമാനിക്കാന്‍ കഴിയുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. സ്‌കൂളുകള്‍ നിര്‍ദ്ദേശിച്ചതിനേക്കാള്‍ പ്രത്യേകം ഫീച്ചറുകളുള്ള ഐപാഡുള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്നും അത് സ്‌കൂളിലേക്ക് കൊടുത്തയക്കാന്‍ സ്‌കൂള്‍ അധികൃതര്‍ അനുവദിക്കുന്നില്ലെന്നുമാണ് രക്ഷിതാക്കള്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങളിലൊന്ന്.

മൂന്നാംക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ടാബ് ലറ്റുകള്‍ അവതരിപ്പിക്കാനുള്ള സമയമായിട്ടില്ലെന്നും അതവരുടെ ആരോഗ്യത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാണിക്കുന്ന രക്ഷിതാക്കളും ഇക്കൂട്ടത്തിലുണ്ട്. ശാരീരികമായും മാനസികമായും പക്വതയിലെത്താത്ത കുട്ടികള്‍ക്ക് ടാബ് ലറ്റ് ഉപയോഗം അനിവാര്യമല്ലെന്നും, യോജിക്കുന്ന പ്രായത്തില്‍ മാത്രമേ അത്തരമൊരു ഉദ്യമം അവതരിപ്പിക്കേണ്ടതുള്ളൂ എന്ന നിലപാട് മാനേജ്‌മെന്‍ിനെ അറിയിക്കാനുള്ള ശ്രമങ്ങളും രക്ഷിതാക്കളുടെ ഭാഗത്തുനിന്ന് നടക്കുന്നുണ്ട്. ആറാം ക്ലാസിന് മുമ്പ് കുട്ടികള്‍ക്ക് ഇത്തരത്തിലുള്ള ഉപകരണങ്ങള്‍ കൊടുക്കുന്നത് ചൂണ്ടിക്കാണിക്കുന്ന ഗവേഷണ ഫലങ്ങളുടെ അടിസ്ഥാനത്തിലാണ് രക്ഷിതാക്കളുടെ നീക്കം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+