കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എബോള: പത്ത് രാജ്യങ്ങളിലേക്ക് കൂടെ ബാധിക്കാന്‍ സാധ്യത

  • By Aswathi
Google Oneindia Malayalam News

അബുജ: എബോള വൈറസ് നിയന്ത്രണാതീതമായതോടെ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കടുത്ത പ്രതിരോധ നടപടികള്‍ ആരംഭിച്ചു. എബോള വൈറസ് നിയന്ത്രണാതീതമാകുന്നതിന് മുമ്പ് 20,000 പേര്‍ക്കെങ്കിലും ാേരഗം ബാധിച്ചേക്കാം എന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് നടപടി.

നിലവില്‍ എബോള കണ്ടെത്തിയ ആഫ്രിക്കന്‍ രാജ്യങ്ങള്‍ കൂടാതെ പത്ത് രാജ്യങ്ങളിലേക്ക് കൂടി രോഗം വ്യാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറയിപ്പ്. രോഗം പൂര്‍ണമായും നിയന്ത്രണ വിധേയമാക്കാന്‍ ഒമ്പതുമാസം വരെ സമയമെടുക്കുമെന്നാണ് വിലയിരുത്തല്‍.

ebola-virus-virion

എബോള നിയന്ത്രണാതീതമായതോടെ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചു. റോയല്‍ എയര്‍ മൊറോക്ക മാത്രമാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. ഇതുകൂടെ നിര്‍ത്തലാക്കുകയാണെങ്കില്‍ ആഫ്രിക്ക പൂര്‍ണമായും ഒറ്റപ്പെടും. എന്നാല്‍ വിമാന സര്‍വീസ് നിര്‍ത്തിലാക്കിയത് രക്ഷാ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് യു എസ് പറഞ്ഞു.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ലോകരാജ്യങ്ങളുടെ സഹായം ആവശ്യമാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി അമ്പത് കോടി ചെലവാണ് പ്രതീക്ഷിക്കുന്നത്.

3,069 പേര്‍ക്കാണ് ഇതുവരെ എബോള വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചിരിക്കുന്നത്. 1,552 പേര്‍ രോഗബാധിതരായി മരിച്ചു. അതേ സമയം രോഗബാധ എണ്ണ ഉല്‍പാദന മേഖലയില്‍ എത്തിയതായി നൈജീരിയ അറിയിച്ചു.

English summary
West African health ministers meeting in Ghana have agreed that travel restrictions imposed to combat Ebola should be lifted.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X