സൗദി അറേബ്യ സൗദികള്‍ക്ക്; വിദേശികളെ പിരിച്ചുവിടുന്നു, 28000 ജോലി നഷ്ടമാകും!! കൂടാതെ നിരീക്ഷണവും

  • Written By:
Subscribe to Oneindia Malayalam
സൌദിയില്‍ മലയാളികള്‍ക്ക് ജോലി നഷ്ടമാകും | Oneindia Malayalam

റിയാദ്: സൗദി അറേബ്യയില്‍ പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി നല്‍കി പുതിയ തീരുമാനം. സര്‍ക്കാര്‍ വകുപ്പുകളില്‍ സൗദി വല്‍ക്കരണം നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യം ഘട്ടത്തിന് തുടക്കമായി. ഇതോടെ സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി ചെയ്യുന്ന വിദേശികളെ പിരിച്ചുവിടും.

വിദ്യാസമ്പന്നരായ സൗദിയിലെ യുവജനങ്ങള്‍ തൊഴില്‍രഹിതരായി നില്‍ക്കുന്നതാണ് സര്‍ക്കാര്‍ പദ്ധതി വേഗത്തിലാക്കാന്‍ കാരണം. ഇത് മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയാണ്. സൗദി സര്‍ക്കാര്‍ വകുപ്പുകളില്‍ നിരവധി മലയാളികലാണ് ജോലി ചെയ്യുന്നത്.

സിവില്‍ സര്‍വീസ് മന്ത്രാലയമാണ് പുതിയ പദ്ധതിക്ക് തുടക്കമിട്ടിരികുന്നത്. ഡെപ്യൂട്ടി സിവില്‍ സര്‍വീസ് മന്ത്രി അബ്ദുല്ല അല്‍ മുലഫിയാണ് പദ്ധതിയെ സംബന്ധിച്ച് അറിയിച്ചത്.

ഒറ്റയടിക്ക് മൊത്തം മാറ്റില്ല

ഒറ്റയടിക്ക് മൊത്തം മാറ്റില്ല

ഒറ്റയടിക്ക് വിദേശികളെ മൊത്തം മാറ്റില്ല. ഘട്ടമായി കുറയ്ക്കും. സൗദി പൗരന്‍മാര്‍ക്ക് ലഭിക്കുന്ന സേവനങ്ങള്‍ക്ക് മുടക്കം തട്ടാതെ ആയിരിക്കും പദ്ധതി നടപ്പാക്കല്‍.

രൂപ രേഖ തയ്യാറാക്കി

രൂപ രേഖ തയ്യാറാക്കി

വിവിധ വകുപ്പുകള്‍ സംയുക്തമായാണ് വിദേശികളെ ജോലിയില്‍ നിന്ന് ഒഴിവാക്കുന്നതിന് വേണ്ട നീക്കങ്ങള്‍ നടത്തുന്നത്. അതിന് വേണ്ട സമഗ്രമായ രൂപ രേഖ തയ്യാറാക്കിയിട്ടുണ്ടെന്ന് മന്ത്രി വിശദീകരിച്ചു.

28000 വിദേശികളെ പിരിച്ചുവിടും

28000 വിദേശികളെ പിരിച്ചുവിടും

2020ഓടെയാകും പദ്ധതി പൂര്‍ത്തിയാക്കുക. അപ്പോഴേക്കും 28000 വിദേശികളെ പിരിച്ചുവിടും. ഈ തസ്തികകളില്‍ സ്വദേശികളെ നിയമിക്കുകയും ചെയ്യും.

നിര്‍ദേശങ്ങള്‍ സമാഹരിച്ചു

നിര്‍ദേശങ്ങള്‍ സമാഹരിച്ചു

പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പ്രത്യേക ശില്‍പ്പശാലകള്‍ സംഘടിപ്പിച്ചിരുന്നു. ഇതില്‍ നിര്‍ദേശിക്കപ്പെട്ട കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് പുതിയ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

ആരോഗ്യ-വിദ്യാഭ്യാസ മേഖല

ആരോഗ്യ-വിദ്യാഭ്യാസ മേഖല

ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലാണ് വിദേശികള്‍ കൂടുതല്‍ ജോലി ചെയ്യുന്നതെന്ന് സൗദി സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നു. ഇനി മുതല്‍ വിദേശികളെ ഈ തസ്തികകളില്‍ നിയമിക്കില്ല. പകരം ഘട്ടമായി സ്വദേശികളെ നിയമിക്കുകയും ചെയ്യും.

75000 ത്തോളം വിദേശികള്‍

75000 ത്തോളം വിദേശികള്‍

75000 ത്തോളം വിദേശികള്‍ സര്‍ക്കാര്‍ ശമ്പളം പറ്റുന്ന വകുപ്പുകളില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് പുതിയ കണക്ക്. ഇവരില്‍ ഭൂരിഭാഗവും ഡോക്ടര്‍മാരും നഴ്‌സുമാരുമാരും അധ്യാപകരുമാണ്. ഈ മേഖലയില്‍ തന്നെ കൈ വെയ്ക്കാനാണ് തീരുമാനം. സൗദി കമ്മീഷന്‍ ഫോര്‍ ഹെല്‍ത്ത് സ്‌പെഷ്യാലിറ്റീസും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റു സര്‍ക്കാര്‍ വകുപ്പുകളും സംയുക്തമായാണ് സ്വദേശി വല്‍ക്കരണത്തിന് ചുക്കാന്‍ പിടിക്കുന്നത്.

വിദേശികളെ പ്രത്യേകം നിരീക്ഷിക്കും

വിദേശികളെ പ്രത്യേകം നിരീക്ഷിക്കും

സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി ചെയ്യുന്ന വിദേശികളെ പ്രത്യേകം നിരീക്ഷിക്കാനും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഒഴിവുള്ള തസ്തികകള്‍, നിയമനം, ഏജന്‍സികള്‍ എന്നീ കാര്യങ്ങളെല്ലാം സൂക്ഷ്മമായി പഠിക്കുകയും ചെയ്യും. മുഴുവന്‍ സര്‍ക്കാര്‍ ജോലികളിലും സൗദിക്കാരെ തന്നെ നിയമിക്കുക എന്നതാണ് പുതിയ നയം. തൊഴില്‍ മന്ത്രാലയവും ജവാസാത്ത് ഡയറക്ട്രറ്റുമായും ഏകോപനം നടത്തിയാകും വിദേശികളായ ജീവനക്കാരെ നിരീക്ഷിക്കുന്നത്.

തൊഴിലില്ലാത്തവര്‍ ഇരട്ടിയായി

തൊഴിലില്ലാത്തവര്‍ ഇരട്ടിയായി

സൗദിയില്‍ തൊഴിലില്ലാത്തവര്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഇരട്ടിയാണിപ്പോള്‍. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ പരിപോഷിപ്പിക്കാന്‍ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ വിഷന്‍ 2030 പ്രഖ്യാപിച്ചതിന് ശേഷം സൗദി കൂടുതല്‍ തകര്‍ച്ച നേരിട്ടുവെന്നാണ് കണക്കുകളില്‍ നിന്നു ലഭിക്കുന്ന സൂചന.

സൈനിക രംഗത്തും തിരിച്ചടി

സൈനിക രംഗത്തും തിരിച്ചടി

സൈനിക രംഗത്തും സൗദി അറേബ്യ കനത്ത തിരിച്ചടിയാണ് നേരിടുന്നത്. സുരക്ഷ പരുങ്ങലിലാണ്. മേഖലയിലെ സൗദിയുടെ മേധാവിത്വം ഇല്ലാതാകുന്ന കാഴ്ചയാണിപ്പോള്‍. സൗദി തകരുക എന്നത് മലയാളികളെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയായിരിക്കും.

തൊഴിലില്ലായ്മ നിരക്ക് 12.7 ശതമാനം

തൊഴിലില്ലായ്മ നിരക്ക് 12.7 ശതമാനം

ഈ വര്‍ഷത്തെ ആദ്യ പാദത്തില്‍ സൗദി അറേബ്യയുടെ തൊഴിലില്ലായ്മ നിരക്ക് 12.7 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇതിന്റെ പകുതിയായിരുന്നു.

എണ്ണ വിലയില്‍ കുറവ്

എണ്ണ വിലയില്‍ കുറവ്

എണ്ണ വിലയില്‍ കുറവ് വന്നതോടെയാണ് സൗദിയുടെ സാമ്പത്തിക രംഗം തളരാന്‍ തുടങ്ങിയത്. പിന്നീട് എണ്ണ ഇതര മേഖലയെ ലക്ഷ്യമിട്ട് സൗദി നീക്കങ്ങള്‍ നടത്തിയെങ്കിലും കാര്യമായ പുരോഗതിയുണ്ടായിട്ടില്ല.

പ്രധാന വെല്ലുവിളി

പ്രധാന വെല്ലുവിളി

ഇപ്പോള്‍ സാമ്പത്തിക മേഖലയില്‍ സൗദി അറേബ്യ നേരിടുന്ന പ്രധാന വെല്ലുവിളി തൊഴിലില്ലായ്മയാണ്. സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഭരണകൂടം നടത്തുന്ന നീക്കങ്ങള്‍ ഫലം കാണുന്നില്ലെന്നാണ് കണക്കുകളില്‍ വ്യക്തമാകുന്നത്. തുടര്‍ന്നാണ് ഇപ്പോള്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.

 കൂടുതല്‍ രാജ്യങ്ങള്‍ എത്തി

കൂടുതല്‍ രാജ്യങ്ങള്‍ എത്തി

അന്താരാഷ്ട്ര എണ്ണ വിപണയിലേക്ക് കൂടുതല്‍ രാജ്യങ്ങള്‍ എത്തിയതോടെയാണ് ആഗോള എണ്ണ വിലയില്‍ വന്‍ ഇടിവ് തുടങ്ങിയത്. ഇത് സൗദിയെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയായിരുന്നു.

ഇറാന്റെ വരവ് തിരിച്ചടിയായി

ഇറാന്റെ വരവ് തിരിച്ചടിയായി

ഇറാന് ഏറെ കാലം നില നിന്നിരുന്ന അന്താരാഷ്ട്ര ഉപരോധം ആണവ കരാര്‍ സാധ്യമായതിന് ശേഷം നീങ്ങി. ഇതോടെ ഇറാനും എണ്ണ വിപണിയില്‍ സജീവമായി. ഇതും സൗദിയെ സംബന്ധിച്ചിടത്തോളം ക്ഷീണമായിരുന്നു.

ജോലി തേടുന്നവര്‍ 906552

ജോലി തേടുന്നവര്‍ 906552

സൗദിയില്‍ ഇപ്പോള്‍ ജോലി തേടുന്നവരുടെ എണ്ണം 906552 ആണ്. ഇതില്‍ 219000 പുരുഷവന്‍മാരും ബാക്കി സ്ത്രീകളുമാണ്. പുരുഷന്‍മാരുടെ മൂന്നിരട്ടി സ്ത്രീകളാണ് സൗദിയില്‍ ജോലി തേടുന്നത്.

ഏഴ് ശതമാനമായി കുറയ്ക്കും

ഏഴ് ശതമാനമായി കുറയ്ക്കും

2030 ആകുമ്പോഴേക്കും രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് ഏഴ് ശതമാനമാക്കി കുറയ്ക്കാനാണ് ഭരണകൂടത്തിന്റെ പദ്ധതി. എന്നാല്‍ ഈ ലക്ഷ്യത്തിന് കനത്ത തിരിച്ചടിയാണ് പുറത്തുവന്നിരിക്കുന്ന കണക്കുകള്‍.

1.1 കോടി വിദേശികള്‍

1.1 കോടി വിദേശികള്‍

1.1 കോടി വിദേശികളാണ് സൗദിയില്‍ മൊത്തമായി ജോലി ചെയ്യുന്നത്. ഇവരുടെ എണ്ണം കുറയ്ക്കാനാണ് സര്‍ക്കാര്‍ ആലോചന. അപ്പോള്‍ വരുന്ന പ്രധാനപ്പെട്ട ഒഴിവില്‍ സ്വദേശികളെ നിയമിക്കും.

സാധാരണ തൊഴിലില്‍

സാധാരണ തൊഴിലില്‍

പക്ഷേ, വിദേശികളില്‍ ബഹുഭൂരിഭാഗവും സാധാരണ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണ്. ഈ തൊഴിലുകളാകട്ടെ സൗദിക്കാര്‍ ചെയ്യാന്‍ സാധ്യത കുറവുമാണ്. തൊഴില്‍ വിപണിയില്‍ പുതിയ മേഖല തുറക്കാന്‍ ഭരണകൂടത്തിന് സാധിച്ചിട്ടില്ല.

പൂര്‍ണമായും തകര്‍ന്ന മട്ട്

പൂര്‍ണമായും തകര്‍ന്ന മട്ട്

സൗദിയിലെ സ്വകാര്യമേഖല പൂര്‍ണമായും തകര്‍ന്ന മട്ടാണ്. സൗദി ഭരണകൂടം ചെലവ് ചുരുക്കിയത് സ്വകാര്യ മേഖലയെ കാര്യമായും ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നിരവധി സ്വകാര്യ കമ്പനികള്‍ തൊഴിലാളികളെ പിരിച്ചുവിടുകയാണ്.

കൂടുതല്‍ എത്തിയത് വിദേശികള്‍

കൂടുതല്‍ എത്തിയത് വിദേശികള്‍

കഴിഞ്ഞ 10 വര്‍ഷത്തിനിടെ സൗദിയില്‍ 433000 തൊഴിലുകളാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍ ഇതില്‍ ഭൂരിഭാഗവും വിദേശികളാണ് എത്തിയത്. സൗദിക്കാര്‍ക്ക് മതിയായ ജോലി നല്‍കാന്‍ ഭരണകൂടത്തിന് സാധിച്ചില്ലെന്ന് അബൂദാബി കൊമേഷ്യല്‍ ബാങ്കിലെ മുഖ്യ സാമ്പത്തിക ഉപദേശകന്‍ മോണിക്ക മാലിക് പറഞ്ഞു.

English summary
Elimination of Expatriates in Saudi Arabia's Public Sector. Saudi Arabia's unemployment rate rose to 12.7 percent in the first quarter of 2017
Please Wait while comments are loading...