ഇലോണ്‍ മസ്‌ക് നിര്‍ത്താന്‍ ഉദ്ദേശമില്ല, കൂടുതല്‍ പേരെ ട്വിറ്ററില്‍ നിന്ന് പിരിച്ചുവിടും!!
വാഷിംഗ്ടണ്‍: ട്വിറ്ററിലെ പിരിച്ചുവിടല്‍ ഇലോണ്‍ മസ്‌ക് അവസാനിപ്പിക്കില്ലെന്ന് സൂചന. കൂടുതല്‍ പേരെ ഒഴിവാക്കാനാണ് ശ്രമം. നേരത്തെ കമ്പനിയുടെ സ്റ്റാഫുകളുടെ എണ്ണം 50 ശതമാനത്തോളം വെട്ടിക്കുറച്ചിരുന്നു അദ്ദേഹം. ഇതിന് പുറമേ നിരവധി പേരാണ് ട്വിറ്ററില്‍ രാജിവെച്ച് പോകുന്നത്. ഇതിന് പുറമേയാണ് കൂടുതല്‍ പേരെ ഒഴിവാക്കാന്‍ മസ്‌കിന്റെ ശ്രമം.
കൂട്ടരാജി കമ്പനിയില്‍ ഉണ്ടായതോടെ പ്രവര്‍ത്തനം തന്നെ താളം തെറ്റിയ നിലയിലാണ് ട്വിറ്റര്‍. മൂന്ന് ദിവസത്തേക്ക് കമ്പനി അടച്ചിടേണ്ടിയും വന്നിരിക്കുകയാണ്. മസ്‌കിന്റെ കഠിനമായ ജോലി സമയത്തോട് ആര്‍ക്കും താല്‍പര്യമില്ല. 16 മണിക്കൂര്‍ വരെ ജോലി എന്ന നയമാണ് മസ്‌ക് മുന്നോട്ട് വെക്കുന്നത്.

സെയില്‍സിലെയും പാര്‍ട്ണര്‍ഷിപ്പിലെയും ജീവനക്കാര്‍ക്കാവും പുതുതായുള്ള പിരിച്ചുവിടലില്‍ ജോലി നഷ്ടമാവുക. നാളെ തന്നെ ഈ പിരിച്ചുവിടല്‍ പ്രഖ്യാപിക്കാനാണ് സാധ്യത. മൂന്ന് മാസത്തെ ശമ്പളം ഇവര്‍ക്ക് ലഭിച്ചേക്കും. ഈ വിഭാഗങ്ങളിലെ ടീം ലീഡുമാരോട് കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിടുന്ന കാര്യം അംഗീകരിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
എന്നാല്‍ മാര്‍ക്കറ്റിംഗ്-സെയില്‍സ് വിഭാഗത്തിന്റെ നിയന്ത്രണമുള്ള റോബിന്‍ വീലര്‍ ഈ തീരുമാനത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചു. പിരിച്ചുവിടാനാവില്ലെന്നാണ് ഇവര്‍ പറഞ്ഞത്. ഇതോടെ റോബിനെ കമ്പനിയില്‍ നിന്ന് മസ്‌ക് പുറത്താക്കി.
സിംഗപ്പൂരില്‍ ഒരു യാത്ര പോയാലോ; ഈ സ്ഥലങ്ങള്‍ മറക്കാതെ സന്ദര്‍ശിക്കണം
പാര്‍ട്ണര്‍ഷിപ്പിന്റെ ചുമതലയുള്ള മാഗി സണ്ണിവിക്കും മസ്‌കിന്റെ തീരുമാനത്തോട് യോജിച്ചില്ല. മാഗിക്കും ജോലി നഷ്ടമായി. ഇതോടെ കൂടുതല്‍ പേരെ പുറത്താക്കാനുള്ള അധികാരം പൂര്‍ണമായും മസ്‌കിന് ലഭിച്ചിരിക്കുകയാണ്. എന്നാല്‍ ഇതൊന്നും ട്വിറ്ററില്‍ നിന്ന് ആരും മാധ്യമങ്ങളെ അറിയിച്ചിട്ടില്ല. നിലവില്‍ കമ്മ്യൂണിക്കേഷന്‍ വിഭാഗം ട്വിറ്ററിനില്ല.
അതേസമയം ഇലോണ്‍ മസ്‌ക് നിലവില്‍ കടുത്ത വിമര്‍ശനം നേരിട്ട് കൊണ്ടിരിക്കുകയാണ്. ട്വിറ്ററിന്റെ മൊത്തം സ്റ്റാഫുകള്‍ 7500 ആയിരുന്നു. ഇതില്‍ പകുതി പേരെയാണ് മസ്‌ക് പുറത്താക്കിയത്. കമ്പനിയുടെ വര്‍ക്ക് ഫ്രം ഹോം പോളിസിയും മസ്‌ക് റദ്ദാക്കിയിരുന്നു.
അതേസമയം മസ്‌കിന്റെ കഠിനമായ ജോലി രീതികള്‍ കാരണം 1200 ജീവനക്കാരാണ് കഴിഞ്ഞ ദിവസം രാജിവെച്ചത്. ഇവരോടെല്ലാം തുടരാന്‍ ആഗ്രഹമുണ്ടോ എന്ന് മസ്‌ക് ചോദിച്ചിരുന്നു. ആര്‍ക്കും താല്‍പര്യമില്ലെന്നാണ് അറിയിച്ചത്. കമ്പനിക്ക് നിര്‍ബന്ധമായും ആവശ്യമുള്ളവരെ പിടിച്ചുനിര്‍ത്താനും മസ്‌ക് ശ്രമിച്ചിരുന്നു.
എന്നാല്‍ മസ്‌ക് വിളിച്ച യോഗത്തിനിടെ പലരും ഇറങ്ങി പോയിരുന്നു. തങ്ങള്‍ക്ക് തന്ന സമയം അവസാനിച്ചുവെന്നും ഇനി തുടരുന്നതില്‍ അര്‍ഥമില്ലെന്നുമാണ് പലരും പറഞ്ഞിരുന്നത്. എന്നാല്‍ പോകുന്നവര്‍ പോകട്ടെ എന്ന നിലപാടിലാണ് മസ്‌ക്.












Click it and Unblock the Notifications